Get Updates
Get notified of breaking news, exclusive insights, and must-see stories!

'അശ്വന്ത് കോക്ക് പണം ചോദിച്ചുവെന്ന് പറഞ്ഞില്ല: കോക്കിൻ്റെ വീഡിയോക്ക് പിന്നാലെ മാധവ് സുരേഷ്

കഴിഞ്ഞ ദിവസമാണ് മാധവ് സുരേഷും അങ്കം അട്ടഹാസം എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അശ്വൻ കോക്കിനെതിരെ രംഗത്തെത്തിയത്. ചില ഇടനിലക്കാർ വഴി അശ്വിൻ കോക്ക് തങ്ങളെ സമീപിച്ചിരുന്നുവെന്നും സിനിമയ്ക്കെതിരെ നെഗറ്റീവ് പറയാതിരിക്കാനായി 1 ലക്ഷം ആവശ്യപ്പെട്ടുവെന്നുമായിരുന്നു ആരോപണം.

എന്നാൽ ഇതിനെതിരെ അശ്വന്ത് കോക്ക് രംഗത്തെത്തി. ആരോപണം ഉയർത്തിയവർ തെളിവ് കാണിക്കണമെന്നും കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ആയിരുന്നു അശ്വന്ത് പറഞ്ഞത്. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് മാധവ സുരേഷ്.ന്യൂസ് 18 കേരളയോടാണ് പ്രതികരണം. വായിക്കാം

aswanthkok2-1

'അശ്വന്ത് കോക്കിൻ്റെ പ്രതികരണം ഞാൻ ഫുൾ വീഡിയോ കണ്ടിട്ടില്ല. നമ്മുടെ സൈഡിൽ നിന്ന് എന്തെങ്കിലും കള്ളം പറഞ്ഞത് പോലെയോ അല്ലെങ്കിൽ എന്തെങ്കിലും വിഷമം അശ്വന്ത് കോക്കിന് ഉണ്ടായിട്ടുണ്ടെങ്കിലോ അതൊന്ന് അഡ്രസ്സ് ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്. വിത്ത് ഫാക്ട്സ് ആൻഡ് പ്രൂഫ് നമ്മൾ ആ പ്രസ് മീറ്റിൽ പോയ സമയത്ത് അതായത് എൻറെ സിനിമയുടെ പ്രൊഡ്യൂസർ അവിടെയിരുന്നു പറഞ്ഞ കാര്യം അശ്വന്ത് കോക്കിനെ റെപ്രസന്റ് ചെയ്ത് ഒരാൾ നമ്മളെ വിളിച്ചായിരുന്നുവെന്നാണ്. ഒരു ലക്ഷം രൂപ അയാൾക്ക് കൊടുത്തു കഴിഞ്ഞാൽ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യൂ ഇടില്ല, നിങ്ങൾ ആലോചിച്ച് കാര്യം പറയുക എന്നാണ് ഞങ്ങളോട് പറഞ്ഞത്.

നമ്മൾ വീണ്ടും പറയുന്നു അശ്വന്ത് കോക് അല്ല വിളിച്ചത്. നമ്മൾ അങ്ങനെ പറഞ്ഞിട്ടുമില്ല. അശ്വൻ കോക്കിനെ റെപ്രസന്റ് ചെയ്ത ഒരാളാണ് നമ്മളെ വിളിച്ചത്. ഇങ്ങനെ വരുമ്പോൾ നമുക്ക് ടെൻഷൻ വരുമല്ലോ. നമ്മൾ ഒന്ന് ശ്രദ്ധിക്കണം ഇങ്ങനെ വല്ലോം വന്നാൽ റെക്കോർഡ് ചെയ്തു വെക്കണം എന്ന് പറഞ്ഞു. ഇതിന് ശേഷം വേറെ ഒരാൾക്ക് ഒരു കോൾ വന്നു. ആ റെക്കോർഡിങ് ആയിരുന്നു നമ്മൾ പുറത്തുവിട്ടത്.

ഒരിടത്തും അശ്വിൻ കോക്ക് കാശ് വാങ്ങിയെന്നോ നമുക്ക് കൊടുക്കേണ്ടി വന്നെന്നോ അശ്വിൻ കോക്ക് നേരിട്ട് വിളിച്ചെന്നോ എവിടേയും പറഞ്ഞിട്ടില്ല. ഞാൻ അവിടെ ഇരുന്നാണ് മനസ്സിലാക്കുന്നത് ഇങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടുണ്ടെന്നത്. എന്റെ അച്ഛനേയും ചേട്ടനെയും പറ്റി ഒരുപാട് നല്ല കാര്യങ്ങൾ കോക്ക് അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അത്യാവശ്യം മോശമായിട്ട് തന്നെയാണ് പറഞ്ഞത്. ഞാൻ ആ സംസ്കാരത്തിനോട് യോജിക്കുന്നില്ല. പക്ഷേ എനിക്ക് ആകെ ഒരു കാര്യമേ ചോദിക്കാനുള്ളൂ കോക്ക് ഏട്ടാ ഈ ആൾക്കാര ആരെങ്കിലും നിങ്ങളുടെ പേര് ഉപയോഗിച്ച് ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഒരു സത്യാവസ്ഥ കണ്ടുപിടിച്ച് നിങ്ങളുടെ പേരും കൂടെ സംരക്ഷിക്കാനുള്ളത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ.

അത്യാവശ്യം തെറിവിളി ഞാൻ വീണ്ടും കേൾക്കേണ്ടി വന്നു. അതായത് കോക്കിൻ്റെ ജെഎസ്കെ റിവ്യൂവിലും എന്നെ ടാർഗറ്റ് ചെയ്ത് പറയുന്ന പോലെ തോന്നും. കാര്യം എനിക്ക് അതിൽ അത്ര സിഗ്നിഫിക്കന്റ് ആയ ഒരു ക്യാരക്ർ പോലും ഇല്ലമായിരുന്നു. ജെഎസ്കെ കഴിഞ്ഞിറങ്ങിയ സിനിമയാണ് കുമ്മാട്ടി കളി. അതിലെ അത്യാവശ്യം കളിയാക്കിപ്പെട്ട ട്രോൾ ചെയ്യപ്പെട്ട ഒരു ഡയലോഗ് വെച്ച് ആള് എന്നെ ഒരുപാട് തരംതാണ രീതിയിൽ പറയാറുണ്ട്. ഇതൊക്കെ സാധാരണ ഒരു പ്രേക്ഷകർ കണ്ടാൽ മനസ്സിലാകും ഇത് മനസ്സിലാക്കുന്നുമുണ്ട്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+