ദിലീപേട്ടൻ എല്ലാ ദിവസവും പൈസ കൊടുക്കുക ആയിരുന്നില്ല, ഹനീഫ്കയുടെ കുടുംബത്തിന് ചെയ്തത്';മിഥുൻ രമേഷ് പറയുന്നു

ഒരു പ്രശ്നം വരുമ്പോൾ നമ്മുക്കൊപ്പം നിൽക്കുന്ന ആളാണ് ദീലീപ് എന്ന് നടൻ മിഥുൻ രമേഷ്. പലർക്കും പലതും അദ്ദേഹത്തെ കുറിച്ച് പറയാനുണ്ടാകും. പക്ഷെ എൻ്റെ അനുഭവത്തിൽ അദ്ദേഹം ആർക്ക് വേണമെങ്കിലും സഹായത്തിന് ഉണ്ടാകും. ഒരിക്കലും തിരിച്ചുപ്രതീക്ഷിക്കാതെയാണ് അദ്ദേഹം ആളുകളെ സഹായിക്കാറുള്ളതെന്നും മിഥുൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'ദിലീപേട്ടനെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ പറയാനുണ്ടാകും.
ആസ് എ പേഴ്സൺ, അറിയാവുന്ന എല്ലാവർക്കും മനസ്സിലാകുന്ന ഒരു കാര്യം നിങ്ങൾക്കൊരു പ്രശ്നമുണ്ടോ നിങ്ങളുടെ കൂടെ ഉണ്ടാകും അദ്ദേഹം. ശരിക്കും പറഞ്ഞാൽ നമുക്ക് സഹായത്തിന് ഉണ്ടാവും. ഒരംശം ഇങ്ങോട്ട് തിരിച്ച് പ്രതീക്ഷിക്കാത്തെ നമ്മളെ സഹായിക്കുന്ന ഒരാള് എന്നുള്ള രീതിയിൽ ഞാൻ കണ്ടിട്ടുള്ള ഒരു വ്യക്തിയാണ് ദിലീപേട്ടൻ. അത് എന്റെ അനുഭവമാണ്. ഞാൻ അദ്ദേഹത്തിന്റെ കൂടെ നാല് സിനിമ ചെയ്തിട്ടുണ്ട്. അല്ലാതെയുള്ള ഇടപെടലൊക്കെ ആയിട്ട് ഞാൻ മനസിലാക്കിയിട്ടുള്ള കാര്യമാണത്. നമ്മൾ കൂടെ ഇരിക്കുമ്പോൾ തന്നെ പുള്ളി മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടാകും.

dileepnews3-610

ഇപ്പോൾ തന്നെ ഹനീഫ്ക്കയുടെ സംഭവം നോക്കൂ. ആ വാർത്ത വന്നപ്പോൾ എല്ലാവരും അറിഞ്ഞു .ഇത്രയും നാള് ആ കാര്യം ആരെങ്കിലും അന്വേഷിച്ചോ?. അതൊരു കുറ്റമല്ല. മനുഷ്യന് കിട്ടിയ അനുഗ്രഹമാണല്ലോ മറവി. അല്ലെങ്കിൽ നമ്മൾ ഫുൾ വേദനയിലാകും. അതുകൊണ്ട് മറവിയൊക്കെ സ്വാഭാവികമാണ്. അത് കണ്ടപ്പോൾ മാത്രമാണ് അങ്ങനെയൊരാൾ അത് ചെയ്തിരുന്നുവെന്ന് അറിഞ്ഞത്. അദ്ദേഹം കളക്ഷന് പോയില്ല .അതിനുവേണ്ടി ഒരു സൊല്യൂഷൻ കണ്ടെത്തി ചെയ്യുകയാണ് ചെയ്തത് .അല്ലാതെ എല്ലാ മാസവും കൊണ്ട് പൈസ കൊടുക്കുക പോലും അല്ല ചെയ്തത്. അതൊക്കെ എന്ന് പറയുന്നത് ആരാണ് ചെയ്യുക', മിഥുൻ പറഞ്ഞു.

ജോജുവുമായുള്ള അടുപ്പത്തെ കുറിച്ചും മിഥുൻ സംസാരിച്ചു. ' എനിക്ക് ജോജുവിനോട് വർഷങ്ങൾക്ക് മുൻപുള്ള പരിചയമാണ്. ജോജു ബിജുമേന്റെ സൗണ്ട് എടുക്കും. അങ്ങനെയാണ് ഞാൻ ആദ്യമായിട്ട് കാണുന്നത്. അപ്പൊ തൊട്ട് ഉള്ള അടുപ്പമുണ്ട്. പിന്നെ അവിടെ വരുമ്പോൾ നമ്മൾ യാത്രകൾ ഒരുപാട് ഒരുമിച്ച് ചെയ്തിട്ടുള്ള ആൾക്കാരാണ് .

ജോജുവിനോട് നമ്മൾ ചോദിക്കും എടാ നീ സൂപ്പർ സ്റ്റാർ ആകുമ്പോൾ നമ്മളെയൊക്കെ മറക്കുമോ എന്ന്, ചോദിക്കുമ്പോൾ അതെന്താടാ പിന്നെ നീ അങ്ങനെ ചോദിക്കുന്നേ ഞാൻ സൂപ്പർ സ്റ്റാർ ആകുമ്പോൾ എനിക്ക് സമയം ഉണ്ടാവുമോ എന്നൊക്കെ തമാശക്ക് ചോദിക്കും. ഇപ്പോൾ ജോജു സൂപ്പർസ്റ്റാർ ആണ്. ഒരു രാജാധിരാജ വേണ്ടിവന്ന് നമുക്ക് ജോജുവിനെ തിരിച്ചറിയാൻ. എല്ലാത്തിനും ഒരു ടൈം ഉണ്ടെന്നാണ് പറയുമല്ലോ', മിഥുൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+