'ദിലീപ് പുണ്യവാനാണെന്നൊന്നും ഞാൻ പറയില്ല, കേസിൽ കുടുക്കിയതിന് കാരണം അതാണ്';സജി നന്ത്യാട്ട്
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്ന പലരും ഇപ്പോഴും ഉണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. അദ്ദേഹം നിരപരാധിയാണെന്ന് ആദ്യമേ തനിക്ക് അറിയാമായിരുന്നു. എന്നാൽ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചതിൻ്റെ പേരിൽ താൻ വലിയ രീതിയിൽ ക്രൂശിക്കപ്പെട്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു. നിർമ്മാതാവിൻ്റെ വാക്കുകളിലേക്ക്
'ദിലീപ് എന്ന് പറയുന്ന ആളോട് എനിക്ക് അടുപ്പം ഇല്ലമായിരുന്നു. ഇപ്പോൾ അത്യാവശ്യം അടുപ്പമുണ്ട്. ദിലീപിനെതിരായ കേസ് കള്ളക്കേസാണെന്ന് ആദ്യമേ നമ്മുക്ക് അറിയാമായിരുന്നു. അയാൾക്കെതിരെ ഗൂഢാലോചന ഉണ്ടായിരുന്നു.സിനിമക്കകത്തിന്ന് തന്നെയാണത്. പുള്ളിക്ക് വേറെ മേഖലയിൽ ശത്രുത ഇല്ലല്ലോ. കാവ്യ മാധവനെ വിവാഹം കഴിച്ചു എന്നുള്ളതാണ് അടിസ്ഥാന കാരണം. കാവ്യ മാധവനേയും ദിലീപിനേയും ജീവിപ്പിക്കത്തില്ല. അതോടൊപ്പം തന്നെ ഇവന്റെ കരിയർ നശിപ്പിക്കും എന്നുള്ള ഒരു തീരുമാനത്തിന്റെ പുറത്താണ് ഈ സംഭവം ഉണ്ടാകുന്നത്.

അങ്ങനെ കള്ളക്കേസിൽ കുടുക്കി കുറച്ചു പേർ അതിന് കൂട്ട് നിന്നു, കുറെ പണമൊക്കെ അതിനകത്ത് ഇറക്കി. ദിലീപിന് വേണ്ടി ആദ്യം വന്ന ഞാനാണ് സംസാരിച്ചത്. അന്ന് എനിക്ക് വലിയ വേട്ടയാടലായിരുന്നു.
എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു. പോലീസ് ഉൾപ്പെടെ ശ്രമിച്ചിരുന്നു. നടന്നില്ല .കാരണം എനിക്ക് അങ്ങനെ പേടിയൊന്നുമില്ല
എന്തൊക്കെ തിരക്കഥയായിരുന്നു. ദിലീപ് നിരപരാധിയാണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. വിധിപ്പകർപ്പ് വായിച്ചാൽ നമ്മൾ ഞെട്ടിപ്പോകും. ദിലീപ് ഇപ്പോഴും തെറ്റുകാരനാണെന്ന് വിശ്വസിക്കുന്ന കുറച്ച് ആൾക്കാർ കൂടി ഉണ്ട്. ഇവർക്ക് ബുദ്ധിയില്ലെന്നേ പറയൂ. ആദ്യത്തെ കേസിൽ തെളിവില്ലല്ലോ. അതുകൊണ്ടാണ് ബാലചന്ദ്രകുമാറിനെ കൊണ്ടുവന്നത്. അത് ഉഗ്രൻ പ്ലേ ആയിരുന്നു. പക്ഷേ നീതി നടക്കണം .ദിലീപ് നീതിമാനാണ് പുണ്യവാനാണെന്നൊന്നും ഞാൻ പറയത്തില്ല. പക്ഷേ ആ കേസിൽ അയാൾ ഇല്ല. അയാളുടെ പേഴ്സണൽ സ്വഭാവം ഒന്നും എനിക്കറിയത്തില്ല. അയാൾ എന്റെ പേഴ്സണൽ ഫ്രണ്ടും അല്ല. ഞാൻ അദ്ദേഹത്തിന് വേണ്ടി വാദിച്ചത് നിരപരാധി ആയതുകൊണ്ടാണ്. അല്ലാതെ എനിക്ക് പൈസ തന്നിട്ടാണോ, എന്തൊക്കെ ആരോപണങ്ങളാണ് വന്നത്', സജി നന്ത്യാട്ട് പറഞ്ഞു.
നടൻ പൃഥ്വിരാജിനെ കുറിച്ചും സജി നന്ത്യാട്ട് സംസാരിച്ചു. 'ഞാൻ ദിലീപിനെ പിന്തുണക്കുന്ന ആളാണ്, പ്രഥ്വിരാജനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. നന്മകൾ ഞാൻ പറയണം. അന്ധമായി നമ്മൾ ഒരാളുടെ സൈഡിൽ നിന്നിട്ട് കാര്യമില്ല. പൃഥ്വിരാഡജ് ഒരു പാൻ ഇന്ത്യ താരമായി.അതിൽ ചിലർക്ക് കുശുമ്പുണ്ട്. പൃഥ്വിരാജിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ട് കാര്യമൊന്നുമില്ല .കാരണം അത് നടക്കുകയില്ല. കാലത്തെ അതിജീവിക്കും, അതിനുള്ള ക്രിയേറ്റിവിറ്റി ഉള്ളതുകൊണ്ടാണ്. പൃഥ്വിരാജ് പെട്ടെന്ന് തളരുന്ന ആളുമല്ല . ഡയറക്ട് ചെയ്യാൻ പോകണ്ട എന്നാണ് എൻറെ അഭിപ്രായം .സിനിമയിൽ അഭിനയിച്ചാൽ മതി .സംവിധാനം ചെയ്യാൻ പോയതാണ് കുഴപ്പമായത്.
ഡയറക്ട് ചെയ്യാൻ അദ്ദേഹത്തിന് അറിയാം. നല്ല വായന ഉള്ള ആളാണ് .നല്ല അറിവുണ്ട്. ഒരു രണ്ട് പേജുള്ള സ്ക്രിപ്റ്റ് ഇങ്ങോട്ട് കൊടുത്താൽ അഞ്ചു മിനിറ്റ് പോലും വേണ്ട മനഃപാഠമാക്കാൻ.ഭയങ്കര ഗ്രാസ്പിംഗ് പവറാണ്. വളരെ പെട്ടെന്ന് തന്നെ ഡബ്ബ് ചെയ്യും. ചില ആൾക്കാർക്ക് കുശുമ്പും അസൂയയും ഒക്കെ ഉണ്ടല്ലോ നന്നാകുന്നതിന് .അങ്ങനെയുള്ള കലിപ്പ് തീർക്കുന്നതാണ്. മാനസിക വൈകൃതമാണ് അത്', സജി നന്ത്യാട്ട്.


Click it and Unblock the Notifications
