Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ പോലെ കുറേ ഇരകൾ,10 വർഷമായി, ഇനിയും കളിച്ചാൽ ഫോണ്‍ റെക്കോഡ് പുറത്തുവിടും'; ബാല

കുറെകാലമായി വിവാദങ്ങളില്‍ നിന്നും മാറി നിന്ന നടൻ ബാല കഴിഞ്ഞ ദിവസം വീണ്ടും ആരോപണങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.പത്തു വർഷമായി ഒരാള്‍ തന്നെ ദ്രോഹിക്കുകയാണെന്നും ഇനിയും തുടര്‍ന്നാള്‍ പരസ്യമായി പ്രതികരിക്കുമെന്നുമാണ് ബാല പറഞ്ഞത്. ഇപ്പോഴിതാ അതിനെ കുറിച്ച് കൂടുതൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കോകിലയുടെ പിറന്നാൽ ദിനത്തിലാണ് പ്രതികരണം.

'എല്ലാ സ്വത്തും കോക്കിലക്കും എന്റെ അമ്മയ്ക്കും കൊടുത്തു. ഞാൻ പാപ്പരാണ്.ആറ് വയസിൽ ഞാൻ കോകിലയ്ക്ക് പിറന്നാളിന് കേക്ക് വായിൽ വെച്ച് കൊടുത്തിട്ടുണ്ട് (ഫോട്ടോയും ബാല കാണിച്ചു). അന്ന് അറിഞ്ഞില്ല ജീവിതം എന്താണെന്ന്. പിന്നെ അവൾക്കും പ്രായം കുറഞ്ഞു പോയി. ഇല്ലെങ്കിൽ കെട്ടിയേനെ. ഇല്ലമെങ്കിൽ ഇത്രയും കഷ്ടപ്പെടില്ലായിരുന്നു. എൻ്റെ കൈയ്യിൽ പണമൊന്നും ഇല്ല, അങ്ങനെയൊരാൾക്കെതിരെ എന്ത് കേസ് കൊടുക്കും.

bala2-17

മിനിഞ്ഞാന്ന് എനിക്ക് കോൾ വന്നു. അതാണ് ഞാൻ റിയാക്ട് ചെയ്തത്. ആക്ഷനും റിയാക്ഷനും വ്യത്യാസമാണ്. എന്നെ അടിക്കാൻ വന്നാൽ ഞാൻ എന്നെ സേഫ് ആക്കണം,എൻ്റെ കുടുംബത്തെ ഞാൻ രക്ഷിക്കണം അല്ലേ, രണ്ടു കൊല്ലമായിട്ട് ഞാൻ മിണ്ടിയില്ലല്ലോ. ഒരു തെറ്റ് സംഭവിക്കുന്നുണ്ട്. ഇതിൽ ഞാൻ മാത്രമല്ല വിക്ടിം. എന്നെപ്പോലെ കുറെ വിക്ടിംസ് ഉണ്ട്. ഓരോരുത്തർ വിളിച്ചു പറയുവാ ബാലചേട്ടാ ഇത്ര പേർക്ക് ഇത്ര കോടി കൊടുത്തു, കാശ് വേണ്ട നിങ്ങൾ ന്യായത്തെ തുറന്നു പറയുമോയെന്നാണ് ചോദിക്കുന്നത്. പറ്റുന്നില്ലടാ എനിക്കും പറ്റുന്നില്ലടാ എന്ന് ഞാൻ പറയും. വിധി അല്ലാതെ എന്ത് പറയും.

അടുത്ത ഫങ്ഷൻ വരുമ്പോ കേസ് വരും നിങ്ങൾ കണ്ടോ. ഞാൻ സിനിമയിൽ വീണ്ടും അഭിനയിക്കാൻ പോകുകയാണ്. എൻ്റെ ശനി തീർന്നു. ഞാനും എൻ്റെ കുടുംബമും നന്മ മാത്രമേ ചെയ്യു.പ്ലീസ് ഞങ്ങളെ ഉപദ്രവിക്കാതെ, ഞങ്ങളെ വെറുതെ വിടണം. ബാല എന്ന വ്യക്തിയുടെ വ്യക്തിത്വം എന്താന്ന് എല്ലാവരും മനസ്സിലാക്കി.

റോഡിലൂടെ പോകുന്ന പട്ടിക്ക് വരെ നീതി കിട്ടം. രണ്ടു കൊല്ലമായി ഞാൻ ഏതെങ്കിലും വിവാദത്തിന് വന്നോ. ഇതുവരെ ഞാൻ മിണ്ടിയിട്ടുണ്ടോ, പേരെടുത്ത് സംസാരിച്ചിട്ടുണ്ടോ, ഞങ്ങൾ നല്ല രീതിയിൽ ജീവിക്കുന്നു, നാലുപേർക്ക് നല്ലത് ചെയ്യുന്നു. പക്ഷേ പിന്നേയും പിന്നേയും കേസാണ്. മാല മേടിച്ചാൽ കേസ് ,കാർ മേടിച്ചാൽ കേസ്, അവിടെ ബിസിനസ് പൊട്ടിപ്പോയാൽ കേസ്, ഇപ്പോ ഞാൻ എന്താ അടിമയാണോ എടിഎം ആണോ.

ഞാൻ ആദ്യം തൊട്ടെ പറയുന്ന ഒരു കാര്യം ഉണ്ട്. ആക്ഷൻ ഈസ് ഡിഫറന്റ് റിയാക്ഷൻ ഈസ് ഡിഫറന്റ് .ഞാൻ ചെയ്യുന്നത് റിയാക്ഷൻ ആണ്. ഒരാൾ എന്നെ അടിക്കാൻ വരുമ്പോൾ ഞാൻ തടയുന്നുണ്ട് .ഞാൻ എന്റെ കുടുംബത്തെ നോക്കേണ്ടേ .എന്നെ വിശ്വസിച്ചല്ലേ വന്നത്. എന്നെ വിശ്വസിച്ച് എത്രപേരുണ്ട്.

സ്ത്രീ സുരക്ഷ എന്ന് പറയുന്നുണ്ടല്ലോ, എൻ്റെ ഭാര്യയും അമ്മയുമൊന്നും സ്ത്രീ അല്ലേ. തെറ്റ് ചെയ്താൽ അവരെ തിരുത്തുന്നതും അവരെ നേരായ രീതിയിൽ കൊണ്ടുവരുന്നതാണ് നിയമം. തെറ്റേ ചെയ്യാത്ത ഒരാൾക്ക് ശിക്ഷ കൊടുത്തുകൊണ്ടേ ഇരുന്നാൽ അവൻ എന്ത് ചെയ്യും. ഇത്രയും കാലം ഞാൻ ഒറ്റക്കിരുന്നു, ഞാൻ അനുഭവിച്ചു.എനിക്ക് ഭാര്യ ഉണ്ട് കുടുംബം ഉണ്ട് .

എന്നെ ഇനിയും ഉപദ്രവിച്ചാൽ ഞാൻ എനിക്ക് വന്ന ഫോണ്‍ കോൾ പുറത്തുവിടും.10 കൊല്ലം മുൻപ് കഴിഞ്ഞ കാര്യമാണ്. പിന്നേയും പിന്നേയും ഉപദ്രവിക്കുന്നത് എന്തിനാണ്.
ഞാൻ ഒരു വസ്തുവല്ല, ജീവനുള്ള മനുഷ്യനാണ്. ഇയാൾ ചെത്തുപോയാൽ എന്ത് കിട്ടും എന്ന് ചോദിച്ചുകൊണ്ടിരുന്നാൽ ഞാൻ ജീവനോട് ഉണ്ടെന്ന് ഞാൻ പറയും. മരണത്തെ കണ്ടിട്ട് വന്നതാണ് ഞാൻ.

ഭയങ്കര ടോർച്ചർ ആണ് ഇപ്പോൾ നടക്കുന്നത്. ഞാൻ വേറെ ജീവിതത്തിൽ പോയി. കോകിലയ്ക്ക് സ്വർണം വാങ്ങിയാൽ ഓ നിങ്ങൾ നന്നായി ജീവിക്കുന്നുണ്ടോ എന്നാൽ എനിക്കും താ എന്നാണ് പറയുന്നത്. ഞാൻ കരൾ മാറ്റിവെച്ച ആളാണ്, പെട്ടെന്ന് വാ എന്ന് പറയുമ്പോൾ പോകാനാകില്ല. ഞാൻ ജനിച്ചപ്പോഴേ കോടീശ്വരമാണ്. അങ്ങനെയുള്ള ഞാനെന്തിന് ഒരു ഓടിട്ട വീട്ടിൽ പോകണം. അപ്പോൾ തന്നെ മനസിലാക്കിക്കൂടെ ആത്മാർത്ഥ പ്രണയമായിരുന്നുവെന്ന്. അപ്പോൾ ആര് ആരെ പറ്റിച്ചു?', ബാല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+