ധ്യാൻ ശ്രീനിവാസൻ 'അമ്മ' പ്രസിഡന്റ് പദവിയിലേക്ക് വരുമോ? മനസ് തുറന്ന് നടൻ..ശ്വേതയെ കുറിച്ചും മറുപടി
താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ വീണ്ടും പുകയുന്നതിനിടെ പ്രതികരണവുമായി നടൻ ധ്യാൻ ശ്രീനിവാസൻ. അമ്മയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിച്ച് പദവി ഏറ്റെടുത്ത ആളാണ് ശ്വേതാ മേനോനെന്നും ഇപ്പോഴത്തെ ഭരണസമിതി തുടരണമെന്നതാണ് തൻ്റെ വ്യക്തിപരമായ താത്പര്യമെന്നും ധ്യാൻ പറഞ്ഞു. ധ്യാൻ സംഘടനയുടെ പ്രസിഡൻ്റ് ആകുമോയെന്ന ചോദ്യങ്ങൾക്കും താരം മറുപടി നൽകി.
'അമ്മയുടെ പ്രസിഡൻ്റ് ആയാൽ എനിക്ക് വലിയ വില കിട്ടില്ല. അച്ഛന് വളരെയധികം ഇമോഷണൽ കണക്ഷൻ ഉണ്ടായിരുന്ന ഒരു സംഘടനയാണ് അമ്മ. ഞാൻ മെമ്പർ ആയിട്ട് കുറച്ചു വർഷമേ ആയിട്ടുള്ളൂ.സിദ്ധിഖ് ഇക്ക വന്ന സമയത്താണ് അവിടുത്തെ ഒരു പരിപാടിക്ക് ഞാൻ ആദ്യമായിട്ട് പോകുന്നത് .സംഘടനയിലെ അംഗങ്ങളായ പലരുമായിട്ട് ഞാൻ സിനിമ ചെയ്തിട്ടുണ്ട്. അവരൊക്കെ ആയിട്ട് എനിക്ക് ഭയങ്കര അടുത്ത് നിൽക്കുന്ന കണക്ഷൻ ഉണ്ട്. അച്ഛന് പക്ഷെ ആ സംഘടനയുമായി തന്നെ വളരെയധികം കണക്ഷൻ ഉണ്ട് .രണ്ടും വ്യത്യാസമാണ്. ഒരു സംഘടനയോട് കണക്ഷൻ ഉണ്ടാകുന്നതും അതിലെ അംഗങ്ങളോട് കണക്ഷൻ ഉണ്ടാകുന്നതും ചെറിയ രീതിയിൽ വ്യത്യാസമുണ്ട്. അപ്പോൾ സ്വാഭാവികമായിട്ടും അവിടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്കൊക്കെ വിഷമം ഉണ്ടാകും.

അപ്പോൾ പലരും പല പല സൊല്യൂഷൻ പറയും. പല ഗ്രൂപ്പുകളിൽ പല പല അഭിപ്രായങ്ങൾ വരും. അതിൽ എനിക്കറിയാവുന്ന എന്നെ ഇഷ്ടമുള്ള അല്ലെങ്കിൽ അജുവിനെ പോലുള്ള ചെറുപ്പക്കാരിൽ പലരും എന്നോട് അമ്മയുടെ പ്രസിഡൻ്റ് ആയിക്കൂടെ എന്ന് പറഞ്ഞു, അത്രയേ ഉള്ളൂ. അതൊരു പറച്ചൽ മാത്രമാണ്.
സംഘടനയുടെ തലപ്പത്തേക്ക് വരാൻ ചില നടപടി ക്രമങ്ങൾ ഉണ്ടല്ലോ. ഞാൻ വിചാരിച്ചാൽ പെട്ടെന്ന് സംഘടനയുടെ പ്രസിഡൻ്റ് ആകാൻ സാധിക്കില്ലല്ലോ. ഓൾറെഡി ഇലക്ടഡ് ആയിട്ടുള്ള ചിലരുണ്ട്. അവരുടെ ടേം കഴിഞ്ഞിട്ടില്ല. ആ ടേം കഴിഞ്ഞാൽ ഉള്ള കാര്യങ്ങളല്ലേ ഇതൊക്കെ. മൂന്ന് വർഷമാണ് അവരുടെ കാലാവധി.
പല പ്രശ്നങ്ങൾ ഉള്ള സമയത്ത് അവിടെ നിന്ന് ഇറങ്ങി പോകുന്നതല്ലല്ലോ അതിന്റെ സൊല്യൂഷൻ. ഉള്ള പ്രശ്നങ്ങൾ അവിടെ നിന്നുകൊണ്ട് സോൾവ് ചെയ്തിട്ട് ആ ടേം അവർ കംപ്ലീറ്റ് ചെയ്തതിന് ശേഷമുള്ള കാര്യത്തിനെ കുറിച്ച് ആലോചിച്ചാൽ മതി.
ഈ ഭരണസമിതിയാണോ നിലനിൽക്കേണ്ടത് എന്ന ചോദ്യത്തിൽ എൻ്റെ മറുപടിക്ക് പ്രസക്തിയില്ല. കാരണം ജനറൽ ബോഡിയിലുള്ള ബാക്കിയുള്ള അംഗങ്ങളുടെ തീരുമാനമാണ്. ഭൂരിപക്ഷം നോക്കിയിട്ടാണല്ലോ അത് തീരുമാനിക്കുക. ചില കാര്യങ്ങൾക്ക് കോട്ടം തട്ടിയിട്ടുണ്ടോ എന്നുള്ളതാണ് പ്രധാന കാര്യം. വ്യക്തിപരമായ പ്രശ്നങ്ങളൊക്കെ രണ്ടാമത് വരുന്നതാണ്. കൃത്യമായിട്ടുള്ള പെൻഷൻ കൊടുത്തിട്ടുണ്ടോ, സഞ്ജീവനി കൊടുത്തിട്ടുണ്ടോ, ഇൻഷുറൻസ് കൊടുത്തിട്ടുണ്ടോ? ഇതിനൊക്കെ ഉത്തരം ഉണ്ട് എന്നാണെങ്കിൽ അവർ തീർച്ചയായും തുടരണം.
ആ സംഘടന നിൽക്കുന്നത് അവിടുത്തെ മെമ്പേഴ്സിന്റെ വെൽഫെയറിന് വേണ്ടിയിട്ടാണ്. അതിൽ എന്തെങ്കിലും കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ പ്രശ്നമാണ്. അതേസമയം വ്യക്തിപരമായിട്ടുള്ള പ്രശ്നങ്ങളുടെ പുറത്താണെങ്കിൽ അത് വേറെയാണ്. അപ്പോഴും ജനറൽ ബോഡിയിലുള്ള ആൾക്കാർക്ക് താല്പര്യം ഇല്ലെങ്കിൽ ചിലപ്പോൾ ഈ ഒരു കമ്മിറ്റി ഇറങ്ങി കൊടുക്കേണ്ടി വരുായിരിക്കും. അതാണല്ലോ അവിടെ സംഭവിച്ചത്.
ശ്വേത ചേച്ചി ഒരുപാട് മാറ്റങ്ങൾ ഉണ്ടാവണം വരുത്തണം എന്ന് ആഗ്രഹിച്ചു വന്ന ഒരു സ്ത്രീയാണ്. അവരുടെ കമ്മിറ്റിക്ക് അകത്തുള്ള മെമ്പേഴ്സുമായിട്ടുള്ള പ്രശ്നങ്ങൾ അവർ ഇരുന്ന് സംസാരിക്കേണ്ട വിഷയങ്ങളാണ് .അത് കയ്യിൽ നിന്നു പോയി ,കേസായി പ്രശ്നങ്ങളായി, അതൊക്കെ അത് അവർ തന്നെ ഡീൽ ചെയ്യട്ടെ. അല്ലാത്തപക്ഷം ഇത്തരം കാര്യങ്ങൾക്ക് കോട്ടം തട്ടിയിട്ടില്ലെങ്കിൽ അവർ ഇപ്പോഴും സംഘടനക്ക് വേണ്ടി നിൽക്കാൻ തയ്യാറാണെങ്കിൽ അവർ തുടർന്നു പോകണം.
വ്യക്തിപരമായി ഞാൻ പറയും ചേച്ചി ഈ ടേം കംപ്ലീറ്റ് ചെയ്യണം എന്ന്. കാരണം ചേച്ചി ഒരുപാട് ആഗ്രഹിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടി വന്നയാളാണ്. അതിനകത്ത് നടന്ന പ്രശ്നങ്ങൾ അതിപ്പോൾ പുറമേ കേസ് ആയി നിൽക്കുകയാണ്. അത് പുറത്ത് വെച്ച് തന്നെ തീർക്കട്ടെ.


Click it and Unblock the Notifications