Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ക്രീൻഷോട്ടുകൾ ഉണ്ട്, നാണമുണ്ടോടാ നിനക്ക്?’; രേണു സുധി- കിച്ചു തർക്കത്തിൽ പ്രതികരിച്ച് ശാരിക

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും സുധിയുടെ മൂത്ത മകൻ കിച്ചുവും തമ്മിലുള്ള തർക്കത്തിൽ കടുത്ത പ്രതികരണവുമായി അവതാരകയും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ കെ.ബി ശാരിക രംഗത്ത്. കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുന്ന രേണുവിനെ സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ച കിച്ചുവിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശാരിക തന്റെ വീഡിയോയിലൂടെ പ്രതികരിച്ചത്. രേണു സബ്സ്‌ക്രിപ്ഷൻ കണ്ടന്റുകളിലൂടെ ഉണ്ടാക്കിയ പണത്തിന്റെ പങ്ക് വാങ്ങി അനുഭവിച്ചിട്ടാണ് ഇപ്പോൾ അവളെ കുറ്റപ്പെടുത്തുന്നതെന്ന് ശാരിക തുറന്നടിച്ചു.

"അവൾ പറഞ്ഞത് പരാതിയല്ല, പരിഭവമാണ്"

രേണു സുധിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിച്ചിരുന്നതല്ലെന്നും എന്നാൽ സാഹചര്യങ്ങൾ തന്നെക്കൊണ്ട് സംസാരിപ്പിക്കുകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ശാരിക വീഡിയോ ആരംഭിക്കുന്നത്. "അവൾ ഒരു മാരക രോഗം ബാധിച്ച് വളരെ ക്രിട്ടിക്കലായ അവസ്ഥയിലാണ്. ആ സമയത്ത് തനിക്ക് പ്രിയപ്പെട്ട ഒരാൾ തന്നെ കാണാൻ വന്നില്ലെന്ന് വളരെ വിഷമത്തോടെയാണ് രേണു ഒരു വീഡിയോയിൽ പറഞ്ഞത്.

ജീവിതം തുലാസിൽ നിൽക്കുമ്പോൾ പ്രിയപ്പെട്ടവർ കൂടെയുണ്ടാകണമെന്ന് ആരും ആഗ്രഹിച്ചുപോകും. അതൊരു പരാതിയായിട്ടല്ല, പരിഭവമായിട്ടാണ് അവൾ പറഞ്ഞത്. എന്നാൽ ഇത് കേട്ട ഉടനെ ഒരു ലോഡ് പുച്ഛവുമായി കിച്ചുവെന്ന രാഹുൽ രംഗത്തെത്തി. രേണുവിനെ കാണാൻ പോകുന്നതിന് മുൻപ് ഒരു വീഡിയോ ഇട്ട അവൻ, 'പരാതിക്കാരുടെ പരാതി അങ്ങോട്ട് തീരട്ടെ' എന്നാണ് പരിഹസിച്ചത്," ശാരിക പറയുന്നു.

തുടർന്ന് രേണുവിനെ കാണാൻ സാധിക്കാതെ നാട്ടിൽ തിരിച്ചെത്തിയ കിച്ചു, താൻ രേണുവിനെ വെറുക്കാനുള്ള കാരണം അവളുടെ സബ്സ്‌ക്രിപ്ഷൻ കണ്ടന്റുകളാണെന്ന് ആരോപിച്ചിരുന്നു. ഇതിനാണ് ശാരിക കൃത്യമായ മറുപടി നൽകിയത്. "രണ്ട് വർഷം മുൻപ് അച്ഛൻ സുധി മരിച്ചപ്പോൾ രേണു ജോലിക്ക് ഇറങ്ങിയത് ആൽബങ്ങളിൽ അഭിനയിക്കാനാണ്. അവളുടെ അഭിനയത്തെ പലരും കോപ്രായം എന്ന് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇഷ്ടപ്പെടാത്തവരെക്കൊണ്ട് പോലും വീഡിയോകൾ കാണിച്ച് അവൾ വൈറലായി, അതിൽ നിന്ന് കാശുണ്ടാക്കി. ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും സബ്സ്‌ക്രിപ്ഷനിലൂടെയും തന്നെയാണ് അവൾ ആ പണമുണ്ടാക്കിയത്. ആ കാശിന്റെ പങ്ക് വാങ്ങി തിന്നിട്ട്, ഇപ്പോൾ അവളെ ഇങ്ങനെയൊക്കെ പറയാൻ നിനക്ക് നാണമുണ്ടോടാ?" എന്ന് ശാരിക ചോദിക്കുന്നു.

renu-sudhi-91891783345668 jpg

സ്ക്രീൻഷോട്ടുകൾ എന്റെ പക്കലുണ്ട്; ശാരികയുടെ വെളിപ്പെടുത്തൽ

രേണു സുധി കിച്ചുവിന് പണം അയച്ചു നൽകിയതിന്റെ സ്ക്രീൻഷോട്ടുകൾ തന്റെ പക്കലുണ്ടെന്നും ശാരിക വെളിപ്പെടുത്തി. "ബിഗ് ബോസിന്റെ സമയത്ത് അവൾ നിനക്ക് പണം അയച്ചുതന്നതിന്റെ സ്ക്രീൻഷോട്ടുകൾ എന്നെ കാണിച്ചിട്ടുണ്ട്. ഇതൊക്കെ രേണു തന്നെയാണ് തുറന്നുപറയേണ്ടത്, പക്ഷേ ആത്മാഭിമാനമുള്ളതുകൊണ്ട് അവൾ അത് പറഞ്ഞില്ല. ഞാൻ അവിടെ ഇരിക്കുമ്പോൾ നീ അവളെ വിളിക്കുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്. അന്ന് നിനക്ക് (രാഹുലിന്) വേണ്ടിയിരുന്നത് നൂറും അഞ്ഞൂറും ഒന്നും ആയിരുന്നില്ല; രണ്ടായിരവും മൂവായിരവും നാലായിരവും അയ്യായിരവും ഒക്കെയായിരുന്നു" ശാരിക തുറന്നടിക്കുന്നു. രോഗക്കിടക്കയിൽ കിടക്കുന്ന രേണുവിനെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്ന കിച്ചുവിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+