അൻസിബ 50,000 കടം വാങ്ങി, തിരിച്ച് ചോദിച്ചത് വിഷമമായക്കാണും, ആ വൈരാഗ്യത്തിന് കാരണം ഇത്';ലക്ഷ്മിപ്രിയ
കൊച്ചി: നടി അൻസിബ ഹസനെതിരെ കടുത്ത ആരോപണങ്ങളുമായി നടി ലക്ഷ്മിപ്രിയ രംഗത്ത്. 'കിടുക്കാച്ചി അളിയൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കിനിടെ താരം തന്നോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നുവെന്നും അത് തിരികെ ചോദിച്ചതിനാലാണ് തന്നോട് വൈരാഗ്യം തോന്നിയതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഓൺലൈൻ മാധ്യമമായ 'കാൻ മീഡിയ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയയുടെ പ്രതികരണം.
ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ:
"'കിടുക്കാച്ചി അളിയന്റെ' ഷൂട്ടിങ് ബ്രേക്കിന് കന്യാകുമാരിയിൽ പോയിട്ട് അൻസിബ എന്റെ വീട്ടിലേക്ക് വന്നിരുന്നു. പണം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്ന കാര്യം ഓർമ്മിപ്പിച്ച് 50,000 രൂപ തരുമോ എന്ന് ചോദിച്ചു. എന്റെ കൈയ്യിലുണ്ടായിരുന്ന 50,000 രൂപ ഞാൻ നൽകുകയും ചെയ്തു. സെപ്റ്റംബറിൽ വാങ്ങിയ ഈ തുക ഡിസംബർ വരെ തിരിച്ചു തന്നിരുന്നില്ല. എനിക്ക് പണത്തിന് ആവശ്യം വന്ന ഒരു സാഹചര്യത്തിൽ ഡിസംബറിൽ ഞാൻ ഈ തുക തിരിച്ചു ചോദിച്ചു. ആ കുട്ടി വളരെ പെർഫെക്റ്റ് ആയിട്ട് അത് തിരിച്ചു തരികയും ചെയ്തു. എന്നാൽ ഞാൻ പണം തിരിച്ചു ചോദിച്ചത് ഇവൾക്ക് ഒരു വിഷമമായി തോന്നിക്കാണാം.

അൻസിബയ്‌ക്കെതിരെ രണ്ടു പ്രാവശ്യം അമ്മ സംഘടനയിൽ ചേച്ചിക്ക് കംപ്ലൈന്റ് വന്നിട്ടുണ്ട്. അവൾ ജോയിന്റ് സെക്രട്ടറി എന്ന ഉത്തരവാദിത്വപ്പെട്ട ഒരു പൊസിഷനിൽ ഇരിക്കുന്ന വ്യക്തിയാണ്. രണ്ടു തവണയും പരാതി വന്നപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞതായിരിക്കാം എന്നാണ് ആ കുട്ടി കരുതിയിട്ടുള്ളത്. എന്നാൽ എന്നോട് ചോദിച്ചവരോട് പോലും അവരുടെ ഹോട്ടലിലെ പ്രശ്നങ്ങൾ അറിയില്ലെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ടിനി ചേട്ടൻ (ടിനി ടോം) ഒരു ദിവസം എന്നെ വിളിച്ച് 'ലക്ഷ്മി, അവിടെ കന്യാകുമാരി പോയതുമായി ബന്ധപ്പെട്ട് അൻസിബയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ' എന്ന് ചോദിച്ചിരുന്നു. 'എനിക്കറിയില്ല ചേട്ടാ' എന്നാണ് ഞാൻ മറുപടി നൽകിയത്. ടിനി ചേട്ടനോട് അവൾക്ക് വൈരാഗ്യം വരാൻ കാരണം ഇതാണ്.
ഞാൻ മദ്യപിക്കുന്നു എന്ന് ആരോപിക്കുന്നവർ അതിനൊരു തെളിവ് കൊണ്ടുവരട്ടെ. പക്ഷേ ആളുകളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് അൻസിബ ഹസൻ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. അവൾക്ക് ഞാൻ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. അതിന്റെ ബില്ലും ആ സ്ഥലത്തിന്റെ വിവരങ്ങളും എല്ലാം എന്റെ ഈ ഫോണിലുണ്ട്. സെപ്റ്റംബർ 13-ാം തീയതി 'ബ്ലെൻഡ്' എന്ന് പറയുന്ന ഒരു റെസ്റ്റോ ബാറിൽ അൻസിബ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഞാൻ ആ സമയത്ത് നോൺവെജ് കഴിക്കില്ല, അരിഭക്ഷണം കഴിക്കില്ല, ഒന്നും കഴിക്കാതിരിക്കുന്ന സമയം. സർവോപരി അന്ന് എനിക്ക് നല്ല പനിയുമുണ്ടായിരുന്നു. ആ കുട്ടിയുടെ കൂടെ വേറൊരാളും ഉണ്ടായിരുന്നു. അന്ന് അവര് കഴിച്ച ഭക്ഷണത്തിന്റെയും മറ്റ് സാധനങ്ങളുടെയും ബില്ല് നൽകിയത് ഞാനാണ്. ഭക്ഷണം മാത്രമല്ല അവരവിടെ നിന്ന് കഴിച്ചത്.
ദുബായിൽ ഞാൻ പോയത് ഒരു റെസ്റ്റോ ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നു. എന്റെ കൂടെ മറ്റൊരു ആർട്ടിസ്റ്റായ മോളും ഉണ്ടായിരുന്നു. ഇത് റെസ്റ്റോ ബാർ എന്ന് കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും അവിടെ നിന്ന് ഇട്ടിട്ട് ഓടിയതാണ്, വരുന്നില്ല എന്ന് പറഞ്ഞതാണ്. പക്ഷേ അതൊരു ഫാമിലി ആംബിയൻസ് ഉള്ള സ്ഥലമായിരുന്നു. ആൾക്കാർ വിചാരിക്കുന്നത് ഇത് ഡാൻസ് ബാർ ആണെന്നാണ്. എന്റെ ചേച്ചി, ചേച്ചിയുടെ ഭർത്താവ്, 23 വയസ്സുള്ള മകൻ, ചേച്ചിയുടെ മറ്റു സുഹൃത്തുക്കൾ, പിന്നെ എന്റെ വകയിലൊരു അമ്മാവനായ വക്കീൽ എന്നിവരെല്ലാം ചേർന്നാണ് ഞങ്ങൾ അവിടെ പോയത്."












Click it and Unblock the Notifications