Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാബു ആൻ്റണി ചാർമിളയോട് കാണിച്ചത് ചതി തന്നെ'; ശാന്തിവിള ദിനേശ് പറയുന്നു

ബാബു ആന്റണി-ചാർമിള പ്രണയവും വേർപിരിയലും ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന വാർത്തയായിരുന്നു. എന്നാൽ ചാർമിളയുമായി തനിക്ക് പ്രണയം ഇല്ലായിരുന്നുവെന്നും തന്നെ സംബന്ധിച്ച് അതൊരു ടോക്സിക് ബന്ധമാണെന്നുമായിരുന്നു അടുത്തിടെ ബാബു ആൻ്റണി പറഞ്ഞത്. പ്രണയം എന്നതിലേക്ക് എത്തിയിട്ടില്ലായിരുന്നു. വെറും ഒരു വർഷത്തെ ബന്ധം മാത്രമായിരുന്നു അത് എന്നാണ് ബാബു ആൻ്റണി വിശദീകരിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം. ബാബു ആൻ്റണിയെ കുറിച്ച് സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ

babusanthi2-

'ബാബു ആൻ്റണി അടുത്ത് കൊടുത്ത ഒരു അഭിമുഖം യാദൃശ്ചികമായി കാണാനിടയായി. ;പൂവിന് പുതിയ പൂന്തെന്നൽ' എന്ന സിനിമയൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ ഇവനെ പിടിച്ച് ആ പാലത്തിൽ നിന്ന് താഴെ ഇട്ടൂടെ എന്ന് മമ്മൂട്ടിയോട് ചോദിക്കാൻ അന്നെ എനിക്ക് തോന്നിയിട്ടുണ്ട്. ഭരതന്റെ വൈശാലി കണ്ടിരിക്കുമ്പോൾ ലോമപാത മഹാരാജാവായി നരേന്ദ്രപ്രസാദിന്റെ ശബ്ദം കടംവാങ്ങി ബാബു ആന്റണി നെടുതാങ്ങ് നിന്ന് അഭിനയിക്കുന്നത് കണ്ടപ്പോൾ ഭരതന്റെയും എംജിയുടെയും ദീർഘ വീക്ഷണത്തെ പറ്റിയായിരുന്നു എൻറെ ചിന്ത മുഴുവൻ. എന്ത് രസമായിട്ടാണ് ബാബു ആന്റണി ആ വേഷം ചെയ്തത്.

ദിലീപിന് ചുവടുകൾ പിഴച്ചു, പറഞ്ഞ് പറ്റിക്കുകയാണെന്ന് അറിയാം, എന്നിട്ടും'..ശാന്തിവിള ദിനേശ്.
ദിലീപിന് ചുവടുകൾ പിഴച്ചു, പറഞ്ഞ് പറ്റിക്കുകയാണെന്ന് അറിയാം, എന്നിട്ടും'..ശാന്തിവിള ദിനേശ്.

ഇടയ്ക്ക് ആ ചാർമിള എന്ന നടി പ്രേമ നൈരാശ്യത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട വാർത്ത കേട്ടപ്പോൾ സിബി മലയിലിന്റെ ധനം കണ്ടിരിക്കുമ്പോൾ ഇവളെ എത്രമാത്രം ഇഷ്ടമായിരുന്നു എനിക്കെന്നും എടാ ദ്രോഹി എന്തിനാടാ പെൺ കൊച്ചിനെ വഞ്ചിച്ചതെന്നും ഞാൻ ചിന്തിച്ചിരുന്നു.

ചന്തയിലൊക്കെ നായകനായ ബാബു ആന്റണി ഒരു നല്ല ബോറൻ ആണോ എന്ന് തിരകഥാകൃത്ത് കലൂർ ഡെന്നിസിനോട് ഞാൻ ചോദിച്ചിരുന്നു. എന്നാലും ബാബു ആന്റണിയെ എനിക്ക് ഇഷ്ടമാണ്. അയാൾ കുടുംബത്തോടൊപ്പം നന്നായി ജീവിക്കുന്നത് കാണുമ്പോൾ പലപ്പോഴും എനിക്ക് തോന്നും ഇയാൾ ഒരു പാവമാണെന്ന്. അല്ലേലും സിനിമയിലെ വില്ലന്മാരെല്ലാം മഹാപാവങ്ങളാണെന്ന്.

എനിക്കൊരു പഞ്ചായത്ത് അവാർഡുകൾ പോലും ഇതേവരെ ലഭിച്ചിട്ടില്ല എന്നും ഒന്ന് കണ്ണടച്ചാൽ ശവമടക്ക് പ്ലാൻ ചെയ്യുന്ന നാടാണ് നമ്മുടെ കേരളമെന്നും 40 വർഷത്തേക്ക് പിറകോട്ട് തിരിഞ്ഞു നോക്കിയാൽ ചിലമ്പു മുതൽ ബസൂക്ക വരെയുള്ള യാത്ര ഒരുപാട് മുഖങ്ങളെ ഓർമിപ്പിക്കുന്നു എന്നുമാണ് അഭിമുഖത്തിൽ ബാബു ആൻ്റണി പറയുന്നത്.

'പാർവതി ദേഷ്യത്തിലായിരുന്നു, ജയറാമിനോട് പുച്ഛം തോന്നി, കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ';ശാന്തിവിള ദിനേശ്
'പാർവതി ദേഷ്യത്തിലായിരുന്നു, ജയറാമിനോട് പുച്ഛം തോന്നി, കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ';ശാന്തിവിള ദിനേശ്

നിങ്ങളെ നായകനാക്കിയ കലൂർ ഡെന്നിസിനെ നിങ്ങൾ മറന്നതല്ലേ ബാബു ആൻ്റണി. അദ്ദേഹത്തിൻറെ മകൻ ആദ്യമായി സംവിധാനം ചെയ്ത ബസൂക്കയിൽ പോലും നിങ്ങൾക്ക് വേഷം നൽകിയ ആളായിരുന്നു കലൂർ ബാബു. നിങ്ങൾ മറക്കാൻ പാടില്ലാത്ത പേരുകാരനാണ്. ഇവിടെ ഒരുപാട് പേർ അദ്ദേഹത്തെ മറന്നു. അദ്ദേഹം താമസിക്കുന്നത് എവിടെ എന്ന് പോലും അറിയില്ല. അയാൾ സഹായിച്ച ഒരുപാട് പേര് മലയാള സിനിമയിൽ ഉണ്ട്. ഇതൊക്കെ പറയുമ്പോഴും ജീവിതത്തിൽ പ്രണയം വേട്ടയാടി എന്നൊക്കെ ന്യായീകരിക്കേണ്ടായിരുന്നു ബാബു. അതൊരു ചതി തന്നെയാണ് നിങ്ങൾ കാണിച്ചത് എന്ന് ഞാൻ പറയും. അതിന്റെ കുറെ കാര്യങ്ങൾ പലരും പറഞ്ഞ് എനിക്കറിയാം .അതുകൊണ്ട് നിങ്ങളെ ചതിച്ചു എന്ന് പറയരുത് ഇനിയെങ്കിലും. അത് മഹാപാപം കിട്ടും', ശാന്തിവിള ദിനേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+