രാഹുൽ ഈശ്വർ ഇല്ലേ? ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം, ആ 21 മത്സരാർത്ഥികൾ ഇതാ
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 8ന് തുടക്കം. 100 ദിവസം നീണ്ട് നില്‍ക്കുന്ന പോരാട്ടത്തിനായി ബിഗ് ബോസ് ഹൗസിലേക്ക് ഇത്തവണ എത്തുന്നത് 21 മത്സരാര്‍ത്ഥികളാണ്. അതില്‍ ചിലരൊക്കെ ബിഗ് ബോസ് വീട്ടില്‍ കയറിക്കഴിഞ്ഞു.
ഇതാദ്യമായി ഒന്നില്‍ കൂടുതല്‍ കോമണര്‍ മത്സരാര്‍ത്ഥികളും ബിഗ് ബോസിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. അഗ്നിപരീക്ഷ എന്ന പേരില്‍ പ്രത്യേക മത്സരങ്ങള്‍ നടത്തിയാണ് കോമണേഴ്‌സിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഗായത്രി
ബിഗ് ബോസ് ഹൗസിലേക്ക് ആദ്യം കയറിയിരിക്കുന്നത് നടി ഗായത്രിയാണ്. സിനിമകളിലൂടെയും സോഷ്യല്‍ മീഡിയാ ട്രോളുകളിലൂടെയും ശ്രദ്ധേയയാണ് ഗായത്രി.

ശ്രീരാജ് കെ എസ്
കടല്‍ കൊമ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബറായ ശ്രീരാഗ് കെ എസ് ആണ് ഗായത്രിക്ക് ശേഷം ബിഗ് ബോസ് ഹൗസിലെത്തിയിരിക്കുന്നത്.
മൃദുല വിജയ്
പ്രഡിക്ഷന്‍ ലിസ്റ്റുകളിലെല്ലാം ഇടം പിടിച്ച സീരിയല്‍ താരം മൃദുല വിജയും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്.
ശ്രീലക്ഷ്മി അറക്കല്‍
സോഷ്യല്‍ മീഡിയയില്‍ സ്ത്രീപക്ഷ നിലപാടുകള്‍ പറഞ്ഞ് ശ്രദ്ധേയയും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന ശ്രീലക്ഷ്മിയും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കുന്നു.
വിഘ്‌നേശ് വേണു
വിക്കി തഗ് എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ വിഘ്‌നേശും ബിഗ് ബോസ് ഹൗസില്‍ കയറിയിട്ടുണ്ട്.
റിനി ആന്‍ ജോര്‍ജ്
പാലക്കാട് എംഎല്‍എ ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണം ഉന്നയിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച റിനി ആന്‍ ജോര്‍ജ് ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്.
നോബി ബിനു
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന, സിനിമാ സ്വപ്‌നങ്ങളുളള നോബി ബിനുവാണ് ബിഗ് ബോസ് മലയാളം പുതിയ സീസണിലെ അടുത്ത മത്സരാര്‍ത്ഥി.
ആര്‍ ജെ ഐശ്വര്യ മധു
മുന്‍ സീസണുകളിലേത് പോലെ തന്നെ ബിഗ് ബോസില്‍ ഇത്തവണയും റേഡിയോ ജോക്കിമാരുണ്ട്. റേഡിയോ മിര്‍ച്ചി ആര്‍ജെ ആയിരുന്ന ഐശ്വര്യയാണ് ബിഗ് ബോസ് വീട്ടിലേക്ക് കയറിയിരിക്കുന്നത്.



Click it and Unblock the Notifications