Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ പൂട്ടാൻ എന്ന് പറഞ്ഞാണ് കാശ് ചോദിക്കുന്നത്, അതിജീവിത പിച്ചക്കാരിയാണോ';ശാന്തിവിള ദിനേശ്

നടിയെ ആക്രമിച്ച കേസിലെ നിയമപോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ തേടുകയാണ് അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ് . കോഴിക്കോട് ആസ്ഥാനമായാണ് ഈ ട്രെസ്റ്റ് രൂപീകരിച്ചത്. ഇപ്പോഴിതാ ട്രെസ്റ്റിനെതിരെ പരിഹാസം ഉയർത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കോടികൾ ആസ്തിയുള്ള നടിക്ക് വേണ്ടിയാണ് ഈ നീക്കം എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. വായിക്കാം

'വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്നവർ ധാരാളമുണ്ട് നമുക്ക് ചുറ്റും . സ്വന്തം അമ്മയുടെ നൂറാം വയസ്സ് ആഘോഷിക്കാൻ നാട്ടുകാരിൽ നിന്നും പിരിവെടുത്ത ഒരു മൂൻ നെക്സൽ നേതാവ് ജീവിക്കുന്ന നാടാണ് കോഴിക്കോട്. തിരുവനന്തപുരത്തെ ഒരു ഉത്തമ വനിതാ രത്നമായ ശബ്ദകാരിയും കൊട്ടാരക്കര വിക്രമനും ചേർന്ന് കാഞ്ഞരങ്കുളം മുത്തു ആശുപത്രിയിലേ കിടന്നപ്പോൾ ചികിത്സ ചെലവിന് എന്നും പറഞ്ഞ് ലോകം മുഴുവൻ പിരിച്ചു. ഈ കൊടുത്ത മണ്ടന്മാരാരെങ്കിലും അന്വേഷിച്ചോ എന്ന് എനിക്കറിയില്ല. മുത്തു മരിച്ചുപോയല്ലോ. എത്ര രൂപ ആരൊക്കെ എവിടെ നിന്നൊക്കെ തന്നു എന്ന് ഒരു കണക്കും പറഞ്ഞിട്ടില്ല.

dileepsanthi

ഞാൻ പറയുന്നു പിരിച്ചു പുട്ടടിച്ചു. മുത്തുവിന്റെ കുട്ടികൾക്കും ഭാര്യക്കും കിട്ടിയതിന്റെ 10 ശതമാന എങ്കിലും കൊടുത്തോ എന്നും എനിക്കറിയില്ല. ഇപ്പോൾ ഈ ഐറ്റംസുകൾ എല്ലാം ചേർന്ന് മറ്റൊരു തട്ടിപ്പിനു വേണ്ടിയുള്ള പിരിവിന് ഇറങ്ങിയിട്ടുണ്ട്. എംടിയുടെ ആദ്യ ഭാര്യയുടെ ഇല്ലാക്കഥ എഴുതി കൊച്ചു പുസ്തകം പോലെ ചൂടപ്പം കണക്ക് വിറ്റ് കാശടിച്ച രണ്ട് പെണ്ണും പിള്ളമാരും വിപ്ലവ റിട്ടയർ സിംഹിണിയും ശബ്ദം വിൽക്കുന്നവളും ഒക്കെകൂടി നടിയെ ആക്രമിച്ച കേസിന്റെ വിധി ശരിയായില്ല ഞങ്ങൾ ഡൽഹിയിൽ നിന്നും ഒരു വനിതാ പുലിയെ ഇറക്കി വിധി പുനഃപരിശോധിപ്പിച്ച് ദിലീപിനെ അകത്താക്കുവാനായി ഒരു ട്രസ്റ്റ് അങ്ങ് രൂപീകരിച്ചു എന്ന്.

കേട്ടപ്പോൾ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി നടക്കട്ടെ പാർക്കലാം എന്ന് വിചാരിച്ചു. അപ്പോഴാണ് എൻറെ ഒരു പെൺ സുഹൃത്ത് എന്ന് വിളിക്കാവുന്ന ഒരാൾ എന്നെ വിളിച്ചു ദിനേശേ അതിജീവിതക്കായി കേസ് നടത്താൻ ഒരു ട്രസ്റ്റ് രൂപം കൊണ്ടത് അറിഞ്ഞോയെന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു അറിഞ്ഞു ഈ അതിജീവിത നടി ഉണ്ടല്ലോ അവർ പിച്ചക്കാരിയാണോ, അല്ല ഈ കേസ് നടത്താനെ പിരിവെടുക്കുന്നു.

നമ്മുടെ വിപ്ലവ റിട്ടയർ സിംഹിണിയും ശബ്ദകാരിയും കൂടെ ഒരു സംഘടന ഉണ്ടാക്കി പിരിവെടുക്കുകയാണ്. അപ്പോ ഞാൻ ചോദിച്ചു ആര് പറഞ്ഞു ഈ നുണവാർത്ത, നുണയല്ല 100ശതമാനം സത്യം. വിപ്ലവ നായികയുടെ മകൾ വിളിച്ച് ഈ ട്രസ്റ്റിലേക്ക് കുറച്ച് പണം ഇടണം എന്ന് പറഞ്ഞു എന്ന് പറഞ്ഞു. ഒരു പാവപ്പെട്ടവൾക്ക് നിയമസഹ സഹായത്തിനോ മരുന്നിനോ ആഹാരത്തിനോ വീട് വയക്കാനോ പണം ചോദിക്ക് ഞാൻ തരാം എന്ന് ഞാൻ ഉത്തരം പറഞ്ഞു.

കോടീശ്വരിയായ ഒരു നടി, ഭർത്താവ് കർണാടകയിലെ ശതകോടീശ്വരനായ ബിജെപി എംഎൽഎയുടെ മകൻ. അവർക്ക് കേസ് നടത്താൻ നിങ്ങൾ എന്തിനാ കാശ് പിരിക്കുന്നതെന്ന് തിരിച്ചു ചോദിച്ചപ്പോൾ വിപ്ലവ സിംഹിണിയുടെ മോള് ഫോൺ കട്ടാക്കി. പിന്നാലെ വിപ്ലവ സിംഹിണി തന്നെ വിളിച്ചു നീ ഒരു കാര്യം ചെയ്യ്ഒരു 1000 രൂപ എങ്കിലും ഇടണം എന്നായി. പൈസ ഇതിനായി തരില്ല എന്ന് പറഞ്ഞു.

ദിലീപിനെ പൂട്ടാൻ എന്നാണ് കാശ് ചോദിക്കുന്നവരോടൊക്കെ ഇവർ പറയുന്നത്. നാണമുണ്ടോ ഇവറ്റകൾക്ക് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. ഒരു കോടതി വിശദമായി 1800 പേജിൽ പ്രമാതമായ ഒരു കേസിന്റെ വിധി പറഞ്ഞിരിക്കുന്നു അതിൽ പങ്കെടുത്ത ആറെണ്ണത്തിനെ ശിക്ഷിച്ച് അകത്തിടുന്നു. പബ്ലിക് ഡൊമൈനിൽ വിധിപ്രസ്താവം മുഴുവൻ കിടപ്പുണ്ട്. അതിൽ ഒരിടത്തും ഏഴ് മുതലുള്ളവരെ ശിക്ഷിക്കാൻ ഒരു തെളിവും വന്നിട്ടില്ല എന്ന് വിസ്തരിച്ചു പറയുന്നുണ്ട്.

എന്നാലും സർക്കാർ അപ്പീലുമായി ഹൈക്കോടതിയിൽ പോയി. അടുത്ത അഞ്ചു വർഷം പിണറായി തന്നെ ഭരിക്കും അതുകൊണ്ടു ഞാൻ തന്നെ ഈ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ആകും എന്നൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാകും ചിലർ. അത് നടക്കട്ടെന്നേ. വേറൊരു പബ്ലിക് പ്രോസിക്യൂട്ടർ വരട്ടെ വേറൊരു ജഡ്ജി കേസ് കേൾക്കട്ടെ. പുതിയത് വല്ലതും ചുരണ്ടികൊണ്ട് കൊടുക്ക് ദിലീപിനെതിരെ എന്നാണ് എനിക്ക് ആ കേസിനെ കുറിച്ച് പറയാനുള്ളത് .

ദാ ഞങ്ങൾ പുതിയൊരു സാധനം ചുരണ്ടിയിട്ടുണ്ട്, ദിലീപ് ഒരു ദിവസം മൂത്രമൊഴിച്ചത് ഈ നടിയുടെ വീടിനടുത്തുള്ള ഒരു മതിലിൽ ചാരി നിന്നാണെന്ന് പറഞ്ഞു കൊണ്ടു കൊടുക്ക് തെളിവ്. അതെല്ലാം അന്വേഷിക്കട്ടെ കാതിൽ കമ്മലിടാത്ത ദിലീപിനെ തൂക്കിക്കൊല്ലാനുള്ള തെളിവുമായി കോടതിയിൽ ഉറങ്ങിയിരുന്ന ഭവതിയെ ഹൈക്കോടതിയിൽ പോകാൻ വച്ചില്ല എന്ന് തോന്നുന്നു.

എന്റെ ചോദ്യം ലോകം മുഴുവൻ നടിയുടെ പേര് പറഞ്ഞ് പൈസ പിരിക്കുന്നത് എന്തിനാണ്? പുട്ടടിക്കാൻ അല്ലാതെ എന്തിനാണ് എന്നാണ്. ഇവിടെ ഒരു എംഎൽഎ കാണുന്ന പെൺപിള്ളരെയൊക്കെ കെട്ടാം പക്ഷേ ആദ്യം നീ ഗർഭിണിയാകണം എന്ന വിചിത്ര ഡിമാൻഡ് വച്ച് ഗർഭിണിയാക്കി പിന്നെ ഗർഭം കലക്കി. ഈ കേസിനെതിരെ ആരും ഒരക്ഷരം മിണ്ടിയില്ല. എന്നാൽ ദിലീപിനെ എങ്ങനെ പൂട്ടാമെന്ന് ഇങ്ങനെ റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കൂട്ടർ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+