Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് മലയാളം 8; 'രാഹുൽ ഈശ്വറും അഖിൽ മാരാരുടെ റൂട്ടിൽ? ഗുണമാകുന്നത്..'

വീണ്ടുമൊരു ബിഗ് ബോസ് സീസണ്‍ തുടങ്ങിയിരിക്കുകയാണ്. വിവിധ മേഖലകളിൽ നിന്നായി 21 പേരാണ് മത്സരാർത്ഥികളായി എത്തിയത്. ഇതിൽ തുടക്കം മുതൽ തന്നെ ചർച്ചയായി മാറിയിരിക്കുകയാണ് രാഹുൽ ഈശ്വർ. മിഷൻ മെൻസ് കമ്മീഷന് വേണ്ടി നിലകൊള്ളാനാണ് ഞാൻ ബിഗ് ബോസിലെത്തിയതെന്ന് തുറന്നു പറഞ്ഞ് കൊണ്ടാണ് രാഹുൽ ഈശ്വർ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.

വേദിയിൽ അവതാരകനായ മോഹൻലാലിനെ മുൻനിർത്തിത്തന്നെ ഒരു ചലഞ്ചും രാഹുൽ മുന്നോട്ടുവെച്ചു. അടുത്ത വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ കേരളത്തിൽ മെൻസ് കമ്മീഷൻ വേണമോ വേണ്ടയോ എന്നതിൽ സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും നിലപാട് പ്രഖ്യാപിച്ചില്ലെങ്കിൽ താൻ നിരാഹാരം ഇരിക്കുമെന്നുമാണ് രാഹുൽ പറഞ്ഞത്. അതേസമയം തുടക്കത്തിൽ തന്നെയുള്ള രാഹുലിൻ്റെ ഈ നിലപാട് താരത്തിന് നെഗറ്റീവ് ആകുമെന്നാണ് ഒരുവിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാഹുലിന് ഇത് ഗുണമാകുമെന്നാണ് മറ്റ് ചില ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു കുറിപ്പ് ഇങ്ങനെ

rahulakhil2

രാഹുൽ ഈശ്വർക്ക് ഇപ്പോൾ കിട്ടുന്ന നെഗറ്റീവ് എല്ലാം ശരിക്കും നഷ്ടമാണോ?
എനിക്ക് അങ്ങനെ തോന്നുന്നില്ല. ബിഗ് ബോസ് പോലൊരു സ്ഥലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്ക്രീൻ സ്പേസ് ആണ്. ആളുകൾ തന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ, പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും കോണ്ടസ്റ്റൻ്റ് അവിടെ ശ്രദ്ധ നേടുന്നുണ്ട്.അഖിൽ മാരാറുടെ സീസണ്‍ ഓർമ്മയുണ്ടെങ്കിൽ ഇതിന്റെ ഒരു ഉദാഹരണം കാണാം. തുടക്കത്തിൽ വളരെ ഹമ്പിൾ ആയി നിന്ന മാരാർ പതിയെ തന്റെ സ്പേസ് കണ്ടെത്തി. വീട്ടിലെ ഡയനാമിക്സ് മനസ്സിലാക്കിയ ശേഷം പിന്നീട് കണ്ടത് ഏകദേശം മുഴുവൻ സീസണും കണ്‍ട്രോൾ ചെയ്യുന്ന ഒരു ക്യാരക്ടർ ആയിരുന്നു.

രാഹുലും ഇപ്പോൾ അതുപോലൊരു റൂട്ട് ആണോ പോകുന്നത് എന്ന് തോന്നുന്നു.
മെൻസ് കമ്മീഷൻ എന്ന വിഷയത്തിൽ രാഹുൽ സംസാരിച്ചപ്പോൾ മോഹൻലാലിന് അത്ര കംഫർട്ടബിൾ അല്ലാത്ത ബോഡി ലാംഗ്വേജ് പലപ്പോഴും കാണാമായിരുന്നു. എന്നിട്ടും രാഹുൽ വിഷയം വിട്ടില്ല. അതാണ് ഇപ്പോൾ അവന് കൂടുതൽ അറ്റൻഷൻ കിട്ടാൻ കാരണമാകുന്നത്.
ഇവിടെ ഒരു കാര്യം സമ്മതിക്കണം. രാഹുൽ കോണ്ടൻ്റ് ഉണ്ടാക്കുന്നുണ്ട്. അവൻ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് അതുകൊണ്ട് അർത്ഥമില്ല. പക്ഷേ അവൻ ഡിബേറ്റ് ഉണ്ടാക്കുന്ന വിഷയങ്ങൾ കണ്ടെത്തുന്നുണ്ട്. അതാണ് ബിഗ് ബോസിൽ ഒരു മത്സരാർത്ഥിയെ നിലനിർത്തുന്നത്.

Men's Commission എന്ന ആശയത്തോട് യോജിക്കാത്തവർക്ക് വിമർശിക്കാം. പക്ഷേ ആണുങ്ങൾക്കും നിയമപരമായ സംരക്ഷണം വേണം എന്ന വിഷയം ചർച്ച ചെയ്യുന്നതിനെ മാത്രം തമാശയാക്കുന്നത് എന്തിനാണ്? നിയമത്തിന്റെ മുന്നിൽ എല്ലാവർക്കും ഒരേ രീതിയിലുള്ള സംരക്ഷണം ലഭിക്കണം എന്നതാണ് അടിസ്ഥാന കാര്യം.
അത് പുരുഷനായാലും സ്ത്രീയായാലും. അതുകൊണ്ട് രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നതിലുപരി, അവൻ ഉയർത്തുന്ന വിഷയം ചർച്ച ചെയ്യാൻ നമ്മൾ തയ്യാറാണോ എന്നതാണ് ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+