ദിലീപ് ചോദിച്ചു 'കഴിഞ്ഞ ജന്മം ദിനേശ് ഭായ് എന്റെ ആരായിരുന്നു? അകത്താകുമെന്ന് ഒരിക്കലും വിചാരിച്ചില്ല'

നടിയെ ആക്രമിച്ച കേസിൽ വാദത്തിൽ ചോദിക്കാനുളള ചോദ്യങ്ങൾ താൻ ദിലീപിന് അയച്ച് കൊടുത്തിരുന്നുവെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ദിലീപിന്റെ അഭിഭാഷകനായ ബി രാമൻ പിള്ള പറഞ്ഞത് പ്രകാരം തന്നോട് ദിലീപ് 15 പോയിന്റ്സ് കുറിച്ച് കൊടുക്കാൻ ആവശ്യപ്പെട്ടതായും ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ: ''ദിലീപിന് വേണ്ടി ആദ്യം സംസാരിക്കുമ്പോള്‍ ദിലീപിനെ പരിചയം പോലും ഇല്ലായിരുന്നു. ദിലീപ് ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം തന്നോട് ആരൊക്കെയോ വിളിച്ച് പറഞ്ഞു ദിലീപിനെ കാണാന്‍ പോകാം എന്ന്. ആ പണിക്കൊന്നും തന്നെ കിട്ടില്ലെന്ന് പറഞ്ഞ് പോയില്ല.

ദിലീപ് പുറത്ത് ഇറങ്ങിയതിന്റെ പിറ്റേദിവസം അനിയന്‍ അനൂപ് തന്നെ വിളിച്ചു. ചേട്ടന് സംസാരിക്കണം എന്നുണ്ട്, ഫോണ്‍ കൊടുക്കട്ടെ എന്ന് ചോദിച്ചു. കൊടുക്ക് എന്ന് പറഞ്ഞു. ഫോണ്‍ കൊടുത്തപ്പോള്‍ ദിലീപ് ആദ്യം തന്നോട് ചോദിച്ചത്, കഴിഞ്ഞ ജന്മം ദിനേശ് ഭായ് എന്റെ ആരായിരുന്നു എന്നാണ്. താന്‍ പറഞ്ഞു, എനിക്കീ ജ്യോതിഷത്തിലൊന്നും വിശ്വാസമില്ല, നീയതിലൊക്കെ ആശാന്‍ ആയത് കൊണ്ട് ഏതെങ്കിലും നല്ല ജ്യോതിഷിയോട് ചോദിക്ക് കഴിഞ്ഞ ജന്മത്തില്‍ ഞാനാരായിരുന്നു എന്ന്.

Dileep

അകത്താകുമെന്ന് ഒരിക്കലും വിചാരിച്ചില്ല ചേട്ടാ എന്നും ദീലീപ് പറഞ്ഞു. കോവിലില്‍ പോയിട്ട് വീട്ടിലേക്ക് വരാന്‍ കാറില്‍ കയറുമ്പോഴാണ് വിളിച്ച് പറയുന്നത്, നിങ്ങള്‍ കൊടുത്ത പരാതിയില്‍ ഡിജിപിക്ക് ചില സംശയങ്ങളുളളത് ചോദിക്കാനായി ഒന്ന് പോലീസ് ക്ലബ്ബിലേക്ക് വരുമോ എന്ന് ചോദിച്ചിട്ടാണല്ലോ ദിലീപിനെ പിടിച്ച് അകത്തിട്ടത്. പിറ്റേ ദിവസം അനിയന്‍ ഡ്രസ്സുമായി ചെന്നപ്പോള്‍ ദിലീപിനോട് പറഞ്ഞു, ചേട്ടന്‍ സഹായിച്ചവരെല്ലാം ചാനലുകളില്‍ വന്നിരുന്നു ചേട്ടന് എതിരെ സംസാരിക്കുന്നുവെന്നും പക്ഷേ നമുക്ക് പരിചയം ഇല്ലാത്തൊരാള്‍ ചേട്ടന് വേണ്ടി സംസാരിക്കുന്നു എന്ന്. ആരെന്ന് ചോദിച്ചപ്പോള്‍ ശാന്തിവിള ദിനേശ് ആണെന്ന് പറഞ്ഞു. ദിലീപിന് തന്നെ അറിയാം.

ഞങ്ങള്‍ ഇപ്പോഴും നല്ല ബന്ധമാണ്. ദിലീപിനെ ഇതുവരെ അങ്ങോട്ട് വിളിച്ചിട്ടില്ല. കാരണം അയാളെ ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ചിട്ടാണ്. പക്ഷേ അയാള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെ വിളിക്കും. രാത്രി ഒരുപാട് വൈകി വിളിക്കും, ഭായ് ഞാന്‍ ദിലീപ് ആണെന്ന് പറഞ്ഞ് സംസാരിക്കും. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയാനുളളതെല്ലാം പറയും.

ഒരിക്കല്‍ പറഞ്ഞു, രാമന്‍ പിള്ള സര്‍ പറയുകയാണ്, ഇയാള്‍ എല്‍എല്‍ബിക്ക് പഠിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ അറിയപ്പെടുന്ന വക്കീല്‍ ആയേനെ എന്ന്. കേസുമായി ബന്ധപ്പെട്ട് തനിക്ക് തോന്നുന്ന 15 പോയിന്റ് കുറിച്ച് വാങ്ങാനും പറഞ്ഞു. ഒരു 15 പോയിന്റ് കുറിച്ച് അയച്ച് തരുമോ എന്ന് ദിലീപ് ചോദിച്ചു. വാദത്തില്‍ ചോദിക്കാനുളള ചോദ്യങ്ങള്‍ 55 എണ്ണമോ മറ്റോ കുറിച്ച് അയച്ച് കൊടുത്തു. അങ്ങനെ നല്ല ബന്ധമാണ്. അത് തുടരുന്നുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ദിലീപ് ആണ്. ദിലീപ് വിളിച്ചാല്‍ ഉണ്ട്. വിളിച്ചില്ലെങ്കില്‍ ഇല്ല. അതില്‍ നിരാശയും ഇല്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma