'മാധവ് സുരേഷേ നാണം ഉണ്ടെങ്കിൽ നീ തെളിവ് പുറത്ത് വിടൂ, അച്ഛനാണോ ചാക്കിൽ കെട്ടി പൈസ തന്നത്';അശ്വന്ത് കോക്ക്
മാധവ് സുരേഷിനും അങ്കം അട്ടഹാസം എന്ന സിനിമയുടെ നിർമ്മാതാവിനുമെതിരെ സിനിമ റിവ്യൂവർ അശ്വന്ത് കോക്ക്.സിനിമയ്ക്ക് പോസിറ്റീവ് റിവ്യു പറയാനായി അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് ഇവർ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് അശ്വന്ത് രംഗത്തെത്തിയത്. തനിക്കെതിരെ തെളിവ് കാണിക്കാൻ വെല്ലുവിളിക്കുകയാണെന്ന് അശ്വന്ത് വീഡിയോയിൽ പറഞ്ഞു.
'ഞാൻ കാശ് വാങ്ങിച്ചിട്ടാണ് റിവ്യൂ ചെയ്യുന്നതെന്നാണ് ചിലരുടെ ആരോപണം. ഇതിന്റെ ബേസിക് അടിസ്ഥാനം എന്താണ്. നീയും നിന്റെ തന്തമാരും എല്ലാരും കൂടെ കാശ് ചാക്കിൽ കെട്ടിയിട്ട് എന്റെ ഫ്ലാറ്റിന്റെ ഫ്രണ്ടിൽ സെക്യൂരിറ്റിയുടെ അടുത്ത് കൊടുക്കുകയാണോ? എന്നിട്ട് ഞാൻ ആ കാശ് എടുത്തിട്ട് ഞാൻ തീരുമാനിക്കുകയാണോ ഈ സിനിമയക്ക് പോസിറ്റീവ് പറയണോ നെഗറ്റീവ് പറയണോന്ന്. അല്ലാതെ ഓൺലൈൻ ട്രാൻസാക്ഷൻ ആണെങ്കിൽ ഇതിന് പ്രൂഫ് കാണുമല്ലോ.

അട്ടഹാസം എന്ന സിനിമ, നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ,പിന്നെ ഏതോ ഒരു പ്രൊഡ്യൂസർ അവർ പത്രസമ്മേളനം വിളിച്ചിട്ട് പറയുകയാണ് ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുഎന്ന്. ഞാൻ ഇപ്പോൾ ഓൺ റെക്കോർഡ് പറയുന്നു ഞാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്ന തെളിവ് നിന്റെ അടുത്തുണ്ടോ? പറയുമ്പോൾ മര്യാദ വേണം. ഒരു ലക്ഷം ഉലുവയോ അതും നിന്റെ ഈ തീട്ടപ്പടത്തിന്, ഒരു ലക്ഷം രൂപ കേരളത്തിലെ എല്ലാ ജനങ്ങൾക്കും കൊടുത്താൽ പോലും അവർ ആ പടം കാണൂല്ല. അത്രയും തീട്ടപ്പടം, ഇതെല്ലാം കണ്ടുതീർത്ത അവസ്ഥ എനിക്കറിയാം.
ഈ ആരോപണത്തിനെതിരെ ഞാൻ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. ഇവൻ പറയുന്നത് ഓൺലൈൻ ട്രാൻസാക്ഷൻ അല്ല, എന്റെ ആൾക്കാരാണ് ഇവനായിട്ട് ബന്ധപ്പെടുന്നത് എന്നാണ്. എന്റെ ഏത് ആൾക്കാര്? ഞാൻ തനി ആൾ. എനിക്ക് അത്രയും പൈസ വാങ്ങിയിട്ട് എന്തിനാണ്. മാധവ് സുരേഷ് എന്ന് പറയുന്ന സുരേഷ് ഗോപിയുടെ മോനെ എവിടേടാ തെളിവ്. ഒരു 10 പൈസ ഞാൻ ആരോടും വാങ്ങാറില്ല.
മാധവ് സുരേഷേ നാണം ഉണ്ടെങ്കിൽ നീ തെളിവ് പുറത്ത് വിടൂ,ഞാനും നീയുമൊക്കെ ഒരേ രാജ്യത്ത് ജീവിക്കുന്ന ആൾക്കാരാ, നിന്റെ ഏട്ടൻ ഉണ്ടല്ലോ ഗോകുൽ സുരേഷ്, പുള്ളിയുടെ പടത്തിനൊക്കെ ഞാൻ മാന്യമായിട്ട് പോസിറ്റീവ് റിവ്യൂ കൊടുത്ത ആളാണ്. ഞാൻ നിന്റെ അച്ഛൻ സുരേഷ് ഗോപിയുടെ ഏറ്റവും വലിയ ഫാൻ ആയിരുന്നു ഒരു കാലത്ത്. ഞാൻ പൈസ വാങ്ങിയതിന് എന്തെങ്കിലും കണക്ക് കാണിച്ചുതന്നാൽ ഞാൻ ഈ പണി നിർത്തും .
മാധവ് സുരേഷിനെ വെച്ചിട്ട് നാലര കോടി മുടക്കിന്ന്. നിനക്ക് പ്രാന്തുണ്ടോ,ഇത് റീഷൂട്ട് ചെയ്യാൻ പോകുവാണെന്നൊക്കേ. എനിക്ക് ഒറ്റ കോളിൽ അവൈലബിൾ ആയിട്ടുള്ള മനുഷ്യന്മാരെ ഇന്ന് കേരളത്തിലഉള്ളൂ ദാറ്റ്സ് മൈ റൈറ്റ്. നിനക്ക് ആരോപണം പറയുമ്പോ ഒരു ലക്ഷം കൂട്ടി പറഞ്ഞൂടെ, ഞാനത്ര ദരിദ്ര്യവാസിയാണോ? എന്റെ ലാസ്റ്റ് അഞ്ച് റിവ്യൂന്റെ റീച്ച് നോക്ക്, എനിക്ക് എത്ര ഡോളർസ് കിട്ടുമെന്ന് മനസിലാക്ക്. നിനക്കൊരു 15 ലക്ഷം എന്നൊക്കെ പറഞ്ഞൂടെ.
.യുപിഐ വഴിയല്ല പൈസ തന്നതെന്ന് പറയുന്നു. പിന്നെ നിന്റെ അച്ഛൻ ചാക്കിൽ കെട്ടിയിട്ട് എനിക്ക് ഒരു ലക്ഷം രൂപ കൊണ്ടുവന്നതാണോടാ നായേ. അച്ഛൻ്റെ ചെലവിൽ ജിടി വാങ്ങിച്ച് നടക്കുന്നവനല്ലേ നീ, എത്ര പടം ഞാൻ ധ്യാനിനെ പറഞ്ഞു. പക്ഷെ ആ മനുഷ്യൻ ഇന്നുവരെ എനിക്ക് ഒരു വാക്ക് പറഞ്ഞിട്ടില്ല. ധ്യാനെ പോലെ ആകണമെങ്കിൽ നീ പത്ത് ജൻമം ജനിച്ചാലും ആകില്ല. കാരണം ധ്യാൻ ഈസ് ദ സണ്‍ ഓഫ് ദി ഗ്രേറ്റസ്റ്റ് ശ്രീനിവാസൻസർ. മനസ്സിലായോ, വലിയ വ്യത്യാസമുണ്ട് മോനെ,അശ്വന്ത് വീഡിയോയിൽ പറഞ്ഞു.












Click it and Unblock the Notifications