Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജിഹാദി'യെന്ന് വിളിച്ച് അധിക്ഷേപിച്ചു; ടിനി ടോമിനെതിരെ ക്രിമിനൽ ഹർജിയുമായി അൻസിബ ഹസൻ

മലയാള ചലച്ചിത്ര രംഗത്തെ താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ ഒടുവിൽ കോടതി കയറുന്നു. നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നേരിട്ട് കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അൻസിബ ഈ പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. അൻസിബയുടെ അഭിഭാഷകനായ ഫിർദൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹർജി വിജയകരമായി ഇ-വെരിഫൈ ചെയ്ത് ആവശ്യമായ കോടതി ഫീസുകൾ അടച്ചതായാണ് വിവരം.

സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളുടെ പേരിൽ നടൻ ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് അൻസിബ ഹസൻ പരാതിയിൽ പറയുന്നത്. താൻ ഡ്രൈവറെ മതം മാറ്റാൻ ശ്രമിക്കുന്ന ഒരു ജിഹാദിയാണെന്ന രീതിയിൽ തികച്ചും വർഗീയവും അപകീർത്തികരവുമായ വ്യാജപ്രചരണങ്ങൾ നടത്തിയെന്നും ഇത് തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്ന തരത്തിൽ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അൻസിബ ആരോപിക്കുന്നു.

ansiba-hassan-1781779415 jpg

ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

എന്നാൽ അൻസിബ ഹസൻ ഉന്നയിച്ച ഈ ആരോപണങ്ങളെല്ലാം വ്യക്തിപരമായ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നാണ് ടിനി ടോമിന്റെ നിലപാട്. ഈ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച താരം, താൻ അങ്ങനെയൊരു പരാമർശവും എവിടെയും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഇതേ വിഷയത്തിൽ കടവന്ത്ര പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ടിനി ടോം ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ വൈകുന്ന പശ്ചാത്തലത്തിലാണ്, കേസ് കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അൻസിബ നേരിട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ കോടതി ഈ ഹർജി വിശദമായി പരിഗണിക്കും. സിനിമാ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ ഒത്തുതീർപ്പുകളില്ലാതെ നേരിട്ട് കോടതിയിലെത്തിയത് മലയാള ചലച്ചിത്ര ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+