'ആസിഫ് മുത്താണ്, തങ്കമാന പയ്യൻ, അപ്പോൾ കാണിക്കാൻ ആഗ്രഹിച്ചത് ഇതാണ്', വിശദീകരണവുമായി മീര അനിൽ

കഴിഞ്ഞ ദിവസം നടൻ ആസിഫ് അലിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുതിയ ഐ ഫോൺ 18 പ്രോയുടെ ലോഞ്ച് പരിപാടി കോഴിക്കോട് വെച്ച് നടന്നപ്പോൾ അവതാരകയായിരുന്ന മീര അനിലിന്റെ പെരുമാറ്റം ആസിഫ് തടഞ്ഞത് സോഷ്യൽ മീഡിയയുടെ കയ്യടികളേറ്റ് വാങ്ങിയിരുന്നു.

നറുക്കെടുപ്പിൽ ഐ ഫോൺ 18 പ്രോ സമ്മാനമായി ലഭിച്ച യുവാവിനെ അവതാരക വേദിയിലേക്ക് വിളിച്ചു. അതിന് പിന്നാലെ യുവാവിനോട് ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ കാണിക്കാൻ മീര ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഉടനെ തന്നെ അത് ആസിഫ് ഇടപെട്ട് വിലക്കുകയായിരുന്നു. ഇതോടെ മീര അതിൽ നിന്ന് പിന്മാറുകയും ചെയ്തു.

ഈ വീഡിയോ വൈറലായതോടെ മീരയ്ക്ക് രൂക്ഷമായ വിമർശനമാണ് ഏൽക്കേണ്ടി വന്നത്. ഒരാളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്ന തരത്തിലുളള പെരുമാറ്റമായിരുന്നു മീരയുടേത് എന്നാണ് ഉയർന്ന വിമർശനം. അത് തിരിച്ചറിഞ്ഞ് തടയാനുളള വിവേകം ആസിഫ് അലി കാണിച്ചു എന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ വിവാദത്തോട് പ്രതികരിച്ച് മീര അനിൽ രംഗത്ത് വന്നിരിക്കുകയാണ്.

Asif Ali

മീര അനിലിന്റെ വാക്കുകൾ: '' അത് പരിഹസിക്കാന്‍ വേണ്ടി ചെയ്തതല്ല. ആ ഒരു ട്രാന്‍സിഷന്‍ ആണ് കാണിക്കാന്‍ വേണ്ടി ആഗ്രഹിച്ചത്. എന്റെ കയ്യിലൊക്കെ ഇരിക്കുന്ന ഒരു സാധാരണ ഫോണ്‍ ഉണ്ട്. അത് മാറി പെട്ടെന്ന് നമ്മള്‍ ഒരു ഐഫോണിലേക്ക് മാറുന്നു. നമ്മള്‍ ഒന്നും പ്രതീക്ഷിക്കാതെ വരുന്നു. ഒരു പൂ പോലും പ്രതീക്ഷിക്കാതെ വരുമ്പോള്‍ ഒരു പൂക്കാലം കൊടുത്ത് വിടുന്നു മൈജി.

ആ ഒരു നിമിഷം ആയിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നത്. പക്ഷേ അത് പലരും വേറെ ഒരു രീതിക്ക് എടുത്തു. പക്ഷേ ആസിഫ് എപ്പോഴും ഒരു ചക്കരയാണ്. എപ്പോഴും മുത്താണ്, തങ്കമാന പയ്യന്‍. അത് ഭയങ്കര നല്ല പരിപാടിയായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. അതൊക്കെ തുറന്ന് പറയാനും പ്രകടിപ്പിക്കാനും റിയാക്ഷന്‍ വീഡിയോസ് ചെയ്യാനും എല്ലാവര്‍ക്കും അവകാശമുണ്ട് എന്നാണ് വിശ്വസിക്കുന്നത്.

എല്ലാവര്‍ക്കും അവരുടെ യുക്തിപരമായി പെരുമാറാനുളള ഒരു സ്‌പേസ് എപ്പോഴും നമ്മള്‍ കൊടുക്കാറുണ്ട്. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് ഉണ്ടെങ്കില്‍ അത് പറയാനുളള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്. 18 വര്‍ഷമായി താന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇത്രയും കാലം നമ്മളെ നിലനിര്‍ത്തിയത് പ്രേക്ഷകരാണ്. അവര്‍ക്ക് വേണ്ടിയാണ് ഓരോ തവണയും സ്‌റ്റേജില്‍ എത്തുന്നത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma