'സൗണ്ട് തോമയിലേക്ക് വിളിക്കും എന്ന് ദിലീപ് പറഞ്ഞു, വിളിച്ചില്ല', ഇതിനകത്ത് ഓരോ കീചകന്മാരെന്ന് നടൻ

നടൻ ദിലീപുമായുളള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിർന്ന താരം കോട്ടയം പുരുഷൻ. കൊച്ചിൻ ഹരിശ്രീയിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് ദിലീപിനെ അറിയാമെന്നും വലിയ താരമായിട്ടും ദിലീപ് തന്നെപ്പോലുളളവരെ മറന്നിട്ടില്ലെന്നും കോട്ടയം പുരുഷൻ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കോട്ടയം പുരുഷന്റെ വാക്കുകൾ: '' ദിലീപുമായിട്ട് നല്ല ബന്ധമാണ്. ദിലീപിന്റെ മിക്ക പടത്തിലും ഉണ്ടായിരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പേയുളള ബന്ധമാണ് ദിലീപുമായിട്ടുളളത്. എറണാകുളത്തുളള കൊച്ചിന്‍ ഹരിശ്രീ എന്ന നാടകസമിതിയില്‍ തുടര്‍ച്ചയായി 5 വര്‍ഷക്കാലം താന്‍ അഭിനയിച്ചിരുന്നു. അക്കാലത്ത് എന്‍എഫ് വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ദിലീപ് ഇവര്‍ മൂന്ന് പേരും മിമിക്‌സിലെ ആളുകളായിരുന്നു.

പരിപാടികള്‍ അവതരിപ്പിക്കാന്‍ ഒരുമിച്ച് തന്നെ ഒരുവണ്ടിയില്‍ പല സ്ഥലത്തും പോയിട്ടുണ്ട്. പല സ്ഥലത്തും ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. എപ്പോഴും ഹരിശ്രീയില്‍ ചെല്ലുമ്പോള്‍ തമ്മില്‍ കാണും. അങ്ങനെ വലിയൊരു സ്‌നേഹബന്ധം ദിലീപുമായി ഉണ്ടായിരുന്നു.

Dileep

ദിലീപ് വലിയ സ്റ്റാറായിട്ടും നമ്മളെ ഓര്‍ത്തു. ഇത്ര വലിയ നടനായിട്ടും നമ്മളൊരു അറിയപ്പെടാത്ത ആള്‍ അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലത്തേക്ക് ചെല്ലുമ്പോള്‍ ചേട്ടാ വാ എന്ന് വിളിക്കുന്നത് നമുക്ക് എന്തൊരു അഭിമാനമായിരിക്കും. അങ്ങനെയുളള സംഗതികള്‍ ഇവരുടെ കയ്യില്‍ നിന്ന് നമുക്ക് കിട്ടും. ഏത് സ്ഥലത്ത് ആണെങ്കിലും അവര്‍ നമ്മളെ മാനിക്കുന്നുണ്ടല്ലോ. അതല്ലേ ഏറ്റവും വലിയ കാര്യം. നമ്മള്‍ അവിടെ ചെന്നിട്ട് നമ്മളെ മൈന്‍ഡ് ചെയ്യാതിരിക്കുകയാണെങ്കില്‍ അതല്ലേ കുഴപ്പം.

ദിലീപ് തന്നെ ഏതെങ്കിലും പടത്തിലേക്ക് റെക്കമന്റ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ദിലീപിന്റെ ഒരുപാട് പടങ്ങളില്‍ അവിടെയും ഇവിടെയും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ദിലീപ് പറഞ്ഞിട്ടാണോ കിട്ടിയത് എന്ന് അറിയില്ല, ചിലപ്പോള്‍ ആയിരിക്കും. നമ്മളെന്ത് ചെയ്ത് കൊടുത്തിട്ടാണ്, ഒന്നും ചെയ്ത് കൊടുത്തിട്ടില്ല. അവരോട് നമ്മളേ നന്ദി കാണിക്കേണ്ടതുളളൂ.

ഒരിക്കല്‍ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് വേണ്ടി പോയപ്പോള്‍ ദിലീപിനെ അവിടെ വെച്ച് കണ്ടിരുന്നു. ആ സമയം സൗണ്ട് തോമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ചേട്ടാ വിളിക്കും കെട്ടോ എന്ന് ദിലീപ് പറഞ്ഞു. സൗണ്ട് തോമയിലേക്ക് വിളിക്കും എന്ന് കരുതി നോക്കി നിന്നു, പക്ഷേ വിളിച്ചില്ല. ഇതിനകത്തൊക്കെ ഓരോരോ കീചകന്മാരുണ്ട്. ദിലീപ് ചിലപ്പോള്‍ പറഞ്ഞ് കാണും. അത് പറഞ്ഞയാളുടെ വേറെ ആരെങ്കിലും ചിലപ്പോള്‍ കാണും.

ദിലീപിനോട് പറയും, അയാളെ വിളിച്ചു. പക്ഷേ അയാള്‍ക്ക് വേറെ പടമുണ്ട്, അതിന് പോയി എന്ന്. അത് ശരിയാണെന്ന് ദിലീപ് വിശ്വസിക്കും. ഇത് ശരിയാണോ എന്ന് ചോദിക്കാനുളള സമയമൊക്കെ കിട്ടുമോ. അങ്ങനെ പലതും നടക്കുന്നുണ്ട്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma