ദിലീപ് വിളിച്ചു പറഞ്ഞു ആകെ പ്രശ്നമാണെന്ന്, എൻ്റെ സമ്മതം ഉണ്ടായിരുന്നില്ല'; തുറന്ന് പറഞ്ഞ് കമൽ

ദിലീപ് നായകനായി എത്തിയ ഗ്രാമഫോണ്‍ സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് വരാൻ ഉണ്ടായ സാഹചര്യം പറഞ്ഞ് സംവിധായകൻ കമൽ. രണ്ടാമത്തെ ക്ലൈമാക്സ് എന്ന നിർദേശത്തോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും കമൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'ഞാനും ഇക്ബാൽ കുറ്റിപ്പുറവും കൂടിയാണ് ഗ്രാമഫോണ്‍ എഴുതിയത്. ഞങ്ങളുടെ ക്ലൈമാക്സ് എന്ന് പറഞ്ഞാൽ മീര അങ്ങോട്ട് പോകുന്നു, തിരിച്ചു വരുന്നില്ല. കാരണം ആ സിനിമയിൽ തന്നെ പറയുന്നുണ്ട് ജൂതർക്ക് ഇസ്രായേലിലേക്ക് തിരികെ പോകുക എന്ന് പറയുന്നതാണ് അവരുടെ ജീവിത ലക്ഷ്യം തന്നെ. കഥയുടെ ഒരു ബ്യൂട്ടി എന്ന് പറയുന്നതും അത് തന്നെയാണ്. ഞങ്ങൾ ഇതിൽ സ്റ്റിക്ക് ഓൺ ചെയ്തു നിന്നിട്ട് ഞാൻ ഷൂട്ട് ചെയ്തത് അത് തന്നെയാണ്. ഇത് റിലീസ് ചെയ്യുകയും ചെയ്തു. ആദ്യത്തെ ദിവസം റിലീസ് ചെയ്ത ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കഴിഞ്ഞ് കഴിഞ്ഞപ്പോൾ ഈ ദിലീപ് ഫാൻസുകാര് പ്രശ്നം ഉണ്ടാക്കി. ദിലീപ് എന്നെ വിളിച്ചിട്ട് പറയുന്നു സാറെ ആകെ പ്രശ്നമാണല്ലോ ക്ലൈമാക് ആൾക്കാർക്ക് ഇഷ്ടമാകുന്നില്ലെന്നൊക്കെ പറഞ്ഞ് ബഹളമാണെന്നൊക്കെ പറഞ്ഞു.

dileepkam-

ഇതിനിടയിൽ പ്രൊഡ്യൂസറും വന്നിട്ട് പറഞ്ഞു പടം താഴെ പോകും എന്ന്. ഇതൊക്കെ കേട്ടപ്പോൾ ടെൻഷനായിപ്പോയി. ദിലീപ് എന്നോട് പറഞ്ഞു നമുക്ക് ഷൂട്ട് ചെയ്യാം സാർ എന്ന്. ഇരുവരും കൂടിച്ചേരുന്ന വിധത്തിൽ ക്ലൈമാക്സ് വേണമെന്നായി. മൂന്ന് സീൻ ഷൂട്ട് ചെയ്യണം. ദിലീപ് പറഞ്ഞു ഞാൻ റെഡിയാണെന്ന്. മീരയും ആ സമയത്ത് കൊച്ചിയിൽ ഉണ്ട്. ദിലീപിൻ്റെ പടം നടക്കുന്നത് കൊണ്ട് യൂണിറ്റും കാര്യങ്ങളും ഒക്കെ ഉണ്ട് എന്നും പറഞ്ഞു. ഇന്ന് രാത്രി നമുക്ക് ഷൂട്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്കൊന്ന് ആലോചിക്കണമെന്ന്. അങ്ങനെ കുറേ നേരം ആലോചിച്ചു. പിന്നെ ഇക്ബാൽ കുറ്റപ്പുറം വന്നു അങ്ങനെ രാത്രി ഞങ്ങൾ നൈറ്റ് സീൻ എടുത്തു. ബാക്കി സീൻ പിറ്റേന്ന് കാലത്ത് ആറു മണിക്ക് തുടങ്ങിയിട്ട് ലാസ്റ്റ് കാണുന്ന ഒരു സീൻ ഉണ്ട്, ഈ രണ്ട് സീൻ ഷൂട്ട് ചെയ്തിട്ട് ഉച്ചയായി കഴിഞ്ഞപ്പോൾ മദ്രാസിലേക്ക് സാധനം അയച്ച് പ്രോസസ്സ് ചെയ്തു. പക്ഷെ സെൻസർ ചെയ്യണമല്ലോ, അതിന്റെ അടുത്ത ദിവസം തന്നെ സെൻസർ ചെയ്തിട്ട് മൺഡേ മുതലാണ് ഈ സാധനം കേറ്റിയത്.

സൺഡേ വരെയും ഈ ആദ്യത്തെ ക്ലൈമാക്സ് ആയിട്ട് പോയി. വ്യാഴാഴ്ച പടം റിലീസ് ചെയ്തത് . വ്യാഴാഴ്ച ആയിരുന്നു പടം റിലീസ് ചെയ്തത്. വെള്ളി, ശനി, ഞായർ ദിവസം ഒരാൾക്കും ഈ ക്ലൈമാക്സിനെ കുറിച്ച് കുഴപ്പം ഉണ്ടായിരുന്നില്ല. പിന്നെ ഇത് എന്തിന് ആഡ് ചെയ്യണം എന്നുള്ളതായിരുന്നു എന്റെ ഒരു ചോദ്യം .പക്ഷെ പ്രൊഡ്യൂസർ പറഞ്ഞു നമുക്ക് ആഡ് ചെയ്യാമെന്ന്.

എന്റെ സമ്മതം ഇല്ലാണ്ടായിരുന്നു, എന്ന് വെച്ചു കഴിഞ്ഞാൽ നമുക്ക് പ്രൊഡ്യൂസറെ സേവ് ചെയ്യണം, പിന്നെ ദിലീപ് അന്ന് അത്രയും സ്റ്റാർ ആയിട്ട് നിൽക്കുവല്ലേ, ദിലീപിനായിട്ട് നമുക്ക് അങ്ങനെയുള്ള ഒരു ബന്ധം ഉള്ളതുകൊണ്ട് തന്നെ ഞാൻ ഓക്കെ പറഞ്ഞു. എന്തായാലും ഈ ക്ലൈമാക്സ് അവിടെ ഉണ്ടല്ലോ, കുറേ പേര് അത് കണ്ടല്ലോ എന്നുള്ളതിൽ സമാധാനം കണ്ടെത്തി. പക്ഷെ ക്ലൈമാക്സ് മാറ്റിയത് കൊണ്ട് വിശേഷിച്ചിട്ട് കളക്ഷനിൽ ഒരു വ്യത്യാസവും ഉണ്ടായില്ല. അത് മാത്രമല്ല നെഗറ്റീവ് ആയി എന്നുള്ളതാണ് .കുറെ ആൾക്കാർ പറഞ്ഞു അത് വേണ്ടായിരുന്നു എന്ന്. ആദ്യത്തെ ക്ലൈമാക്സ് ആയിരുന്നെങ്കിൽ ആ പടം കുറച്ചുകൂടി ഹൈ ലെവലിൽ എത്തിയേനെ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma