തമിഴ്നാട്ടിൽ എയറിലായി ധ്യാൻ ശ്രീനിവാസൻ, വിജയേയും തൃഷയേയും അപമാനിച്ചുവെന്ന് ഫാൻസ്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ധ്യാന്‍ ്ര്രശീനിവാസന് എതിരെ വിജയ് ആരാധകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ വിസിറ്ററിന്റെ സ്വിച്ച് ഓണ്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കെ വിജയെ ധ്യാന്‍ പരോക്ഷമായി കളിയാക്കിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ ധ്യാനിന് എതിരെ വിജയ് ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്.

വിവാഹിതനായ വിജയും നടി തൃഷ കൃഷ്ണനും തമ്മിലുളള അടുപ്പവും വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ അതിഥിയായി സദസ്സിലെ മുന്‍നിരയില്‍ തൃഷ ഉണ്ടായിരുന്നതും ചൂട് പിടിച്ച വാര്‍ത്തയായിരുന്നു. വിജയുടെ ഭാര്യ സംഗീതയോ മക്കളോ സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നില്ല.

ഇത് സൂചിപ്പിച്ച് കൊണ്ടായിരുന്നു ധ്യാനിന്റെ വാക്കുകള്‍. താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് താന്‍ വരണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയതോടെ തനിക്കും മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഉണ്ടായി എന്നും ധ്യാന്‍ പറഞ്ഞു.

Vijay

''ആ സമയത്താണ് നടന്‍ അജു വര്‍ഗീസ് തന്നെ വിളിച്ച് പറയുന്നത്, നീ മുഖ്യമന്ത്രിയാകണ്ട. അതിന് മുന്‍പ് ആദ്യ പടിയെന്ന നിലയ്ക്ക് അമ്മ പ്രസിഡണ്ടാകാം എന്ന്. അത് കഴിഞ്ഞ് വിജയ് ചെയ്ത പോലെ ചാരിറ്റിയൊക്കെ ചെയ്യണം. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍. എന്നിട്ട് പതിയെ പതിയെ മുഖ്യമന്ത്രിയാകാം എന്ന്'' ധ്യാൻ പറഞ്ഞു. അത് കൂടാതെ ചടങ്ങിൽ പങ്കെടുത്ത നടി നവ്യ നായരോട്, ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് കൊണ്ട് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു'' എന്നും ധ്യാൻ പറയുകയുണ്ടായി. ഇതാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ധ്യാൻ പറഞ്ഞതിന് മറുപടിയായി, ധ്യാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം മുൻനിരയിൽ സാരി ഉടുത്ത് കണ്ണ് നിറഞ്ഞ് താൻ ഉണ്ടാകുമെന്ന് നവ്യയും തമാശരൂപത്തിൽ മറുപടി നൽകിയിരുന്നു. എന്തായാലും ധ്യാനിന്റെ തമാശ വിജയ് ആരാധകർക്ക് ദഹിച്ചിട്ടില്ല. തങ്ങളുടെ മുഖ്യമന്ത്രിയെ ധ്യാൻ അപമാനിച്ചുവെന്നും ധ്യാൻ മാപ്പ് പറയണം എന്നുമാണ് സോഷ്യൽ മീഡിയയിൽ ആവശ്യപ്പെടുന്നത്.

അതേസമയം ധ്യാന്റെ പ്രസംഗത്തിന് പിന്നാലെ സംസാരിച്ച നടൻ അജു വർഗീസ് വിജയോട് ക്ഷമ ചോദിച്ചിരുന്നു. ഇനി തമിഴ്നാട്ടിലേക്ക് കയറാൻ പറ്റില്ല. അതുകൊണ്ട് സിഎം വിജയ് സർ എന്റെ സുഹൃത്തിന് വട്ടാണ്. അതിൽ എനിക്കൊന്നും ചെയ്യാനാകില്ല, താങ്കൾ ക്ഷമിക്കണം എന്നായിരുന്നും അജു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+