ബിഗ് ബോസ് അഗ്നിപരീക്ഷ; 'ഷാമോൻ ജഡ്ജസിൻ്റെ മുന്നിൽ തലകുനിക്കാത്ത കോമണർ'

ബിഗ് ബോസ് അഗ്നിപരീക്ഷയിൽ പോരാട്ടം കൂടുതൽ കടുക്കുകയാണ്. ഇനി 12 മത്സരാർത്ഥികളാണ് ശേഷിക്കുന്നത്. ഇക്കൂട്ടത്തിൽ ജഡ്ജിസിനെ ഭയക്കാത്ത കോമണാറാണ് ഷാമോൻ എന്ന് പറയുകയാണ് ബിഗ് ബോസ് ആരാധകനായ ജയകൃഷ്ണൻ ആർ. ഷാമോനെ കുറിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ഷാമോൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'ഷാമോൻ -ജഡ്ജസിൻ്റെ മുന്നിൽ തലകുനിക്കാത്ത കോമണർ. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ബിഗ് ബോസ് അഗ്നിപരീക്ഷ / കോമണർ സെലക്ഷൻ പ്രോസസ് നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്. അവിടെയുള്ള കോമണേഴ്സിൽ നല്ലൊരു ശതമാനം പേരും ജഡ്ജസ് ആയി ഇരിക്കുന്ന മുൻ Bigg Boss താരങ്ങളെ പോലും ചോദ്യം ചെയ്യാനും, അവരുടെ തീരുമാനങ്ങളോട് വിയോജിക്കാനും, നീതി നിഷേധിക്കപ്പെടുന്നുവെന്ന് തോന്നിയാൽ മുഖത്ത് നോക്കി മറുപടി പറയാനും മടിക്കാറില്ല.

sha2-17

എന്നാൽ മലയാളത്തിൽ മാത്രം പലപ്പോഴും സ്ഥിതി മറ്റൊന്നാണ്. ജഡ്ജസ് എന്ത് പറഞ്ഞാലും, എത്ര കടുത്ത രീതിയിൽ പറഞ്ഞാലും, പഞ്ചപുച്ഛമടക്കി നിൽക്കുന്ന മത്സരാർത്ഥികളെയാണ് കൂടുതലായി കാണുന്നത്. അവിടെയാണ് ഷാമോൻ വ്യത്യസ്തനാകുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജഡ്ജസ് അനാവശ്യമായ പുച്ഛത്തോടെയും മോശം രീതിയിലും സംസാരിച്ച് മാനസികമായി തളർത്താൻ ശ്രമിച്ചപ്പോഴും ഷാമോൻ പിന്നോട്ടുപോയില്ല. ഓരോ ജഡ്ജിനും മുഖത്ത് നോക്കി കൃത്യമായ മറുപടി നൽകി. വാദിക്കാൻ വേണ്ടി വാദിച്ചില്ല... പക്ഷേ സ്വന്തം നിലപാടിൽ ഉറച്ചുനിന്നു. അതിലും രസകരമായ കാഴ്ച പിന്നീട് കണ്ടു.

ഷാമോന്റെ മറുപടികൾ താങ്ങാനുള്ള കെൽപ്പില്ലാതെ, തങ്ങൾ വലിയ കൊമ്പന്മാരാണെന്ന ഭാവത്തിൽ വന്ന ജഡ്ജസ് പിണങ്ങി എപ്പിസോഡിൽ നിന്ന് ഇറങ്ങിപ്പോകുന്ന അവസ്ഥ വരെ ഉണ്ടായി. കൊമ്പന്മാരായി വന്ന ജഡ്ജസിൻ്റെ മുന്നിൽ ഒരു കോമണർ തലകുനിക്കാതെ, പേടിക്കാതെ, അതേ നാണയത്തിൽ മറുപടി പറഞ്ഞപ്പോൾ അവരുടെ ആ കൊമ്പൊക്കെ ഒടിഞ്ഞുപോയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്.

സത്യത്തിൽ നിലവിൽ ജഡ്ജസ് ആയി ഇരിക്കുന്ന ആ മൂന്നെണ്ണത്തെക്കാളും ഒരു ഒന്നൊന്നര ബിബി മെറ്റീരിയൽ ആവാൻ ഉള്ള പൊട്ടൻഷ്യൽഷാമോന് ഉണ്ടെന്ന് പറയേണ്ടി വരും. കാരണം Bigg Boss-ൽ വേണ്ടത് വെറുതെ സംസാരിക്കുന്ന ഒരാളെയല്ല. നിലപാടുള്ള, സമ്മർദ്ദത്തിൽ തളരാത്ത, ചോദ്യം ചെയ്യേണ്ടിടത്ത് ചോദ്യം ചെയ്യുന്ന, എതിർക്കേണ്ടിടത്ത് എതിർക്കുന്ന ഒരു കളിക്കാരനെയാണ്. അത്തരം ഒരു attitude ആണ് ഷാമോനിൽ കാണുന്നത്. ഷാമോനെ Bigg Boss House-ലേക്ക് കയറ്റിവിട്ടാൽ... Season 8 കത്തിക്കാൻ നല്ല സാധ്യതയുണ്ട്. ബിബി ടീം കാണുന്നുണ്ടെങ്കിൽ നന്നായി ഒന്ന് ചിന്തിച്ചു തീരുമാനം എടുക്കണം....'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+