'എനിക്ക് പകരം വന്നിരിക്കുന്നത് സരയൂ, ഇതെല്ലാം കണ്ട് ചിരിവരുന്നു'; അമ്മ പുനസംഘടനയ്‌ക്കെതിരെ അന്‍സിബ
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നടന്ന പുനസംഘടനയ്‌ക്കെതിരെ നടിയും ുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍. ജനറല്‍ ബോഡിയില്‍ വെച്ച് രാജിവച്ചു പുറത്തുപോയ ഭാരവാഹികള്‍ സ്വമേധയാ തിരിച്ചെത്തി ഭരണം നടത്തുന്നതിനേയും പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനേയും അന്‍സിബ ചോദ്യം ചെയ്തു. ഇതിനെതിരെ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അന്‍സിബ വ്യക്തമാക്കി.
സംഘടനയുടെ ബൈലോക്ക് വിരുദ്ധമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത് എന്നും പൊന്നമ്മ ബാബു, മാലാ പാര്‍വതി, ഉഷ ഹസീന എന്നിവര്‍ക്കൊപ്പം താനും ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അന്‍സിബ പറഞ്ഞു. ഈ പരാതിയിന്‍മേല്‍ ഒക്ടോബര്‍ 14-ന് ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട് എന്നും അവര്‍ വ്യക്തമാക്കി. മനോരമ ഓണ്‍െൈലനിനോടായിരുന്നു അന്‍സിബയുടെ പ്രതികരണം.

സംഘടനയില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ എത്രയും വേഗം ജനറല്‍ ബോഡി വിളിച്ചുകൂട്ടി തിരഞ്ഞെടുപ്പ് നടത്തണം എന്ന് താരം ആവശ്യപ്പെട്ടു. 'അമ്മയുടെ പരമാധികാര സമിതി ജനറല്‍ ബോഡിയാണ്. ജനറല്‍ ബോഡിയില്‍ വെച്ച് രാജി പ്രഖ്യാപനം നടത്തിയവര്‍ വീണ്ടും സ്വമേധയാ തിരിച്ചുവന്നു സ്ഥാനമേറ്റെടുക്കുന്നു, പുതിയ ആളുകളെ നിയമിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ കാണുന്നത്,' അന്‍സിബ പറഞ്ഞു.
അമ്മ എന്നത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ പോലത്തെ ഒരു സംഘടനയാണ് എന്നും അങ്ങനെയുള്ള ഒരു ചെറിയ സംഘടനയില്‍ പോലും ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല എന്നും താരം പറഞ്ഞു. രജിസ്ട്രാര്‍ വിളിച്ച ഹിയറിംഗിന് പോലും ഹാജരാകാന്‍ കമ്മിറ്റിക്കാര്‍ തയ്യാറാകുന്നില്ല എന്നും അന്‍സിബ ആരോപിച്ചു. ജനറല്‍ ബോഡി വിളിച്ച് ചേര്‍ത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും താരം പറഞ്ഞു.
'ജനാധിപത്യപരമായിട്ട് ഒരു ജനറല്‍ ബോഡി വിളിച്ചുകൂട്ടി ഒരു തിരഞ്ഞെടുപ്പ് നടത്തിയിട്ട് ഭാരവാഹികളെ തിരഞ്ഞെടുക്കംം. ഇവര്‍ക്ക് തന്നെ വേണമെങ്കില്‍ വീണ്ടും മത്സരിക്കാലോ. മത്സരിച്ച് ജയിച്ച് അവിടെ ഇരിക്കുമ്പോള്‍ നമുക്കൊരു അന്തസ് ഉണ്ടാവും. അല്ലാതെ സ്വന്തമായിട്ട് കയറി ഒരു സ്ഥലത്തിരുന്നിട്ട് സ്വയം പ്രഖ്യാപിച്ച് അങ്ങ് ഇരിക്കുമ്പോള്‍ ജനാധിപത്യം എന്ന് പറയുന്ന ഒരു മൂല്യമാണ് അവിടെ തകരുന്നത്,' നടി പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് നമ്മളെ ഭരിക്കുന്നത്. അവിടെയുണ്ടായിരുന്ന ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടവരാണ് ഇപ്പോള്‍ അവിടെയിരിക്കുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഇവര്‍ എല്ലാവരും നേരത്തെ രാജിവച്ചവരാണ്. ഞാന്‍ രാജിവെച്ചതിന് പകരം സരയൂവിനെ ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന വാര്‍ത്തയും കണ്ടു. ഇതൊക്കെ ആര് തിരഞ്ഞെടുത്തു എന്ന് ഓര്‍ത്താണ് എനിക്ക് ചിരി വരുന്നത്, അന്‍സിബ പറഞ്ഞു.
താനും കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചതാണ് എന്നും എന്നാല്‍ അവരെ പോലെ രാജി വെച്ചില്ല എന്ന് പറഞ്ഞ് തിരിച്ചുപോകാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും അന്‍സിബ വ്യക്തമാക്കി.


Click it and Unblock the Notifications
