പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ച് സുകുമാരി മരിച്ചു എന്നത് ശരിയാണോ? അവിശ്വനീയം'; വിനയന്റെ കുറിപ്പ്

നടി സുകുമാരിയുടെ മരണത്തെ കുറിച്ച് സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. 2013ല്‍ പൂജാമുറിയിലെ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്ന് പൊള്ളലേറ്റ് ആയിരുന്നു സുകുമാരിയുടെ മരണം.

വിനയന്റെ ആകാശഗംഗ അടക്കമുളള നിരവധി സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. സുകുമാരി അവസാന കാലത്ത് വളരെ ദുഖിതയായിരുന്നുവെന്നും പൂജാമുറിയില്‍ വെച്ച് വസ്ത്രത്തിന് തീ പിടിച്ച് മരിച്ചു എന്ന വാര്‍ത്ത ശരിയാണോ എന്ന് അറിയില്ലെന്ന സംശയമാണ് ഫേസ്ബുക്കിലെ കുറിപ്പില്‍ വിനയന്‍ പങ്കുവെയ്ക്കുന്നത്.

ജ്യോതികയെ വിവാഹം കഴിക്കേണ്ടെന്ന് അച്ഛൻ ശിവകുമാർ, എങ്കിൽ വിവാഹമേ വേണ്ടെന്ന് സൂര്യ, സംഭവിച്ചത്..
ജ്യോതികയെ വിവാഹം കഴിക്കേണ്ടെന്ന് അച്ഛൻ ശിവകുമാർ, എങ്കിൽ വിവാഹമേ വേണ്ടെന്ന് സൂര്യ, സംഭവിച്ചത്..

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: 'ഒരു ഓർമ്മച്ചിത്രം... 1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.

actress

യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തി വയ്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്.

എന്റെ ഇൻഡിപ്പെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്... ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണ്. ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു പക്ഷേ 2005 ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു. എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു... പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? പുതിയതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്.. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്'.

73ാം വയസ്സില്‍ ചെന്നൈയില്‍ വെച്ചായിരുന്നു നടി സുകുമാരിയുടെ അന്ത്യം. വീട്ടിലെ പൂജാമുറിയില്‍ വെച്ച് വിളക്കില്‍ നിന്ന് തീ പടര്‍ന്ന് 35 ശതമാനത്തോളം സുകുമാരിക്ക് പൊള്ളലേറ്റിരുന്നു. കയ്യിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ സുകുമാരി ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞു. അതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുകുമാരി അന്തരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+