'എൽദോയുടെ തലമണ്ടക്കിട്ട് അടിച്ച ബിഗ് ബോസിൻ്റെ ഗെയിം'; ഗായത്രിയെ തിരികെ കൊണ്ടുവന്നതിൽ അഖിൽ മാരാർ

ഒടുവിൽ ബിഗ് ബോസിലേക്ക് തിരിച്ച് കയറിയിരിക്കുകയാണ് ഗായത്രി സുരേഷ്. പുതിയ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട എൽദോയാണ് ഗായത്രിയെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഭരണ സമിതി എടുത്ത ഏതെങ്കിലും തീരുമാനം തിരുത്തണമെന്ന് തോന്നുന്നുണ്ടോ എന്ന ബിഗ് ബോസിൻ്റെ ചോദ്യത്തിലാണ് ഇത്തരമൊരു ആവശ്യം എൽദോ ഉന്നയിച്ചത്. ഇപ്പോഴിതാ എൽദോയുടെ ഈ നീക്കം വലിയ തെറ്റായിപ്പോയെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരമായ അഖിൽ മാരാർ. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഖിൽ പറയുന്നത് ഇങ്ങനെ

'എൽദോ കളിച്ചത് ഏറ്റവും വിഡ്ഢിത്തരം നിറഞ്ഞ ഒരു ഗെയിം ആണെന്ന് ഞാൻ പറയും. എന്തുകൊണ്ടാന്ന് വെച്ചാൽ ഡെമോക്രസിയോട് നീതി പുലർത്തുന്ന തീരുമാനമാണോ എൽദോ എടുത്തത്? എന്താണ് ഡെമോക്രസിയോട് നീതിപുലർത്ത തീരുമാനം? എൽദോയെ 15 പേർ ചേർന്ന് തിരഞ്ഞെടുത്തു,രാഹുൽ ഈശ്വറിനെ നാലുപേർ ചേർന്ന് സപ്പോർട്ട് ചെയ്തു. ഒരു ജനാധിപത്യ സംവിധാനത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ എൽദോ മുന്നോട്ടു വെക്കേണ്ട ആവശ്യം തന്നെയാണ് ഇന്നലത്തെ ഭരണസമിതി എടുത്ത തീരുമാനത്തിനകത്തുള്ള വിയോജിപ്പും നേതാവെന്ന നിലയിൽ തനിക്ക് എങ്ങനെ നേട്ടം ഉണ്ടാക്കാൻ കഴിയും എന്നുള്ളതും.

khilgaya2-25

ഗായത്രിയെ തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യം എൽദോ വെക്കുമ്പോഴാണ് എൽദോയുടെ തലമണ്ടക്കിട്ട് അടിക്കത്തക്ക രീതിയിൽ ബിഗ് ബോസിന്റെ ഗെയിം നടക്കുന്നത്. ശരി ഗായത്രിയെ തിരിച്ചു കൊണ്ടുവരാം, പകരം നിങ്ങൾ രാജി വെക്കണം. ഇവിടെയാണ് ബ്രെയിൻ വർക്ക് ചെയ്യേണ്ടത്.

നിങ്ങൾ ആ സ്ഥാനത്തു നിന്ന് മാറിയാൽ പ്രതിപക്ഷനേതാവ് ഭരിക്കുമെന്നാണ് പറഞ്ഞത്.നിങ്ങൾ രാജി വെക്കുമെന്ന് പറഞ്ഞാൽ എൽദോ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ടാണ്. പക്ഷേ നിങ്ങൾ രാജിവെക്കണം ,പ്രതിപക്ഷ നേതാവായ രാഹുൽ ലീഡർ ആകുമെന്ന് പറഞ്ഞാൽ ആ നിമിഷം അതൊരു ഫാസിസമായി മാറുന്നു, ആ നിമിഷം ജനാധിപത്യം നഷ്ടപ്പെടുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട എൽദോ സ്വയം മണ്ടനായി മാറുകയാണ്. ജനങ്ങളോട് നീതിബോധമില്ലാത്തവനായി മാറുകയാണ്. ജനങ്ങളുടെ തീരുമാനത്തെ അംഗീകരി ക്കാതെ സ്വയം വിഡ്ഢിയായി മാറുന്ന ഒരു നേതാവായിട്ടാണ് അവിടെ മാറുന്നത്.

അവിടെ ചെയ്യേണ്ടിയിരുന്നത് ബി ഒരു ലീഡർ എന്ന നിലയിൽ, എൻറെ ജനങ്ങൾക്ക് വേണ്ടിയിട്ട് ഞങ്ങളുടെ നാടിനു വേണ്ടിയിട്ട്, ഇന്നലയിൽ ഇവിടെ നടന്ന ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയുടെ ഭാഗമായി പുറത്തുപോയ ഗായത്രിയെ തിരിച്ചുകൊണ്ടുവരണം, അതിനുവേണ്ടി രാജിവെക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കണം, കാരണം ഞങ്ങളെ ആര് ഭരിക്കണം എന്നത് തീരുമാനിക്കേണ്ടത് ബിഗ് ബോസ് അല്ല തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണെന്ന് പറയണം. ആ തീരുമാനം ഞാൻ ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നുവെന്ന് പറയണം. ബിഗ് ബോസിലെ ഗെയിം എന്ന് പറഞ്ഞാൽ നമ്മൾ ബിഗ് ബോസിനോടാണ് കളിക്കേണ്ടത്', അഖിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+