Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത, 'അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം'

അമ്മ വിവാദത്തില്‍ ഒരു പ്രതികരണവുമായി നടിയും പ്രസിഡന്റുമായ ശ്വേത മേനോന്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തങ്ങള്‍ രാജി വെക്കണം എന്ന അജണ്ടയുമായാണ് ചിലര്‍ എത്തിയത് എന്നും നിരപരാധിത്വം തെളിയിക്കാതെ താന്‍ സംഘടനയില്‍ നിന്നും പദവിയില്‍ നിന്നും രാജി വെക്കില്ല എന്നും ശ്വേത മേനോന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം.

വെള്ളി വാങ്ങിവെച്ചവര്‍ നിരാശരാകേണ്ട..! ആഗസ്റ്റ് കഴിഞ്ഞാല്‍ വില കുതിച്ചുയരും, ഇപ്പോള്‍ വില്‍ക്കല്ലേ
വെള്ളി വാങ്ങിവെച്ചവര്‍ നിരാശരാകേണ്ട..! ആഗസ്റ്റ് കഴിഞ്ഞാല്‍ വില കുതിച്ചുയരും, ഇപ്പോള്‍ വില്‍ക്കല്ലേ

നിലവില്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ല എന്നും ശ്വേത പറഞ്ഞു. അമ്മയുടെ നിയമാവലിയില്‍ അഡ്‌ഹോക് കമ്മിറ്റി എന്ന സംവിധാനത്തെ കുറിച്ച് പറഞ്ഞിട്ടില്ല എന്നും തനിക്കെതിരെ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം പാസായിട്ടില്ല എന്നും അവര്‍ പറഞ്ഞു. ഒരു കമ്മിറ്റി ഔദ്യോഗികമായി രാജി വെച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.

AMMA Issue

മുന്‍കാലങ്ങളില്‍ മോഹന്‍ലാലിന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ് എന്നും പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത് എന്നും അവര്‍ ചോദിച്ചു. അമ്മയെ അനാഥമാക്കുകയോ അംഗങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം മുടക്കുകയോ ചെയ്തിട്ടില്ല എന്നും ശ്വേത മേനോന്‍ പറഞ്ഞു. ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം....

ഈ രാശിക്കാരുടെ കഷ്ടകാലം ഇന്ന് മുതല്‍ തുടങ്ങി; ഭാര്യയെ പിരിയും, സമ്പാദ്യമെല്ലാം വെള്ളത്തിലാകും!!
ഈ രാശിക്കാരുടെ കഷ്ടകാലം ഇന്ന് മുതല്‍ തുടങ്ങി; ഭാര്യയെ പിരിയും, സമ്പാദ്യമെല്ലാം വെള്ളത്തിലാകും!!

ഇത്രയും ദിവസം ഞാന്‍ മൗനം പാലിച്ചത് AMMAയ്ക്ക് വേണ്ടിയായിരുന്നു. I thought that if i keep quiet, the controversies surrounding AMMA will end.
But since my reputation is being continuously targeted & tarnished...എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പടിയിറങ്ങില്ല. Today they're saying that ഞാന്‍ ജനങ്ങളെ വഞ്ചിച്ചു... AMMAയെ അനാഥമാക്കി... എന്ന്.
No.
ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. AMMAയെ അനാഥമാക്കിയിട്ടുമില്ല.

21.06.2026-ന് നടന്ന AMMA Annual General Body Meeting-ല്‍, ഞങ്ങളുടെ കമ്മിറ്റി രാജിവെക്കണം എന്ന pre-planned agendaയുമായിട്ടാണ് ചിലര്‍ (10-15 members of AMMA to be exact) ആ മീറ്റിംഗിലേക്ക് വന്നത്. അവര്‍ നിരവധി ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു pre-printed resolution തയ്യാറാക്കി വിതരണം ചെയ്തു. They had many baseless accusations against Executive Committee in that. And we had clear, fact-based, legally sound answers to each and every one of their allegations.

മദ്യപിച്ച് അപകടമുണ്ടാക്കുംവിധം വാഹനമോടിച്ചു; 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ പൊലീസ് കേസ്
മദ്യപിച്ച് അപകടമുണ്ടാക്കുംവിധം വാഹനമോടിച്ചു; 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ പൊലീസ് കേസ്

B resolution എനിക്ക് കൈമാറിയെങ്കിലും, AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ B resolution പാസ്സായിട്ടുമില്ല , അതിന് യാതൊരു നിയമബലവുമില്ല. Today, they're claiming that General Body-യുടെ തീരുമാനമാണ് Ad-Hoc കമ്മിറ്റി എന്ന്.
I want to ask them this- AMMAയുടെ By-lawല്‍ എവിടെയാണ് Ad-Hoc കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?

- By-lawല്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവില്‍ വന്നത്? By-law വളരെ വ്യക്തമായി പറയുന്നുണ്ട്......ഒരു കമ്മിറ്റി പൂര്‍ണ്ണമായും officially രാജി വെച്ചാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്.
പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്?

How come these vested interests are dictating a different rule to us? As per AMMA's bylaws, there can only be one Committee, and that is our Committee, which should continue until the next election is conducted and a new Committee is formed (as per General Body's decision). So Anyone else claiming to be an Ad-Hoc Committee is illegitimate and is clearly misleading the members of AMMA.

AMMA Hcp charity organization ആണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്.
AGM കഴിഞ്ഞ് till date, AMMAയുടെ യാതൊരു പ്രവര്‍ത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. July 1st ന് നല്‍കേണ്ട കൈനീട്ടം ഞങ്ങള്‍ അംഗങ്ങള്‍ക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, Medical Insurance...ഇതെല്ലാം ഞങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട്

എന്റെ silence മുതലെടുത്ത് AMMA യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില vested interests AMMAsb hijack ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ AMMAയെ hijack ചെയ്യാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല.
എന്ന് സ്വന്തം
ശ്വേത മേനോന്‍

അമ്മ പ്രസിഡന്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+