കിച്ചുവിനെ ബ്ലോക്ക് ചെയ്തതിന് കാരണം ഇത്, അവന് എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വരാമെന്ന് രേണു സുധി
കൊല്ലം സുധിയുടെ മൂത്തമകൻ രാഹുൽ എന്ന കിച്ചുവുമായുളള പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം രേണു സുധി. കൊല്ലം സുധിയുടെ മരണശേഷവും കിച്ചുവും രേണു സുധിയും അകൽച്ചയിലാണ്. അർബുദരോഗബാധിതയായ രേണുവിനെ കാണാനും കിച്ചു എത്തിയിരുന്നില്ല.
അതിന് ശേഷം കിച്ചുവിനെ തള്ളിപ്പറഞ്ഞ് രേണുവും രംഗത്ത് വന്നിരുന്നു. താൻ എന്തിനാണ് കിച്ചുവിനെ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു സുധി തുറന്ന് പറയുന്നു.
രേണു സുധിയുടെ വാക്കുകൾ: ' കിച്ചുവിനെ ഞാന്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ബ്ലോക്ക് ചെയ്യണം എന്നുളള യാതൊരു വിധത്തിലുളള നിര്‍ബന്ധവും തനിക്ക് ഇല്ലായിരുന്നു. പല സാഹചര്യങ്ങളും മറ്റും വന്നത് കൊണ്ട് മാത്രമാണ് ബ്ലോക്ക് ചെയ്തത്. പുതിയതായി ഓരോ പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാക്കേണ്ടതില്ല എന്ന് ഞാന്‍ കരുതി. അമ്മ-മകന്‍ എന്ന നിലയ്‌ക്കോ കുടുംബം എന്ന നിലയ്‌ക്കോ ഒരു പ്രശ്‌നവും ഇല്ലാതെ പോയിരുന്നതാണ്.
എല്ലായിടത്തും താന്‍ സംസാരിച്ചിരുന്നത് എന്റെ ആദ്യത്തെ മകന്‍ കിച്ചുവാണ് എന്നായിരുന്നു. കാരണം പതിനൊന്നാമത്തെ വയസ്സിലാണ് അവനെ എനിക്ക് കിട്ടിയത്. അങ്ങനെയൊരു ബന്ധത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ അതിനകത്ത് കുളം കലക്കാന്‍ കുറേ ആളുകള്‍ വന്നാല്‍ അത് കലങ്ങിയേ പോവുകയുളളൂ. തനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും സംസാരിക്കാനോ പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാനോ, അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയാനോ ഉളള സമയം ഇല്ല.

ഇപ്പോള്‍ ചികിത്സയുടെ സമയമാണ്. മനസ്സും ശരീരവും അതിന് വേണ്ടി കൊണ്ട് പോകേണ്ടതാണ്. അപ്പോള്‍ നമ്മളായിട്ട് എന്തിനാണ് നെഗറ്റീവ് ആയിട്ട് നില്‍ക്കുന്നത് എന്ന് കരുതിയാണ് കിച്ചുവിനെ ബ്ലോക്ക് ചെയ്തത്. നമ്മളായിട്ട് ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട. കിച്ചു പറഞ്ഞത് ആരും മാനിപ്പുലേറ്റ് ചെയ്തിട്ടില്ല എന്നാണ്. പക്ഷേ എവിടെ നിന്നാണ് അത് തുടങ്ങിയത് എന്ന് എല്ലാവര്‍ക്കും അറിയാം. ആരാണ് ഇടയ്ക്ക് നിന്ന് കളിച്ചത് എന്ന് വിവരമുളളവര്‍ക്ക് അറിയാം.
കിച്ചുവിനോട് ആരും ഇവിടേക്ക് വരേണ്ടെന്നോ ഇങ്ങോട്ട് കയറേണ്ടെന്നോ പറഞ്ഞിട്ടില്ല. ഞാനും പറഞ്ഞിട്ടില്ല എന്റെ വീട്ടുകാര്‍ ആരും പറഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും വരാം പോകാം. അവന്റെ അനിയനാണ്. ഞാന്‍ റിതുലിനോട് പറഞ്ഞിട്ടില്ല കിച്ചുവിനെ അകറ്റി നിര്‍ത്തണം എന്ന്. അവന്റെ ചേട്ടനാണ്. അവന് എപ്പോള്‍ വേണമെങ്കിലും വരാം, കൊച്ചിനെ കാണാം.
പിറന്നാളിന് അവന് വരാമായിരുന്നല്ലോ, വിഷ് ചെയ്യാം ഗിഫ്റ്റ് കൊടുക്കാം. ഇതൊന്നും ചെയ്തില്ലല്ലോ. വെറുതെ ഒരു പോസ്റ്റ് ഇട്ടത് ആരെ കാണിക്കാനാണ്. കൊച്ചിന് വായിക്കാനാണ് എങ്കില്‍ അവന് വായിക്കാന്‍ അറിയില്ല. ഒരു കോള്‍ പോലും ചെയ്തില്ല. എന്റെ ഫോണില്‍ വിളിക്കാന്‍ വയ്യെങ്കില്‍ ഇവിടെ റിതപ്പന്‍ ഗെയിം കളിക്കാനൊക്കെ ഉപയോഗിക്കുന്ന ഫോണുണ്ട്. അതിലേക്ക് വിളിക്കാമായിരുന്നല്ലോ.
പിറന്നാളിന് സുധിച്ചേട്ടന്റെ അമ്മയും ചേട്ടന്റെ ഭാര്യയും വിളിച്ചത് അപ്പന്റെ ഫോണിലേക്കാണ്. എന്റെ ഫോണില്‍ വിളിക്കാറില്ല. അവര്‍ വിളിച്ച് പിറന്നാള്‍ ആശംസിച്ചു. കിച്ചുവിന് അങ്ങനെ വിളിക്കാമായിരുന്നല്ലോ. അതൊന്നും ചെയ്യാതെ ഒരു പോസ്റ്റ് ഇട്ടിട്ട് എന്തിനാണ്'.


Click it and Unblock the Notifications
