'നാളെ വിവാഹ വാർഷികമല്ലേ', അതൊക്കെ പണ്ടെന്ന് അപർണ, ജീവയുമായി വേർപിരിഞ്ഞോ? ഇൻസ്റ്റയിൽ അൺഫോളോ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി കപ്പിളാണ് ജീവയും അപര്‍ണ തോമസും. സംഗീത റിയാലിറ്റി ഷോ അവതാരകനായും നടനായും ശ്രദ്ധിക്കപ്പെട്ട ജീവയ്ക്കും ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ അപര്‍ണയ്ക്കും ആരാധകര്‍ ഏറെയാണ്. ഇവര്‍ ഒരുമിച്ച് വരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുക പതിവാണ്.

അപർണയുടെ യൂട്യൂബ് ചാനലിൽ ഇരുവരും ഒരുമിച്ച് വീഡിയോ ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല അടുത്തിടെ ഇവർ സ്വന്തം ഫ്ളാറ്റ് വാങ്ങിയതും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീടിനെ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്ത് വന്നത് മുതൽ ഇരുവരും തമ്മിലുളള അകൽച്ച കമന്റുകളിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

വലിയ ഇടവേളയ്ക്ക് ശേഷം ദിലീപും മഞ്ജുവും ഒരു വേദിയിൽ, ദിലീപിന്റെ സീറ്റ് മഞ്ജുവിൽ നിന്നുമകലെ, വീഡിയോ വൈറൽ
വലിയ ഇടവേളയ്ക്ക് ശേഷം ദിലീപും മഞ്ജുവും ഒരു വേദിയിൽ, ദിലീപിന്റെ സീറ്റ് മഞ്ജുവിൽ നിന്നുമകലെ, വീഡിയോ വൈറൽ

സമീപകാലത്തായി ഇരുവരും ഒരുമിച്ചുളള ഫോട്ടോകളോ വീഡിയോകളോ ഒന്നും സോഷ്യല്‍ മീഡിയയില്‍ കാണാറില്ല. ഇതോടെ ജീവയും അപര്‍ണയും വിവാഹബന്ധം വേര്‍പെടുത്തി എന്ന തരത്തിലുളള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇതേക്കുറിച്ച് ജീവയോ അപര്‍ണയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

Aparna Thomas

എന്നാല്‍ അപര്‍ണ തോമസിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ജീവയുമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ശരി വെയ്ക്കുന്ന തരത്തിലുളളതാണ്. 32ാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന അപര്‍ണ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ നാളെ നിങ്ങളുടെ വിവാഹ വാര്‍ഷികം അല്ലേ എന്ന കമന്റിന് അപര്‍ണ നല്‍കിയിരിക്കുന്ന മറുപടി അതൊക്കെ പണ്ട് എന്നാണ്. മാത്രമല്ല അപര്‍ണ തന്റെ പുതിയ ഫോട്ടോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പും താന്‍ ഒറ്റയ്ക്കാണ് എന്ന സൂചന നല്‍കുന്നു.

പാഠങ്ങളുടെ, വളര്‍ച്ചയുടെ, കരുത്തിന്റെ ഒരു വര്‍ഷം. ഞാന്‍ എന്നില്‍ വിശ്വസിക്കാനും എന്റെ ഊര്‍ജ്ജം കാത്തുസൂക്ഷിക്കാനും ജീവിതം മുന്നോട്ട് കൊണ്ട് പോകാനും പഠിച്ചു. ഇനിയും മുന്നോട്ട്, ഉയരങ്ങളിലേക്ക്, അതും എല്ലാ തരത്തിലും തനിച്ച്, എന്നാണ് അപര്‍ണ കുറിച്ചിരിക്കുന്നത്. മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ ജീവയെ അപര്‍ണ അണ്‍ഫോളോ ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

അതേസമയം അപര്‍ണയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജീവ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ എന്നാണ് അപര്‍ണയുടെ ചിത്രത്തിനൊപ്പം ജീവ കുറിച്ചിരിക്കുന്നത്. ജീവ അപര്‍ണയെ ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. നിരവധി പേരാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്.

വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന കപ്പിളായിരുന്നുവെന്നും വേര്‍പിരിഞ്ഞുവെന്നത് വിശ്വസിക്കാനാകുന്നില്ലെന്നുമാണ് എല്ലാവരും ജീവയുടേയും അപര്‍ണയുടേയും സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ കമന്റ് ചെയ്യുന്നത്. എന്നാൽ ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നോ നിയമപരമായി വിവാഹം വേർപെടുത്തിയോ എന്നതടക്കമുളള കാര്യങ്ങൾ വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+