'വ്യക്തിത്വം ഇല്ലാത്ത മനുഷ്യന്‍, ദിലീപിന് വേണ്ടി കാശ് വാങ്ങി പണിയെടുത്തു', രാഹുൽ ഈശ്വറിനെതിരെ ബൈജു കൊട്ടാരക്കര
നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരുന്ന ദിലീപിന് വേണ്ടി നിരന്തരം ചാനൽ ചർച്ചകളിൽ വാദിച്ചിരുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. നിലവിൽ രാഹുൽ ഈശ്വർ ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരാർത്ഥിയാണ്.
രാഹുൽ ഈശ്വറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ദിലീപിന് വേണ്ടി പണം വാങ്ങി പണിയെടുക്കുകയാണ് രാഹുൽ ഈശ്വർ ചെയ്തിരുന്നതെന്ന് ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈജു കൊട്ടാരക്കരയുടെ ആരോപണങ്ങൾ.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: '' നടിയെ ആക്രമിച്ച കേസില്‍ വിധി ഇങ്ങനെയേ വരൂ എന്ന് നൂറ് ശതമാനം തനിക്ക് ഉറപ്പായിരുന്നു. മരിച്ച് പോയ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ തന്നോട് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. മൂന്ന് സ്ഥലത്ത് നിന്നാണ് പെന്‍ഡ്രൈവിന്റെ ഹാഷ് ടാഗ് മാറിയത്. എന്നിട്ട് എന്തെങ്കിലും അന്വേഷണം ഉണ്ടായോ. ദിലീപേ ആ ഫോണ്‍ കൊണ്ട് തരൂ എന്ന് ഹൈക്കോടതി പറഞ്ഞിട്ടാണ് 3 ഫോണ്‍ കൊടുത്തത്. മറ്റുളള ഫോണുകള്‍ കളഞ്ഞ് പോയെന്ന് പറഞ്ഞു. കൊടുത്ത ഫോണുകളില്‍ ഒന്നും ഇല്ല, എല്ലാം കളഞ്ഞിരുന്നു. ഇതൊക്കെ ഇവിടെ നടന്ന കാര്യങ്ങളാണ്.
ദിലീപിന് വേണ്ടി നിരന്തരം കാശ് വാങ്ങി പണിയെടുത്ത് കൊണ്ടിരിക്കുന്ന ആളാണ് രാഹുല്‍ ഈശ്വറെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം ദിലീപിന്റെ വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. സജി നന്ത്യാട്ടും രാഹുല്‍ ഈശ്വറും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ നിന്ന് പണം കിട്ടി എന്നുമുളള വിവരങ്ങളും അന്ന് തന്നെ പുറത്ത് വന്നതാണ്.
ചര്‍ച്ചയ്ക്ക് പോകുന്നതിനും പണം കൊടുക്കുന്നുണ്ട് എന്നാണ് അറിഞ്ഞത്. ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ ബിഗ് ബോസില്‍ പോയിരിക്കുകയാണ്. ഒരു വ്യക്തിത്വവും ഇല്ലാത്ത മനുഷ്യന്‍. മെന്‍സ് കമ്മീഷന്‍ എന്ന് പറഞ്ഞ് പോയിട്ട് അവിടെ കാണിക്കുന്നത് ജനം കാണുന്നുണ്ട്''.


Click it and Unblock the Notifications
