Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിച്ചു ഇതിന് മുൻപ് ചിലപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും, വീഡിയോ ഇട്ടത് കിച്ചുവിന്റെ ഇഷ്ടം', പ്രതികരിച്ച് അനു

രേണു സുധിയുടെ ആരോഗ്യാവസ്ഥ മോശമാണെന്ന് ബിഗ് ബോസ് താരവും നടിയുമായ അനുമോള്‍. കഴിഞ്ഞ ദിവസം ആദില-നൂറയ്‌ക്കൊപ്പം അനുമോള്‍ അര്‍ബുദരോഗബാധിതയായ രേണു സുധിയെ വീട്ടിലെത്തി കണ്ടിരുന്നു. അതിന് പിന്നാലെയാണ് രേണു സുധിയുടെ നിലവിലെ അവസ്ഥയെ കുറിച്ച് അനുമോള്‍ പ്രതികരിച്ചത്.

'' ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം രേണുച്ചേച്ചിയെ ഇപ്പോഴാണ് കാണുന്നത്. ബിഗ് ബോസിലെ എല്ലാവരേയും അവര്‍ വിളിച്ചിട്ടുണ്ടായിരുന്നു. നേരില്‍ കാണണമെന്ന് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും വീഡിയോ കോള്‍ ചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങള്‍ പോയിക്കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതിന് മുന്‍പ് ഇങ്ങോട്ട് വിളിച്ചു. തന്നെയും ആദില-നൂറയേയുമൊക്കെ വിളിച്ചു. ഒരു സമയം നോക്കി വരാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പോയിക്കണ്ടു.

സ്വർണത്തിൽ നിന്ന് ലാഭമെടുക്കാൻ മലയാളികളുടെ പുതിയ തന്ത്രം ഇതാണ്, വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ധ
സ്വർണത്തിൽ നിന്ന് ലാഭമെടുക്കാൻ മലയാളികളുടെ പുതിയ തന്ത്രം ഇതാണ്, വെളിപ്പെടുത്തി സാമ്പത്തിക വിദഗ്ധ

അവരുടെ സ്ഥിതി കുറച്ച് മോശമാണ്. ഓകെയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും പ്രാര്‍ത്ഥിക്കുക. സോഷ്യല്‍ മീഡിയയിലെ നെഗറ്റീവും മറ്റും കാണുന്നതിന്റെ ഒരു ബുദ്ധിമുട്ട് അവര്‍ക്കുണ്ട്. അത് കാരണമാണ് ഓരോ വീഡിയോകള്‍ ചെയ്യുന്നത്. ഞങ്ങള്‍ പറഞ്ഞു അങ്ങനെയുളള വീഡിയോകളൊന്നും ചെയ്യാന്‍ നില്‍ക്കേണ്ട എന്ന്. ഇന്‍സ്റ്റഗ്രാം തുറക്കാനേ പോകണ്ട എന്നും ഫോണേ എടുക്കേണ്ട എന്നും പറഞ്ഞിട്ടുണ്ട്.

Anu Mol

ഫോണ്‍ ഉപയോഗിക്കുന്നതിന് ഡോക്ടര്‍മാരൊക്കെ വഴക്ക് പറയുന്നുണ്ട്. വീഡിയോകള്‍ കാണുന്നതും പ്രതികരിക്കുന്നതുമൊക്കെ നിര്‍ത്തി വെക്കാന്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട്. രേണു ചേച്ചി ഭക്ഷണമൊന്നും കഴിക്കുന്നില്ല. ശരീരഭാരം ഇപ്പോള്‍ 34 കിലോ മാത്രമേ ഉളളൂ. ഇത്രയും മരുന്ന് ഉള്ളിലേക്ക് പോകുമ്പോള്‍ ഒരാള്‍ ആരോഗ്യത്തോടെ ഇരിക്കണം. അവര്‍ ഒട്ടും ആരോഗ്യവതിയല്ല. കഴിക്കുന്ന ഭക്ഷണമെല്ലാം ഛര്‍ദിച്ച് പോവുകയാണ്.

ലാലേട്ടനും മമ്മൂക്കയും രാജി വെക്കരുതെന്ന് പറഞ്ഞു', പാറപോലെ ഉറച്ച പിന്തുണ തരുന്നുവെന്ന് ശ്വേതാ മേനോൻ
ലാലേട്ടനും മമ്മൂക്കയും രാജി വെക്കരുതെന്ന് പറഞ്ഞു', പാറപോലെ ഉറച്ച പിന്തുണ തരുന്നുവെന്ന് ശ്വേതാ മേനോൻ

ഭക്ഷണമൊക്കെ കഴിച്ച് ആരോഗ്യത്തോടെയിരിക്കണം എന്നൊക്കെ ഞങ്ങള്‍ പറഞ്ഞ് കൊടുത്തു. പഴയത് പോലെ അഭിനയിക്കണ്ടേ ഉദ്ഘാടനം ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞുകൊടുത്തു. പഴയത് പോലെ തിരിച്ച് വരട്ടെ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. കിച്ചു വീഡിയോ ഇട്ടത് കിച്ചുവിന്റെ ഇഷ്ടമാണ്. അതില്‍ തനിക്ക് ഒന്നും പറയാനില്ല. അത് അവര്‍ തമ്മിലുളള പ്രശ്‌നമാണ്. അക്കാര്യത്തില്‍ ചേച്ചിയോടും ഒന്നും പറഞ്ഞിട്ടില്ല. ഒന്നും പ്രതികരിക്കാന്‍ പോകേണ്ടെന്നും ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയാനും പറഞ്ഞു.

കിച്ചുവിനോടും അത് തന്നെയാണ് പറയാനുളളത്. അവര്‍ തമ്മില്‍ മുന്‍പുളള എന്തെങ്കിലും പ്രശ്‌നം കാരണമായിരിക്കും. വയ്യാതിരിക്കുന്ന ഈ സമയത്ത് ഒരാളെ വേദനിപ്പിക്കാന്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. അവന്‍ ഇതിന് മുന്‍പ് ചിലപ്പോള്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടാകും. നമുക്ക് ഒന്നും അറിയില്ല. ഒന്നും പ്രതികരിക്കാതെ ഇരിക്കാം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+