'ജോലിക്ക് പോടാ' കമന്റിടുന്നവര്‍ക്ക്; ഒരു കോടി ലാഭമുണ്ടാക്കിയ സുഹൃത്തിനൊപ്പം ട്രേഡിങ് എന്ന് അഖില്‍ മാരാര്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ട്വന്റി20ക്ക് വേണ്ടി തൃക്കാക്കരയില്‍ ജനവിധി തേടിയ ബിഗ് ബോസ് താരമാണ് അഖില്‍ മാരാര്‍. മുമ്പ് അഖില്‍ നടത്തിയ പ്രതികരണങ്ങളും തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയവുമെല്ലാം സൂചിപ്പിച്ച് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പുള്‍ക്ക് താഴെ കടുത്ത വിമര്‍ശനം ഉയരാറുണ്ട്.
തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥിതിക്ക് എന്താണ് പരിപാടി, പണിക്ക് പോടാ... തുടങ്ങിയ കമന്റുകള്‍ പതിവാണ്. ഇത്തരം കമന്റിടുന്നവര്‍ക്കുള്ള മറുപടി എന്ന പേരില്‍ അഖില്‍ മാരാര്‍ പുതിയ കുറിപ്പ് പങ്കുവച്ചു. ഓഹരി വിപണിയില്‍ ട്രേഡ് ചെയ്ത് പണം സമ്പാദിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആരാണ് തന്റെ സഹായി എന്ന് വെളിപ്പെടുത്തുകയും ചെയ്തു.

അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: എന്താണ് പരുപാടി..? തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്സിലെ തെറി വിളികൾ മാറ്റി വെച്ചാൽ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ..
ഞാൻ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.. എനിക്ക് മുന്നിലും നിങ്ങൾക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകൾ ഉണ്ട്..
പലരും അത് കാണുന്നില്ല.. കണ്ടെത്തുന്നവർ ജീവിതത്തിൽ വിജയിക്കുന്നു..
ഇടയ്ക്ക് സമയം കിട്ടുമ്പോൾ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാൻ ഈ യുദ്ധസാഹചര്യത്തിൽ മാർക്കറ്റിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളെ ഉപയോഗിക്കാൻ തീരുമാനിച്ചു...
10 ലക്ഷത്തിനു മുകളിൽ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവൻ സമയ ട്രേഡർ ആയ എന്റെ സുഹൃത്തു ക്യാപ്റ്റൻ ഹരീഷ് കുമാർ എനിക്കൊരു സഹായി ആണ്.. ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാൻ ആണെങ്കിലും ആളു നിലവിൽ ഇക്കാര്യത്തിൽ പുലിയാണ്.. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല..
പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ച്ചയിലെ പ്രോഫിറ്റ് ആണ് ഞാൻ share ചെയ്തത്.. ഇത് ഞാൻ പങ്ക് വെച്ചത് നിങ്ങൾ പോയി ട്രേഡ് ചെയ്യാൻ വേണ്ടിയല്ല മറിച്ചു ഞാൻ എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുമ്പോൾ അതിന്റെ അടിയിൽ വല്ല ജോലിക്ക് പോടാ?എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികൾക്ക് വേണ്ടിയാണു ഈ മറുപടി..
NB : ഓഹരി വിപണി ഇടപാടുകൾ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേർന്നതാണ്... സൂക്ഷിച്ചു മുന്നോട്ട് പോകുക.. 10 വർഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങൾ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം''














Click it and Unblock the Notifications