Get Updates
Get notified of breaking news, exclusive insights, and must-see stories!

'റീത്തും വേണ്ട പെൻഷനും വേണ്ട', എന്റെ ശവം പോലും കാണാൻ വരരുതെന്ന് ലക്ഷ്മി പ്രിയ, തിരിച്ചടിച്ച് നടി ഉഷ

താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറിക്ക് പിന്നാലെ അംഗത്വം രാജി വെച്ച നടി ലക്ഷ്മി പ്രിയയുടെ രാജി വിവരങ്ങള്‍ പുറത്ത്. രാജി പ്രഖ്യാപിച്ച് കൊണ്ട് ലക്ഷ്മിപ്രിയ അയച്ച മെസ്സേജ് ആണ് പുറത്ത് വന്നിരിക്കുന്നത്. അതിരൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിപ്രിയയുടെ രാജി പ്രഖ്യാപനം.

താന്‍ മരിച്ച് പോകുമ്പോള്‍ തന്റെ ശവം പോലും കാണാന്‍ വരരുത് എന്നും തനിക്ക് അമ്മ സംഘടനയില്‍ നിന്നും ലഭിച്ചേക്കാവുന്ന പെന്‍ഷനും ഇന്‍ഷൂറന്‍സും വേണ്ടെന്നും ലക്ഷ്മി പ്രിയ പറയുന്നു. മുതിര്‍ന്ന അംഗങ്ങളായ കാലടി ഓമന, ഉഷ ആലപ്പുഴ, പൊന്നമ്മ ബാബു എന്നിവര്‍ക്കാണ് ലക്ഷ്മി പ്രിയ രാജി സമര്‍പ്പിച്ചിരിക്കുന്നത്.

AMMA

''ഞാന്‍ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വെച്ചിരിക്കുന്നു. എന്റെ രാജി മുതിര്‍ന്ന അംഗങ്ങളായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നു. ഒരു അഭ്യര്‍ത്ഥനയുണ്ട്., നിങ്ങള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഞാന്‍ മരിക്കുന്നത് എങ്കില്‍ എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാന്‍ ജീവിച്ചിരുന്നാല്‍ എനിക്ക് ലഭിച്ചേക്കാവുന്ന പെന്‍ഷന്‍ എനിക്ക് വേണ്ട. ഇന്‍ഷൂറന്‍സ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട... എന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉളളവര്‍ ഈ പടി കടന്ന് വരരുത്. നന്ദി'' എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചിരിക്കുന്നത്.

പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, കച്ചവടക്കാര്‍ക്ക് ധനലാഭം, സാമ്പത്തിക വാരഫലം അറിയാം
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, കച്ചവടക്കാര്‍ക്ക് ധനലാഭം, സാമ്പത്തിക വാരഫലം അറിയാം

അതിന് പിന്നാലെ ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി നടി ഉഷ രംഗത്ത് വന്നിട്ടുണ്ട്. വർഗീയ വിഷം തുപ്പുന്നവരെ പ്രോത്സാഹിപ്പിക്കാൻ മനസ്സില്ലെന്നും ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞവരുടെ ശവം കാണാൻ വരില്ലെന്നുമാണ് ഉഷ തുറന്നടിച്ചിരിക്കുന്നത്.

''ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു മെസ്സേജ് അയച്ചിട്ടുണ്ട്. അതിലെ മാറ്റർ തന്നെ എഫ്ബിയിലും അവർ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം, ചാനലായ ചാനലുതോറും കയറി ഇരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങൾക്ക് മനസ്സില്ല.

അമ്മ സംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങൾ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങൾ ഇതിനെ കണക്കാക്കുന്നുള്ളു. അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട് അതാണ്‌ ശെരി. ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു. ജനിച്ച മതത്തെയും പരിശുദ്ധ ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം എനിക്ക് കാണുകയും വേണ്ട''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+