'ഷാമോൻറേയും ഷിജുലാലിൻ്റേയും സ്ട്രാറ്റജിയാണത്, രഞ്ജിനി എന്തിനാണ് ദേഷ്യപ്പെട്ടത്';വിമർശനം

'അഗ്നിപരീക്ഷ'യിൽ ഏറ്റവും അവസാനമായി വന്ന ടാസ്കിലെ ജഡ്ജുമാരുടെ പൊട്ടിത്തെറിയാണ് ബിഗ് ബോസ് ആരാധകർക്കിടെയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച. ടാസ്കിൽ അവസാന റൗണ്ടിൽ എത്തിയത് ഷാമോൻ , ഷിജുലാൽ എന്നിവരായിരുന്നു. ഈ രണ്ടുപേരും ഗ്രൂപ്പ് കളിയാണ് കളിക്കുന്നതെന്ന് പുറത്താകുന്നതിന് തൊട്ട് മുൻപ് സോന ജഡ്ജസുമാരോടായി പറഞ്ഞു. ഇത് തങ്ങൾക്കും മനസിലായെന്നാണ് ജഡ്ജസ് പ്രതികരിച്ചത്. പിന്നാലെ ഇരുവർക്കുമെതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു. എന്നാൽ ജഡ്ജിൻ്റെ പ്രതികരണം മോശമായിപ്പോയെന്നാണ് ചിലർ കുറ്റപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ടൊരു കുറിപ്പ് ഇങ്ങനെ

'ഷാമോനും ഷിജു ലാലും ചെയ്തത് എന്താണ് തെറ്റ്? റൂളിന് എതിരായി അവർ ഒന്നും ചെയ്തിട്ടില്ല. മറിച്ച്, പരസ്പരം കട്ടയ്ക്ക് നിന്ന്, അവസാന നിമിഷം വരെ പരസ്പര വിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ഗെയിം പ്ലാൻ തന്നെയാണ് അവർ അവിടെ തെളിയിക്കാൻ ശ്രമിച്ചത്.
പക്ഷേ ജഡ്ജുമാരുടെ സമീപനം കണ്ടാൽ തോന്നുന്നത് മറ്റൊന്നാണ്.
ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും ഒരു മത്സരാർത്ഥിയെ വിലയിരുത്തുമ്പോൾ വേണ്ടത് നിഷ്പക്ഷതയും മാന്യതയും ആണ്. അതിന് പകരം വ്യക്തിപരമായ വിരോധം തോന്നിക്കുന്ന രീതിയിലുള്ള പരാമർശങ്ങളും പെരുമാറ്റങ്ങളുമാണ് കണ്ടത്.

akhilr-773

പ്രത്യേകിച്ച് രഞ്ജിനി ഷാമോനോട് പല്ലുകടിച്ച് "കൈ താഴ്ത്തടോ" എന്ന രീതിയിൽ സംസാരിച്ചത് എന്തിനാണ്? ഒരു ജഡ്ജിന്റെ സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും അസഹിഷ്ണുത ആവശ്യമുണ്ടോ? ഒരു മത്സരാർത്ഥിയോട് അഭിപ്രായം പറയാം, വിമർശിക്കാം... പക്ഷേ അപമാനിക്കുന്നതും അധികാരഭാവത്തിൽ പെരുമാറുന്നതും ജഡ്ജിംഗ് അല്ല.
ഇതിലും രസകരമാണ് അഖിൽ മാരാരുടെ കാര്യം.

ഒരു മത്സരാർത്ഥിയുടെ അഭിമാനത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യാൻ മാത്രം സമൂഹത്തിന് മുന്നിൽ അദ്ദേഹം എന്ത് വലിയ മാനദണ്ഡമാണ് സ്ഥാപിച്ചിട്ടുള്ളത്? ജഡ്ജ് കസേരയിൽ ഇരിക്കുന്നതുകൊണ്ട് മാത്രം ഒരു മത്സരാർത്ഥിയെ വ്യക്തിപരമായി വിലയിരുത്താനും താഴ്ത്തിക്കെട്ടാനും ആരും അവകാശിയാകുന്നില്ല. ജഡ്ജിമാർക്ക് ഇഷ്ടപ്പെടാത്തത് = മത്സരാർത്ഥി തെറ്റുകാരൻ എന്നൊരു സമവാക്യം ഇവിടെ ഉണ്ടാകരുത്.

ഷാമോനും ഷിജു ലാലും അവസാനം വരെ പരസ്പരം വിശ്വാസം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചെങ്കിൽ, അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണ്. അതിനെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ കണ്ണിലൂടെ കാണുന്നത് തന്നെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
അഹങ്കാരത്തിനും അസഹിഷ്ണുതയ്ക്കും കൈയും കാലും വെച്ച ജഡ്ജിമാരേക്കാൾ, സ്വന്തം നിലപാടിൽ ഉറച്ചുനിന്ന ഈ മത്സരാർത്ഥികളെയാണ് ജനങ്ങൾ ചേർത്തുപിടിക്കേണ്ടത്.
ജനങ്ങൾ എല്ലാം കാണുന്നുണ്ട്...ജഡ്ജ് കസേരയിൽ ഇരിക്കുന്നവരെയും മത്സരാർത്ഥികളെയും ഒരേ കണ്ണുകൊണ്ടാണ് ജനങ്ങൾ വിലയിരുത്തുന്നത്',

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+