അമ്മയെ നയിക്കാന്‍ പുരുഷന്‍ മതിയെന്ന് കുളപ്പുള്ളി ലീല; തക്ക മറുപടി കൊടുത്ത് ഭാഗ്യലക്ഷ്മി
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ നയിക്കാന്‍ പുരുഷന്‍മാര്‍ തന്നെ വരണം എന്ന നടി കുളപ്പുള്ളി ലീലയുടെ പ്രതികരണത്തിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇന്ത്യയില്‍ പല പ്രധാനപ്പെട്ട പദവികളിലും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും ഇപ്പോഴും ഉണ്ടെന്നും പിന്നെയാണോ അഭിനേതാക്കളുടെ സംഘടന എന്നുമാണ് ഭാഗ്യലക്ഷ്മി ചോദിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആയിരുന്നു അവരുടെ പ്രതികരണം.
'എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയില്‍ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാര്‍, വിമാനം പറത്തുന്ന വനിതകള്‍ ഉണ്ടെന്നും
പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകള്‍ ഉണ്ടെന്നും പിന്നെയാണോ ഒരു ആ. AMMA എന്ന് ഇവര്‍ക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ,' എന്നാണ് ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.

താരസംഘടനയെ നയിക്കാന്‍ എപ്പോഴും ഒരു പുരുഷന്‍ വേണം എന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാന്‍ പാടില്ല എന്നുമായിരുന്നു കുളപ്പുള്ളി ലീല ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒരു സ്ത്രീയ്ക്കും ഒരിക്കലും പുരുഷനോളമാകാന്‍ പറ്റില്ല. അമ്മയുടെ പ്രസിഡന്റായി പൃഥ്വിരാജ് വരണം. പുരുഷന്‍മാര്‍ നയിച്ചാല്‍ എന്താണ് കുഴപ്പമെന്നും ലീല ചോദിച്ചിരുന്നു.
''പുരുഷന്മാരാണാല്ലോ ആദ്യം നേതൃത്വത്തിലുണ്ടായിരുന്നത്. അവര്‍ക്കെന്തായിരുന്നു കുഴപ്പം? സംഘടന പൊളിച്ചത് അവരാണോ? ഇപ്പോള്‍ പുരുഷന്മാര്‍ വളരെ കുറവാണല്ലോ. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങള്‍ ഉണ്ടാക്കുന്നത്? ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റുമെല്ലാം യുവാക്കളായിരുന്നോ?,' ലീല ചോദിച്ചു.
അക്കാലത്തെല്ലാം ഒരു കല്ലുകടിയും ഇല്ലായിരുന്നു എന്നും വളരെ മനോഹരമായിട്ടായിരുന്നു സംഘടന പ്രവര്‍ത്തിച്ചിരുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, പൃഥിരാജ് എന്നിവരില്‍ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാല്‍ താന്‍ പൃഥിരാജിനെയേ പിന്തുണയ്ക്കൂ എന്നും ആരേയും പേടിക്കാതെ ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ് പൃഥ്വിയെന്നും ലീല പറഞ്ഞു.
ഇനി കാര്‍ക്കശ്യ സ്വഭാവമുള്ള ആളെയാണ് വേണമെങ്കില്‍ ധ്യാന്‍ ശ്രീനിവാസനെയായിരിക്കും താന്‍ പിന്തുണയ്ക്കുക എന്നും കുളപ്പുള്ളി ലീല പറഞ്ഞു. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ് എന്നും അവര്‍ പറഞ്ഞു. സ്ത്രീ പുരുഷനേക്കാള്‍ ഒരുപടി താഴെയാണ് എന്നും വനിതാ കമ്മീഷന്‍ പോലെ പുരുഷ കമ്മീഷന്‍ വേണം എന്നും കുളപ്പുള്ളി ലീല പറഞ്ഞിരുന്നു.















Click it and Unblock the Notifications