വിജയെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തോ? പിറന്നാളിന് വിജയ് എത്തിയില്ല, എഐ ചിത്രമെന്ന് ഗായിക

കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് അൻപത്തി രണ്ടാം പിറന്നാൾ ആഘോഷിച്ചത്. അന്നേ ദിവസം സോഷ്യൽ മീഡിയ കാത്തിരുന്നത് വിജയുടെ കാമുകിയെന്ന് പറയപ്പെടുന്ന നടി തൃഷ കൃഷ്ണൻ എന്ത് പോസ്റ്റ് ചെയ്യും എന്നതായിരുന്നു.

വൈകിട്ടോടെയാണ് തൃഷ വിജയ്ക്കും പിറന്നാൾ കേക്കിനും ഒപ്പമുളള ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി. അതിനിടെ തൃഷ പങ്കുവെച്ച ചിത്രം എഐ ആണെന്നുളള ഗായിക സുചിത്രയുടെ ആരോപണവും ചർച്ചയാവുകയാണ്.

മാത്രമല്ല ഇൻസ്റ്റഗ്രാമിൽ തൃഷ ഫോളോ ചെയ്യുന്ന ആളുകളുടെ കൂട്ടത്തിൽ ഇപ്പോൾ വിജയ് ഇല്ല എന്നതും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. വിജയുടേയും ഭാര്യ സംഗീതയുടെ വിവാഹ മോചനകേസ് കുടുംബ കോടതിക്ക് മുന്നിലാണ്. വിജയുടെ അമ്മ ഇടപെട്ട് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നുളള വാർത്തകളും പുറത്ത് വരുന്നുണ്ട്. അതിനിടെയാണ് പിറന്നാളാഘോഷത്തിന് വിജയ് എത്തിയില്ലെന്നും തൃഷ പങ്കുവെച്ചത് എഐ ചിത്രമാണ് എന്നുളള ആരോപണം ഉയർന്നിരിക്കുന്നത്.

Trisha

ഗായിക സുചിത്രയുടെ വാക്കുകൾ ഇങ്ങനെ: '' ഞാന്‍ ഒരു എഐ വിദഗ്ധയൊന്നും അല്ല. എന്നാല്‍ ഒരു സാധാരണക്കാരിയായി നോക്കുമ്പോള്‍ തന്നെ മനസ്സിലാകുന്നത് ദളപതിയുടെ ഷര്‍ട്ട് യഥാര്‍ത്ഥത്തിലുളളതായി തോന്നുന്നില്ല. ഷര്‍ട്ടിന്റെ ഫാബ്രിക്കോ കളറോ ഒന്നും തന്നെ യഥാര്‍ത്ഥത്തിലുളളതായി തോന്നുന്നില്ല. സൂം ഇന്‍ ചെയ്ത് നോക്കിയാല്‍ 2ഡിയായി കാണാം.

വിജയുടെ മറ്റേത് ഫോട്ടോ എടുത്ത് നോക്കിയാലും ഷര്‍ട്ട് എങ്ങനെ ഷോള്‍ഡറില്‍ ഫിറ്റ് ആയിരിക്കുന്നുവെന്നത് കാണാം. ഇതൊരു റിയല്‍ ഷര്‍ട്ട് അല്ല. ആ ഫോട്ടോയ്ക്ക് വേണ്ടി വിജയുടെ അസംബ്ലിയിലെ ഫോട്ടോയിലെ മുഖമാണ് എടുത്തിരിക്കുന്നത് എന്നാണ് തോന്നുന്നത്.

അസംബ്ലിയിലെ വിജയുടെ നിരവധി ഫോട്ടോകള്‍ ലഭ്യമാണ്. അതിലൊന്ന് എടുക്കുക എന്നത് വളരെ എളുപ്പമുളള കാര്യമാണ്. വിജയുടെ മുടി, പിറകില്‍ കുറച്ച് മുടി കാണുന്നത്, നെറ്റിയിലെ പൊട്ട് എല്ലാം നിയമസഭയിലെ ചിത്രങ്ങളിലുളളതാണ്. എഐ ഇത്തരത്തിലാണ് ചിത്രങ്ങള്‍ തയ്യാറാക്കി നല്‍കുക.

ചിത്രത്തിലെ ബര്‍ത്ത് ഡേ കേക്കിന് മുന്നില്‍ മൂന്ന് ടിരാമിസു വെച്ചിരിക്കുന്നത് കാണാം. അതും വളരെ വലിയ മൂന്ന് ടിരാമിസു. തൃഷയ്ക്ക് മുന്നില്‍ ഒരു മാംഗോ കേക്കും വിജയ്ക്ക് മുന്നിലെ കേക്കില്‍ വലിയ പൂക്കളും കാണാം. ഇത്ര വലിയ പൂക്കള്‍ മുകളില്‍ വെച്ച് ആരാണ് കേക്ക് ഉണ്ടാക്കുക. ചിത്രത്തില്‍ ഷര്‍ട്ടിന്റെ തുണിയും ടേബിളും ബ്ലെന്‍ഡ് ആയിട്ടുണ്ട്.

സാധാരണയായി നമ്മളൊരു ഷര്‍ട്ട് ധരിച്ച് ടേബിളിനോട് ചേര്‍ന്ന് ഇരുന്നാല്‍ ഷര്‍ട്ടില്‍ ചുളിവുകള്‍ വ്യക്തമായി ഫോട്ടോയില്‍ കാണാം. എഐ ജനറേറ്റ് ചെയ്യുമ്പോള്‍ ഷര്‍ട്ടും മേശയും ഒന്നായിപ്പോയി. ഇതാണോ പ്രണയം, അയ്യോ ഭയം തോന്നുന്നു, എന്നാണ് സുചിത്ര പറയുന്നത്''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+