Get Updates
Get notified of breaking news, exclusive insights, and must-see stories!

''മനുഷ്യനെന്ന് വിളിക്കാൻ തോന്നുന്നില്ല, അത് വേറെന്തോ ജീവിയാണ്, കാലിന്റെ അടിയിലെ പൊടിയുടെ വില മാത്രം''

ധരിച്ച വേഷത്തിന്റെ പേരിൽ സ്ലട്ട് ഷെയിം ചെയ്ത യൂട്യൂബർ ഷഫീന ബീവിക്ക് ചുട്ടമറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകളും ഇൻഫ്ളുവൻസറുമായ ദയ സുജിത്ത്. അവരുടെ പേര് പോലും പറയുന്നില്ലെന്നും അതിലൂടെ ആ നെഗറ്റീവ് എനർജി തന്നിലേക്ക് എത്തിക്കാൻ താൽപര്യം ഇല്ലെന്നും ദയ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ പോകുന്നില്ലെന്നും അടുത്ത വീഡിയോയിൽ ഒരു സർപ്രൈസ് ഉണ്ടെന്നും ദയ പറയുന്നു. '' കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പേഴ്‌സണല്‍ ജീവിതത്തില്‍ കുറച്ച് തകര്‍ച്ചയിലായിരുന്നു. ആ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒരു ഇടവേളയെടുക്കാമെന്ന് കരുതി. അടുത്ത ദിവസം ഞാനങ്ങ് എയറിലായി. പേരൊന്നും പറയുന്നില്ല. ആ നെഗറ്റീവ് എനര്‍ജി ഇങ്ങോട്ട് എടുക്കാന്‍ താല്‍പര്യമില്ല. പ്രതികരിക്കുന്നില്ലെന്നാണ് ആദ്യം വിചാരിച്ചത്. വീഡിയോ മുഴുവന്‍ കണ്ടിരുന്നില്ല. കാലിന്റെ അടിയിലെ പൊടിയുടെ വിലയേ ഉണ്ടായിരുന്നുളളൂ.

''ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല''
''ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന ബീവികൾ, എയറിൽ നിന്നിറങ്ങാൻ പാരച്യൂട്ട് പോലും കിട്ടില്ല''

എന്റെ അച്ഛന്റേയും അമ്മയുടേയും പേരുണ്ടായിരുന്നു അതില്‍. അവര്‍ അവരുടെ കാര്യങ്ങളുമായി തിരക്കിലാണ്. ഇതൊന്നും വിഷയമല്ല ഒഴിവാക്കി വിടാം എന്നതായിരുന്നു. എന്റെ എനര്‍ജി ഇതിനൊന്നും വേണ്ടി ചിലവാക്കേണ്ടതില്ല എന്നാണ് തോന്നിയത്. അവരെ ഒരു മനുഷ്യനെന്ന് വിളിക്കാന്‍ തോന്നുന്നില്ല, അത് വേറെന്തോ ജീവിയാണ്.

Daya Sujith

പിന്നീടാണ് ഇവര്‍ കാരണം വേറെയും സ്ത്രീകള്‍ ബുദ്ധിമുട്ടിലായിട്ടുണ്ട് എന്ന് അറിഞ്ഞത്. ഞാന്‍ മാത്രമല്ല, വേറെയും ഇരകളുണ്ട് എന്ന് മനസ്സിലായി. വീഡിയോ കണ്ട് കുറേ പേര്‍ ഇവര്‍ക്ക് അനുകൂലവും എനിക്ക് എതിരുമാണ്. പക്ഷേ കുറേ പേര്‍ തന്നോട് സ്‌നേഹം അറിയിച്ചു, സെലിബ്രിറ്റികളും അല്ലാത്തവരും.

''ആ ഒരാൾ ദിലീപേട്ടൻ.. കാവ്യയേയും കൂട്ടി വരുന്നെന്ന് പറഞ്ഞു, അത് മുടങ്ങിയത് ഞാൻ കാരണം''
''ആ ഒരാൾ ദിലീപേട്ടൻ.. കാവ്യയേയും കൂട്ടി വരുന്നെന്ന് പറഞ്ഞു, അത് മുടങ്ങിയത് ഞാൻ കാരണം''

വീഡിയോ കണ്ടപ്പോള്‍ ദേഷ്യം തോന്നി. പക്ഷേ അതെന്റെ ജീവിതത്തെ ബാധിക്കാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പക്ഷേ മറ്റ് ചിലരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അത് ശരിയല്ല. അവര്‍ക്കത് ചെയ്യാനുളള അവകാശമില്ല. പക്ഷേ ഏറ്റവും അത്ഭുതപ്പെടുത്തിയത് 98 ശതമാനം പേരും അവര്‍ പറയുന്നത് ശരിയാണ് എന്നാണ്. അതാണ് എന്നെ പേടിപ്പിക്കുന്നത്. രണ്ട് ശതമാനം ആളുകള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ട്.

ആരെയും ഭീഷണിപ്പെടുത്തുന്നതൊന്നും അല്ല. ആരാണ് അവരെ പിന്തുണയ്ക്കുന്നത് എന്നും എന്താണ് പറയുന്നത് എന്നും നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. എനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതൊന്നും നിര്‍ത്താന്‍ പോകുന്നില്ല. ഇപ്പോഴാണ് എത്ര ആളുകള്‍ എന്നെ സ്‌നേഹിക്കുന്നു എന്ന് മനസ്സിലാകുന്നത്'' ; ദയ സുജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+