Get Updates
Get notified of breaking news, exclusive insights, and must-see stories!

അൻസിബ പരാതി കൊടുക്കേണ്ടത് പോലീസിൽ; അമ്മയിൽ അധികാരം ജനറൽ സെക്രട്ടറിക്ക്;ജോയ് മാത്യു

അമ്മ സംഘടനയിൽ പ്രസിഡൻ്റിനേക്കാൾ പരമാധികാരം ജനറൽ സെക്രട്ടറിക്കാണെന്ന് ജോയ് മാത്യു. എല്ലാകാര്യങ്ങളും പ്രസിഡൻ്റ് അറിഞ്ഞിട്ട് ചെയ്യണമെന്ന് ഇല്ല. എന്നാൽ പ്രസിഡൻ്റിനേയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളേയും അറിയിക്കേണ്ടതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു പ്രതികരണം.

'അധികാരമാണല്ലോ എല്ലാത്തിൻ്റേയും പ്രശ്നം. പ്രത്യേകിച്ചും ആദ്യമായിട്ട് അധികാരത്തിലേക്ക് വരുമ്പോൾ അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാകും. അമ്മ സംഘടനയിൽ ജനറൽ സെക്രട്ടറിക്കാണ് പരമാധികാരം .ഒരു സ്റ്റാഫിനെ അപ്പോയിന്റ് ചെയ്യണമെങ്കിലും പിരിച്ചു വിടണമെങ്കിലും അവിടുന്ന് ഒരു സാധനം നഷ്ടപ്പെട്ടാലും ഒരു പുതിയ സാധനം വാങ്ങിക്കുകയാണെങ്കിലുമെല്ലാം ജനറൽ സെക്രട്ടറി ആണ് ഫൈനൽ അതോറിറ്റി.

joy2-17

ആരെയെങ്കിലും നിയമിക്കണമെങ്കിൽ പ്രസിഡൻ്റിനെ അറിയിക്കണമെന്ന് ഇല്ലെങ്കിലും അത് അറിയിക്കുന്നതാണ് മര്യാദ. പ്രസിഡന്റിനെ മാത്രമല്ല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരെ ഒക്കെ അറിയിക്കേണ്ടതാണ്. ഒരു പേരിന് വനിത അധികാരത്തിൽ വന്നതുകൊണ്ട് വനിതകളെ മനസ്സിലാക്കണമെന്നില്ല. ഒരു പുരുഷൻ വന്നതുകൊണ്ട് പുരുഷന്മാർ മനസ്സിലാക്കണമെന്നുമില്ല. ആ അധികാരത്തിൽ ഇരിക്കുന്ന ആൾക്ക് വിവേചന അധികാരം ഉണ്ടോ വിവേചന ബുദ്ധിയുണ്ടോ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടോ എന്നുള്ളതാണ് പ്രധാനം. ഇന്ദിരാഗാന്ധി ഭരിച്ച നാടല്ലേ ഇന്ത്യ. എത്രയോ സ്ത്രീകൾ വലിയ വലിയ പദവികളിൽ ഇരുന്നിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ചിട്ട് ഇടപെടാനും പറ്റണം എന്നതാണ് പ്രധാനം.

അൻസിബയുടേതൊക്കെ പരാതിയാണ്. എനിക്ക് വേണമെങ്കിൽ ഒരാളെ പറ്റി പരാതി ഉന്നയിക്കാമല്ലോ. അങ്ങനെ ശരിക്കുള്ള പരാതിയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ ആ കുട്ടി പോലീസ് സ്റ്റേഷനിലാണ് കംപ്ലൈന്റ് ചെയ്യേണ്ടത്, ഈ സംഘടനയിൽ അല്ല .ഒരാളെ വർഗീയവാദി എന്നൊക്കെ വിളിച്ചാൽ അത് ക്രൈം ആണ്. അത് പോലീസിൽ കംപ്ലൈന്റ് ചെയ്യുകയും പോലീസാണ് കേസ് എടുക്കേണ്ടത്. അതിന് മറുപടി പറയേണ്ടത് നിയമപരമായിട്ട് ടിനി ടോം ആണ്. അല്ലാതെ സംഘടനയിൽ പരാതി പറഞ്ഞിട്ട് സംഘടനക്ക് പരിഹരിക്കേണ്ട ഒരു വിഷയമല്ല അത്', ജോയ് മാത്യു പറഞ്ഞു.

സംഘടന ക്ഷേത്രത്തിൽ നിന്നും സ്പോണ്‍സർഷിപ്പ് വാങ്ങിയതുമായി ബന്ധപ്പെട്ടും ജോയ് മാത്യു പ്രതികരിച്ചു. 'ഇതിനെ കുറിച്ച് ആദ്യം കുറച്ച് ചർച്ചകളൊക്കെ ഉണ്ടായിരുന്നു. വേണോ വേണ്ടയോ എന്നൊക്കെ ഉള്ളത്. പിന്നെ ഇതൊരു ചാരിറ്റബിൾ ഓർഗനൈസേഷൻ ആണ്. ഇത് ഫെഫ്ക പോലത്തെ ഒരു ട്രേഡ് യൂണിയൻ സംഘടന അല്ല. ട്രേഡ് യൂണിയൻ സംഘടനയക്ക് ചില ക്ഷേത്രങ്ങളോടോ അല്ലെങ്കിൽ പള്ളി കമ്മിറ്റികളോടോ അല്ലെങ്കിൽ ക്രിസ്ത്യൻ സഭകളോടോ പണം വാങ്ങുന്നതിൽ പ്രശ്നമുണ്ടാകും. ഈ സംഘടനയിൽ നൂറിലധികം പേർക്ക് ഞങ്ങൾ മാസം പെൻഷൻ കൊടുക്കുന്നുണ്ട്, അതിലധികം പേർക്ക് മെഡിസിൻ കൊടുക്കുന്നുണ്ട്. അതിന് മൂന്ന് ലക്ഷം രൂപയോളം മാസം വരും . മദർ തെരേസയുടെ സംഘടനയിലേക്ക് കള്ളക്കടത്തുകാർ സംഭാവന ചെയ്യുന്നുണ്ട്, പള്ളിക്കാർ ചെയ്യുന്നുണ്ട്, എന്തിന് ടാറ്റ വരെ സംഭാവന ചെയ്യുന്നുണ്ട്. അതുപോലെ ഞങ്ങൾ ഇത് സംഭാവനയായിട്ടാണ് കൂട്ടിയിട്ടുള്ളത്. അല്ലാതെ ആ അമ്പലം സ്പോൺസർ ചെയ്യുന്നു അമ്മയെ എന്നുള്ള രീതിയില്ല. ക്രിസ്ത്യൻ പള്ളികൾ കൊടുക്കുകയാണെങ്കിലും നമ്മൾ വാങ്ങും.

നിലവിലുള്ള കമ്മിറ്റി തന്നെ വെച്ചിട്ട് തീർക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ ഇപ്പോൾ ഉള്ളൂ. ഇത് പരസ്പരം പറഞ്ഞാൽ മനസ്സിലാക്കാവുന്ന കാര്യങ്ങളേ ഉള്ളൂ, മനസ്സിലാകുന്ന ആൾക്കാരേ ഉള്ളൂ. ചിലര പിന്നെ വാശി പിടിക്കും. അവരെ പ്രസിഡന്റോ സെക്രട്ടറിയോ അവരുടെ അധികാരം ഉപയോഗിച്ചിട്ട് നിയന്ത്രിക്കുക അതിനുള്ള കഴിവ് അവർ കാണിച്ചാൽ സംഘടന മുന്നോട്ടു പോകും', ജോയ് മാത്യു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+