'കഥാപാത്രം മാറ്റിയെന്ന് ദിലീപ്, സിഐഡി മൂസയിൽ നിന്ന് ഉടക്കി ഇറങ്ങിപ്പോന്നു', അന്ന് സലീം കുമാർ പറഞ്ഞത്
നടൻ സലീം കുമാറിന്റെ അകാലത്തിലുളള മരണം സിനിമാ പ്രേമികൾക്ക് വലിയ വേദനയായി മാറിയിരിക്കുകയാണ്.മിമിക്രി കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ് ദിലീപും സലീം കുമാറും. നിരവധി ഹിറ്റ് സിനിമകളിൽ ദിലീപ്-സലീം കുമാർ കോമ്പോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.
എന്നാൽ ഇടക്കാലത്ത് ദിലീപുമായി സലീം കുമാർ അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ലെന്ന് നിർമ്മാതാവായ സജി നന്ത്യാട്ട് വെളിപ്പെടുത്തിയിരുന്നു. അതിനിടെ, സിഐഡി മൂസ സിനിമയിൽ നിന്നും ദിലീപിനോട് ഉടക്കി താൻ ഇറങ്ങിപ്പോന്നിരുന്നു എന്ന് സലീം കുമാർ തന്നെ തുറന്ന് പറഞ്ഞിരുന്നു. സൈന സൌത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു സലീം കുമാർ മുൻപ് ഇത് തുറന്ന് പറഞ്ഞത്.
''സിഐഡി മൂസ ഏറ്റവും കൂടുതല്‍ ആലോചിച്ച പടമാണ്. ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു ദിലീപിന്റെ കമ്പനിയുടെ പേര്. രാവിലെ വന്നിരുന്ന ആലോചനയാണ് പടത്തിനെ കുറിച്ച്. രാത്രി വീട്ടിലും വിടില്ല. നമ്മള്‍ നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഇതാണ്, എന്ത് ചെയ്യാം എന്നൊക്കെയുളള ആലോചനകളാണ്. രാവിലെ ചെന്നാലും ആലോചന. ക്യാമറാമാനുമായിട്ട് ഒരാലോചന, സംവിധായകന്‍ ജോണിയുമായി വേറെ ഒരാലോചന. അങ്ങനെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന പേര് മാറ്റി ഗ്രാന്‍ഡ് ആലോചനാ പ്രൊഡക്ഷന്‍ എന്നാക്കി.

അന്ന് നൂറിലധികം ദിവസങ്ങളാണ് ആ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. അന്നൊന്നും അത്രയും ദിവസങ്ങള്‍ ഷൂട്ടിംഗ് പോകില്ല. സിഐഡി മൂസയിലെ എന്റെ കഥാപാത്രം ഒരു ഭ്രാന്തന്റേത് ആയിരുന്നു. ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ കേള്‍ക്കുന്നത് എന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചു എന്നാണ്.
ദിലീപ് പറഞ്ഞു, അത് രണ്ടും കൂടി ഒരുമിപ്പിച്ചു എന്ന്. ഞാന്‍ ചോദിച്ചു, അതെങ്ങനെയാണ് ശരിയാവുക. അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങള്‍ തെറ്റി. ഞാന്‍ ഇല്ലെന്നും പറഞ്ഞ് സിഐഡി മൂസയില്‍ നിന്നും ഇറങ്ങിപ്പോന്നു. ലാല്‍ ജോസിന്റെ പടമായ പടമായ പട്ടാളത്തിലേക്ക്. കാരണം ഇങ്ങനെയാണ് കഥാപാത്രമെങ്കില്‍ സിഐഡി മൂസയില്‍ എനിക്ക് താല്‍പര്യമില്ല. കാരണം ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രം ദിലീപിന്റെ അമ്മാവനാണ്.
അങ്ങനെ ക്യാപ്റ്റന്‍ രാജു ചേട്ടന്റെ കഥാപാത്രവും എന്റെ കഥാപാത്രവും കൂടി ഒരുമിപ്പിച്ചിട്ട് താനത് ചെയ്യുന്നു എന്നായിരുന്നു പറഞ്ഞത്. അന്ന് ക്യാപ്റ്റന്‍ രാജു ചേട്ടന്‍ ഇല്ല. അങ്ങനെ ദിലീപുമായി ഉടക്കി പിരിഞ്ഞു. പിന്നീട് അവര്‍ വീണ്ടും ആലോചിച്ചിട്ട് ഞാന്‍ പറഞ്ഞതാണ് ശരിയെന്നും പറഞ്ഞാണ് ആ കഥാപാത്രങ്ങളെ രണ്ടാക്കിയത്. ഞാനന്ന് ഉടക്കി പോയതിന് ശേഷം അവര്‍ രണ്ടാമതും ആലോചിച്ചില്ലായിരുന്നുവെങ്കില്‍ വേറെ ആരെങ്കിലും ചെയ്യേണ്ട വേഷമായിരുന്നു അത്.
സിഐഡി മൂസയില്‍ ഭ്രാന്തന്‍ കഥാപാത്രം പിറകില്‍ പടക്കം കത്തിച്ച് ഓടുന്നതൊക്കെ ഒറിജിനല്‍ ആയിരുന്നു.. അന്നൊന്നും അപകടത്തെ കുറിച്ച് ചിന്തിച്ചില്ല. പൊള്ളലൊക്കെ ഏല്‍ക്കാം. സിനിമ എന്ന് കരുതിയാല്‍ ആവേശം കൊണ്ട് നില്‍ക്കുന്ന സമയമാണ്. ഞാന്‍ സിനിമയില്‍ ചാടിയിരിക്കുന്ന ചാണക കുഴികളൊക്കെ തന്നെ ഒറിജിനലാണ്. 2-3 സിനിമകളില്‍ ചാടിയിട്ടുണ്ട്'', സലീം കുമാര്‍ പറയുന്നു.














Click it and Unblock the Notifications