'അഹാനയുടെ കല്യാണത്തിന് ദുൽഖർ അവതാരകനായത് മുസ്ലീമാണെന്ന് അറിയാതെയാണോ'? ദിയക്കെതിരെ ലാലി പിഎം

കേരളത്തിനെതിരെയുളള വിദ്വേഷ വീഡിയോയിൽ കമന്റിട്ട് എയറിലായിരിക്കുകയാണ് ഇൻഫ്ളുവൻസറും കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഫോർട്ട് കൊച്ചിയിൽ നിറയെ മുസ്ലീംങ്ങൾ ആണെന്നും കേരളം അപകടത്തിലാണെന്നും പറയുന്ന അമൃത് സിംഗ് എന്ന ഉത്തരേന്ത്യൻ ഇൻഫ്ളുവൻസറുടെ വീഡിയോയ്ക്കാണ് ദിയയുടെ സാഡ് റിയാലിറ്റി എന്ന കമന്റ്.

വീഡിയോയും കമന്റും വൈറലായതോടെ ദിയ കൃഷ്ണയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം ആണ് ഉയരുന്നത്. ഉള്ളിലുളള മുസ്ലീം വിദ്വേഷമാണ് പുറത്ത് വന്നിരിക്കുന്നതെന്നാണ് ദിയയ്ക്ക് എതിരെ ഉയരുന്ന ആരോപണം.

ഈ വീഡിയോയുടെ തുടക്കത്തിൽ കാശി കഫേയുടെ വാളിലുളള ജിന്നയുടെ ചിത്രങ്ങളെ കുറിച്ച് പറയുന്നത് കേട്ടാണ് കമന്റ് ഇട്ടതെന്നും മുസ്ലീംങ്ങളെ കുറിച്ച് പറയുന്ന ഭാഗം ശ്രദ്ധിച്ചിരുന്നില്ല എന്നും വിശദമാക്കി ദിയ രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ദിയയെ വിമർശിച്ചുളള ലാലി പിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

Diya

ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണയുടെ വിവാഹത്തിന് നടൻ ദുൽഖർ സൽമാൻ ആയിരുന്നു അവതാരകനെന്നും അത് ദുൽഖർ മുസ്ലീം ആണെന്ന് അറിയാതെ ആയിരുന്നോ എന്ന് ലാലി പിഎം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്: ' അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്. കേരളത്തിൽ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ ഒരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങൾക്ക് സ്‌ഥലം കൊടുക്കാറില്ലെന്ന് എൻ്റെയൊരു ഫ്രണ്ട് ഒരിക്കൽ പറഞ്ഞ് കേട്ടിരുന്നു.

മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ. നിങ്ങൾക്ക് എൻ്റർടൈൻമെൻ്റിന് മാത്രം മതിയോ മുസ്ലിങ്ങൾ ? ഈയിടെ അഹാനയുടെ കല്യാണത്തിൻ്റെ അവതാരകനായത് ദുൽഖർ ആണെന്ന് വാർത്ത കണ്ടിരുന്നു. ദുൽഖർ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma