അനിരുദ്ധും കാവ്യ മാരനും വിവാഹിതരായി, ഗ്രീസിൽ വെച്ച് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, ചിത്രങ്ങൾ പുറത്ത്
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സഹഉടമയുമായ കാവ്യ മാരനും വിവാഹിതരായി. ഗ്രീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ അനിരുദ്ധ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. രജനീകാന്ത്, എംകെ സ്റ്റാലിന്‍ അടക്കം നിരവധി പ്രമുഖരാണ് ഗ്രീസിലെ ഡെസ്റ്റിനേഷന്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
നവംബര്‍ 10നും 11നും രണ്ട് ദിവസങ്ങളിലായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഗ്രീസിലെ വിവാഹത്തിന് ശേഷം നവംബര്‍ 21ന് ചെന്നൈയില്‍ വെച്ച് അനിരുദ്ധും കാവ്യയും ചേര്‍ന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, നിരവധി മുഖ്യമന്ത്രിമാര്‍, സിനിമാ രംഗത്തെ പ്രമുഖര്‍ എന്നിവടക്കം അതിഥികളുടെ പട്ടികയിലുണ്ട്.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന വിവരം പരസ്യമാക്കിയിരുന്നില്ല. സമീപകാലത്ത് മാത്രമാണ് പ്രണയവും വിവാഹവാര്‍ത്തയുമെല്ലാം പുറത്ത് വന്നത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെ മകളായ കാവ്യ മാരന്‍ സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ്.
തമിഴിലും ഹിന്ദിയിലും അടക്കം നിരവധി ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് അനിരുദ്ധ് രവിചന്ദര്‍. വിക്രം, മാസ്റ്റര്‍, ജവാന്‍,ലിയോ, ജയ്‌ലര്‍ , കൂലി, ജനനായകന്‍, കത്തി, പേട്ട, എന്നിവ അവയില്‍ ചിലതാണ്.


Click it and Unblock the Notifications
