Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കാശ് നൽകി, പ്രാക്ടിക്കലായി ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹം അത് ചെയ്തത്';ശാന്തിവിള ദിനേശ്

മലയാള സിനിമയിലെ താരങ്ങളുടെ കരിയർ വഴികളും കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാലിനേയും ദിലീപിനേയും കുറിച്ചാണ് ശാന്തിവിള പറയുന്നത്. സിനിമകൾ ചെയ്യുന്നതിൽ താരങ്ങൾ പുലർത്തുന്ന പ്രാക്ടിക്കൽ നിലപാടിനെ കുറിച്ച് ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'തട്ടിക്കൂട്ട് സിനിമകൾ എടുത്ത് അതിൽ നിന്ന് നമുക്ക് എന്ത് നേടാം എന്ന് ചിന്തിച്ചിരുന്ന സംവിധായകൻ ആയിരുന്നു അന്തരിച്ച നിസാർ. ദിലീപിന് കുറെ അവസരങ്ങൾ കൊടുത്ത സംവിധായകനാണ്. എല്ലാം തട്ടിക്കൂട്ട് തല്ലിപ്പൊളി സിനിമകളാണ്. ദിലീപ് പ്രതാപിയായപ്പോൾ ദിലീപിന്റെ ഒരു ഡേറ്റിനായി നിസാർ ദിലീപിനെ കാണാൻ ചെന്നു. വർത്തമാനത്തിനിടയിൽ നിസാർ പറഞ്ഞു, രണ്ട് പെൺമക്കളെ കെട്ടിച്ച് അയക്കാറായി. ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല ഇതുവരെ. ദിലീപിന്റെ ഒരു ഡേറ്റ് കിട്ടിയാൽ മൂത്തവളെ കെട്ടിച്ചു വിടാമായിരുന്നുവെന്ന്.

dileepmain3-

ദിലീപ് കൂളായി പറഞ്ഞു, ഇക്ക ഒരു കാര്യം ചെയ്യ്, ആ കുട്ടിക്ക് ഒരു നല്ല പയ്യനെ നോക്ക്. നിക്കാഹ് നടത്താൻ കാശില്ല എന്നുള്ള ചിന്ത വേണ്ട എന്ന്. അങ്ങനെ ദിലീപ് ആ രണ്ടു പെൺകുട്ടികളുടെയും വിവാഹം ഭംഗിയായി നടത്താനുള്ള കാശ് രണ്ടു തവണയായി നിസാറിന് നൽകി. പക്ഷേ ഡേറ്റ് നൽകിയില്ല. കാരണം ഡേറ്റ് നൽകിയാൽ തട്ടിക്കൂട്ട് പടമേ എടുക്കൂ; അതുകൊണ്ട് കൊടുത്തില്ല. പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നതുകൊണ്ടാണ് ദിലീപ് അങ്ങനെ ചെയ്തത്.

ഒരിക്കൽ മോഹൻലാലിനെ ഞാൻ ഇന്റർവ്യൂ ചെയ്യുകയാണ്. പിറ്റേ ദിവസം രാവിലെയുള്ള ഫ്ലൈറ്റിൽ 'യോദ്ധ' എന്ന സിനിമയിൽ അഭിനയിക്കാനായി മോഹൻലാൽ നേപ്പാളിലേക്ക് പോവുകയാണ്. അഭിമുഖത്തിനിടെ ഞാൻ ചോദിച്ചു: തുടക്കകാലത്തേക്ക് തിരിഞ്ഞുനോക്കാറില്ലേ എന്ന്. അതിന് അദ്ദേഹം പറഞ്ഞു, "ഇന്നലകളൊക്കെ എന്റെ മനസ്സിലുണ്ട്, പക്ഷേ ഞാൻ ഇന്നിനെയും നാളെയെയും കുറിച്ചാണ് ചിന്തിക്കാറ്." പിന്നെ അദ്ദേഹം ചോദിച്ചു, എന്താ അങ്ങനെ ചോദിക്കാൻ എന്ന്.

ഞാൻ പറഞ്ഞു, തുടക്കകാലത്ത് താങ്കളെ നന്നായി സഹായിച്ച കുറച്ച് സംവിധായകർ ഉണ്ടായിരുന്നു. അവർക്കിപ്പോൾ അവസരങ്ങൾ തീരെ കുറവാണ്. താങ്കൾ ഓരോ ഡേറ്റ് നൽകി സഹായിച്ചാൽ അവരും ഈ ഫീൽഡിൽ സജീവമായി നിൽക്കും എന്ന്. ദിനേശ് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് മോഹൻലാൽ ചോദിച്ചു. താങ്കളുടെ തുടക്കകാലത്ത് 'ആട്ടക്കളാശം' പോലുള്ള സൂപ്പർഹിറ്റ് സിനിമകൾ തന്ന ശശികുമാർ സാർ, ശ്രീകുമാരൻ തമ്പി സാർ എന്നിവരെ കുറിച്ചാണെന്ന് ഞാൻ പറഞ്ഞു.

വളരെ ശാന്തനായി മോഹൻലാൽ പറഞ്ഞു: നോക്കൂ, ഒഴുക്കിനൊപ്പം നീന്തുന്നതാണ് എപ്പോഴും നല്ലത്. ഒഴുക്കിനെതിരെ നീന്തിയാൽ കയ്യും കാലും തളരും എന്നതിനപ്പുറം ഒന്നും സംഭവിക്കില്ല. എന്നാലും താങ്കൾ പറഞ്ഞ പേരുകൾ ഞാൻ ഓർക്കാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവർക്കാർക്കും പിന്നീട് അദ്ദേഹം ഡേറ്റ് കൊടുത്തിട്ടില്ല. എന്തായാലും ഒരു നല്ല പ്രാക്ടിക്കൽ ആയ ഉത്തരമാണ് അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+