Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയുടെ ആ ചിരിയും ദിലീപിന്റെ സൈക്കിൾ യാത്രയും; വൈറലായി താരദമ്പതികളുടെ പുതിയ പ്രണയ റീൽ!

മലയാള സിനിമയിലെ ജനപ്രിയ താര ദമ്പതികളായ ദിലീപും കാവ്യ മാധവനും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഒരു പുതിയ വെക്കേഷൻ റീൽ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങൾ ഒരുമിച്ച് അഭിനയിച്ച പഴയ ഹിറ്റ് സിനിമകളിലെ സുന്ദരമായ പ്രണയ ഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഈ കൊച്ചു വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത കാവ്യയെയും ദിലീപിനെയും ഇങ്ങനെയൊരു ആയൊരു വീഡിയോയിൽ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ.

ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ അവധി ആഘോഷിക്കുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപ് വളരെ കൂളായി സൈക്കിൾ ചവിട്ടുന്നതും പിന്നീട് ബോട്ടിൽ യാത്ര ചെയ്യുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിനിടയിൽ ദിലീപിനെ നോക്കി ചിരിയോടെ കൈവീശി കാണിക്കുന്ന കാവ്യയെയും വീഡിയോയിൽ കാണാം. ദിലീപിന്റെ എക്കാലത്തെയും മാസ്സ്-കോമഡി ഭാവങ്ങളും അതുകണ്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയുടെ മുഖവുമെല്ലാം പഴയ ആ സൂപ്പർഹിറ്റ് സിനിമകളിലെ ഗാനരംഗങ്ങൾ നേരിട്ട് കാണുന്നത് പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.

വീഡിയോ നിമിഷനേരം കൊണ്ട് വൈറലായതോടെ വലിയ രീതിയിലുള്ള കമന്റുകളാണ് ആരാധകരിൽ നിന്നും വരുന്നത്. "അല്ലേലും ഇങ്ങേര് പണ്ടേ ഒരു പ്രത്യേക വൈബാണ്", "ക്രിസ്ത്യൻ ബ്രദേഴ്സ് സിനിമയിലെ ആ പാട്ടാണ് ഓർമ്മ വരുന്നത്", "മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികൾ ഇവരാണ്" എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ. ഇതിനെല്ലാം പുറമെ, കാവ്യ മാധവനോട് വീണ്ടും സിനിമയിലേക്ക് മടങ്ങിവരാൻ നിരവധി ആളുകൾ കമന്റുകളിലൂടെ ആവശ്യപ്പെടുന്നുണ്ട്. രണ്ടുപേരും ഒന്നിച്ച് ഇനിയൊരു സിനിമ ചെയ്യുമോ എന്ന ചോദ്യവുമായി വലിയൊരു വിഭാഗം ആരാധകർ കാത്തിരിപ്പിലാണ്.

dileep-79411783094414 jpg

വിവാഹശേഷം കാവ്യ മാധവൻ സിനിമകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്. കുടുംബ കാര്യങ്ങളുമായി തിരക്കിലാണ് താരം ഇപ്പോൾ. അതേസമയം, ദിലീപ് തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ബിഗ് ബജറ്റ് ചിത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ഏറെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. എന്തായാലും സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഇരുവരും പങ്കുവെച്ച ഈ സുന്ദര നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+