'ആറാമത്തെ കീമോ താങ്ങില്ല, രേണു സുധി ഗുരുതരാവസ്ഥയിൽ, ആഹാരം കഴിക്കാനാകുന്നില്ല', വെളിപ്പെടുത്തി ശാരിക

ബിഗ് ബോസ് താരം രേണു സുധി ഗുരുതരാവസ്ഥയിൽ ഐസിയുവിൽ. കാൻസർ ബാധിതയായ രേണുവിന്റെ ആരോഗ്യനില അഞ്ചാമത്തെ കീമോയ്ക്ക് ശേഷം വളരെ മോശമായെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സുഹൃത്തും ബിഗ് ബോസ് താരവുമായ ശാരിക കെബി പറയുന്നു.

ശാരികയുടെ വാക്കുകൾ: ''റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുളളതായിരിക്കും. അത്തരം കയ്പ്പുളള ഒരു റിയാലിറ്റി നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. അവള്‍ വളരെ ക്രിട്ടിക്കലാണ്. ഇന്നലെ രാത്രിയില്‍ പ്ലേറ്റ്‌ലറ്റ്‌സിന്റെ കൗണ്ട് വല്ലാതെ കുറഞ്ഞു. ആശുപത്രിയില്‍ അഡ്മിറ്റാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഐസിയുവിലാണ്.

അവസ്ഥ വളരെ മോശമാണ് എന്നാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്. പ്രാര്‍ത്ഥിക്കണം എന്ന് പറയാന്‍ വേണ്ടി വിളിച്ചതാണ്. അഞ്ചോളം കീമോകള്‍ അവളുടെ ശരീരത്തില്‍ ചെയ്തിട്ടുണ്ട്. അതില്‍ നാല് കീമോകളില്‍ ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസത്തോളം ബെഡ്ഡില്‍ തന്നെ ആയിരിക്കും. വേദന സഹിച്ച്, ഛര്‍ദി കാരണം ആഹാരം കഴിക്കാനാകാതെ, പച്ചവെള്ളം കുടിച്ചാല്‍ പോലും ഛര്‍ദ്ദിക്കുന്ന അവസ്ഥയിലാണ് ഓരോ കീമോയും നേരിടേണ്ടി വന്നിട്ടുളളത്.

Renu Sudhi

നാലാമത്തെ കീമോ വരെ അവള്‍ പത്ത് ദിവസം കിടക്കും, പിന്നെ ചാടി എഴുന്നേറ്റ്, മനസ്സിന്റെ വില്‍പവര്‍ കൊണ്ട് വീഡിയോ ചെയ്യുകയും, നിങ്ങളുടെ വീഡിയോകള്‍ക്കൊക്കെ മറുപടി തരികയും ഒക്കെ ചെയ്തു. അഞ്ചാമത്തെ കീമോ അവളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. പത്ത് ദിവസം കഴിഞ്ഞിട്ടും അവള്‍ക്ക് ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല.
അവള്‍ വല്ലാതെ തളര്‍ന്ന് പോയിരുന്നു.

അതോടെയാണ് ഇന്നലെ രാത്രി ക്രിട്ടിക്കലായി ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇനിയൊരു കീമോ രേണു താങ്ങില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇനി കീമോ ചെയ്യാനാകില്ല, അത്രയും റിസ്‌ക് ആശുപത്രി എടുക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. രേണുവിനെ സ്‌നേഹിക്കുന്ന ആളുകള്‍ അവള്‍ക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിക്കുക എന്നല്ലാതെ ഇതിനകത്ത് നമുക്ക് ഒന്നും ചെയ്യാനില്ല.

കാന്‍സര്‍ ചികിത്സയ്ക്ക് നല്ല ആശുപത്രികളിലൊന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ്. അഞ്ചോളം ഹെവി ആയിട്ടുളള കീമോ ആണ് അവള്‍ക്ക് ചെയ്തിട്ടുളളതെന്നാണ് അവര്‍ പറയുന്നത്. ആറാമത്തേത് കൂടി ചെയ്യണം. പക്ഷേ അത് ചെയ്യാനാകില്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ആഹാരമൊന്നും ഇനി കഴിക്കാന്‍ പറ്റില്ല, പിക് ലൈന്‍ ഇട്ടു. അത് കൂടാതെ ആഹാരം കഴിക്കുന്നതിന് പകരമുളള എന്തോ സംവിധാനം അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്.

എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്, ശാരീ ഒന്ന് പ്രാര്‍ത്ഥിക്കണം എന്ന്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി.
ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്ന, ഒരുപാട് സ്വപ്‌നങ്ങള്‍ ഇപ്പോഴും കാണുന്ന, തിരിച്ച് വരുന്ന പ്രത്യാശയുളള കുട്ടി. ഉറപ്പായും അവള്‍ തിരിച്ച് വരും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma