വിജയുടെ 'ജനനായകൻ' കാണാൻ മാസ്ക് ധരിച്ച് ഭാര്യ സംഗീത തിയറ്ററിൽ? പ്രശ്നങ്ങൾ തീർന്നോ? വീഡിയോ വൈറൽ
ഏറെ നാളത്തെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് വിജയ് നായകനായ ജനനായകന്‍ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ് നായകനായി എത്തിയ അവസാന ചിത്രം എന്ന നിലയ്ക്ക് ജനനായകനെ ആരാധകര്‍ വലിയ ആഘോഷമാക്കിയിരിക്കുകയാണ്.
ചിത്രം റിലീസ് ചെയ്ത ജൂലൈ 23ന് തന്നെ തൃഷ കൃഷ്ണന്‍ ചിത്രം കാണാന്‍ തിയറ്ററിലെത്തിയിരുന്നു. അമ്മയ്‌ക്കൊപ്പമാണ് തൃഷ എത്തിയത്. തൃഷയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൃഷയും വിജയും പ്രണയത്തിലാണെന്നുളള അഭ്യൂഹങ്ങള്‍ക്കിടെയാണ് ആദ്യം വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇപ്പോള്‍ വിജയുടെ അവസാന സിനിമയ്ക്കും തൃഷയുടെ സാന്നിധ്യം എന്നത് ശ്രദ്ധേയമാണ്.
വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ മുന്‍നിരയില്‍ വിജയുടെ കുടുംബത്തിനൊപ്പം ഭാര്യ സംഗീത സ്വര്‍ണലിംഗവും രണ്ട് മക്കളും ഉണ്ടായിരുന്നില്ല. എന്നാല്‍ വിജയുടെ മാതാപിതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ തന്റെ അമ്മയ്‌ക്കൊപ്പം തൃഷ ഉണ്ടായിരുന്നു. വിജയും സംഗീതയും തമ്മിലുളള വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുകയാണ്.

അതിനിടെ ജനനായകന്‍ കാണാന്‍ സംഗീത തിയറ്ററിലെത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഈ വീഡിയോയില്‍ മാസ്‌ക് ധരിച്ച് സംഗീത ഒരു തിയറ്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ വന്നിറങ്ങുന്നത് കാണാം. സംഗീത ജനനായകന്‍ കാണാന്‍ എത്തിയതാണ് എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് സത്യമാണോ?
2023ലെ സംഗീതയുടെ ഒരു വീഡിയോ ആണ് പുതിയതെന്ന മട്ടില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ശിവകാര്‍ത്തികേയനും സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും അഭിനയിച്ച മാവീരന്‍ എന്ന ചിത്രം കാണാനായി സംഗീത തിയറ്ററിലെത്തിയപ്പോഴുളള വീഡിയോ ആണിത്. ശങ്കറും കുടുംബവുമായി സംഗീത അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്. ശങ്കറിന്റെ മറ്റൊരു മകളായ ഐശ്വര്യയുടെ വിവാഹത്തിന് മകന്‍ ജെയ്‌സണ്‍ സഞ്ജയ്‌ക്കൊപ്പം സംഗീത പങ്കെടുത്തിരുന്നു.
എന്തായാലും വിജയുടെ ജനനായകന്‍ കാണാന്‍ സംഗീത എത്തിയെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനത്തിന് സംഗീത കുടുംബകോടതിയെ സമീപിച്ചതോടെയാണ് താരകുടുംബത്തിലെ പ്രശ്‌നങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത്. അതിനിടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിജയുടെ അമ്മയുടെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1999ലാണ് വിജയും സംഗീതയും തമ്മില്‍ വിവാഹിതരാകുന്നത്. ജെയ്‌സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കള്‍. രണ്ട് വര്‍ഷത്തിലധികമായി സംഗീതയും മക്കളും വിജയ്‌ക്കൊപ്പമല്ല താമസിക്കുന്നത്.


Click it and Unblock the Notifications