'ദിലീപ് എന്നെ കുറച്ച് നാൾ വീട്ടിലിരുത്തി, 40 ലക്ഷം ഞാൻ വാങ്ങിക്കൊടുത്തതാണ്'; സംവിധായകൻ തുളസീദാസ് പറയുന്നു

ദിലീപിൽ നിന്നും ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച സംവിധായകനാണ് താനെന്ന് സംവിധായകൻ തുളസീദാസ്. തന്നെ ദിലീപ് വീട്ടിലിരുത്തി എന്നത് സത്യമാണെന്നും ഞാനുമായി പടം ചെയ്യരുതെന്ന് നിർമ്മാതാക്കളെ ദിലീപ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'ദിലീപുമായിട്ടുള്ള പ്രശ്നങ്ങളൊക്കെ പോയി. അതിനേക്കാൾ വലിയ പ്രശ്നം ദിലീപിന് വന്നപ്പോൾ പിന്നെ ഇതൊക്കെ ഒരു പ്രശ്നമാണോ? ദിലീപ് ഞാനുമായിട്ട് കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ എന്നെ കുറെ വീട്ടിൽ ഇരുത്തി. ഞാൻ ചെയ്യാനിരുന്ന രണ്ടു മൂന്ന് സിനിമകളുടെ അഡ്വാൻസ് പ്രൊഡ്യൂസർമാർക്ക് തിരിച്ചു ഞാൻ കൊടുക്കേണ്ടി വന്നു. ദിലീപ് വിളിച്ചു പറഞ്ഞതോടെ അവർ താത്പര്യം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഞാൻ നിങ്ങൾക്ക് ഡേറ്റ് തരാം പക്ഷെ തുളസീദാസിൻ്റെ പടത്തിന് ഡേറ്റ് കൊടുക്കരുത്, കൊടുത്താൽ ഒരിക്കലും നിങ്ങൾക്കൊപ്പം പടം ചെയ്യില്ല, ഡേറ്റ് തരില്ല എന്നൊക്കെ പറഞ്ഞതോടെയാണ് നിർമ്മാതാക്കൾ മാറിയത്.

dileepthulasi2

അതൊക്കെ സംഭവിച്ചു. കുറച്ച് നാളെന്നെ വീട്ടിൽ ഇരുത്തി. ഒരു ഹീറോ ഇമേജ് ഇല്ലാതിരുന്ന സമയത്താണ് ദിലീപിനെ നായകനാക്കി ഞാൻ മായപ്പന്മാൻ ചെയ്യുന്നത്. കോമഡി കളിച്ച് നടന്ന ദിലീപിന് ഏറ്റവും വലിയൊരു ചേഞ്ച് ഉള്ള ഒരു കഥാപാത്രം കൊടുത്തത് ഞാനാണ്. അതൊക്കെ അവൻ മറന്ന് പ്രവർത്തിച്ചു. അത് കഴിഞ്ഞിട്ടുള്ള ഒരു പടത്തിനാണല്ലോ 40 ലക്ഷം രൂപ പ്രൊഡ്യൂസറിന് വാങ്ങിച്ചു കൊടുത്തത്. തീർച്ചയായും അങ്ങനെ പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു .

ഞാൻ ഇതുവരെ ജീവിച്ചു പോയത് സിനിമയിൽ നിന്നാണ്. ഇപ്പോഴും ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ കഴിച്ചിട്ട് വന്നതും സിനിമ തന്ന ആഹാരം തന്നെയാണ്. കാരണം അതിലാണല്ലോ നമ്മൾ ജീവിക്കുന്നത്. ഇനിയും നല്ല സിനിമകൾ ചെയ്യണം എന്നുള്ള കാഴ്ചപ്പാടുള്ള ആളാണ് ഞാൻ. ഇൻഡസ്ട്രി നന്നായിട്ട് വളരണം, ഇൻഡസ്ട്രിയിൽ ഒരുപാട് നല്ല നല്ല സിനിമകൾ ഉണ്ടാവണം, അത് നിലനിൽക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ.

മുൻപുള്ള ആർട്ടിസ്റ്റുകളെ പോലെ പുതിയ തലമുറയിലുള്ള ഒരു ആർട്ടിസ്റ്റിനെ പോലും നമുക്ക് ഫോണിൽ കിട്ടില്ല. 10 മാനേജർമാരാണ് .ഒരു മാനേജറെ വിളിക്കുമ്പോൾ മറ്റൊരു മാനേജർ .അല്ലെങ്കിൽ ഇവരെ കാരവാനിൻ്റെ വെളിയിൽ പോയി കാത്തിരിക്കണം. അങ്ങനെ ഒരു കാരവാൻ സംസ്കാരം സിനിമയിൽ ഇപ്പോൾ ഭയങ്കരമായി വന്നിട്ടുണ്ട്.

വെളിയിൽ പോയി കാത്ത് കെട്ടി നിൽക്കണം . ആദ്യമായിട്ട് പടം ചെയ്യാൻ പോകുന്നവർക്ക് അത് സാധിക്കും. എന്നെപ്പോലുള്ള ഒരു സംവിധായകൻ അത് സാധിക്കില്ല. അങ്ങനെ പോയി കാത്തിരിക്കാൻ പറ്റുമോ? അവർ ഇറങ്ങി വരുമ്പോൾ വിഷ് ചെയ്തിട്ട് വീണ്ടും അടിമകളെ പോലെ നിൽക്കാൻ പറ്റുമോ? അതിനേക്കാൾ നല്ലത് പടം ചെയ്തില്ലെങ്കിലും വേണ്ടില്ല വീട്ടിൽ ഇരിക്കാം. കുറെ പുസ്തകങ്ങൾ വായിച്ച് എന്തെങ്കിലും എഴുതി വീട്ടിൽ ഇരിക്കാമെന്ന് കരുതും. ചിലപ്പോൾ നമ്മുടെ സമ്പത്ത് കുറച്ച് കുറയും എന്നല്ലേ ഉള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma