പിന്നിൽ നിന്ന് കുത്തിയവർ നിരവധിയാണ്, 4 വർഷമായി ചെന്നൈയിൽ സെറ്റിൽഡ് ആണ് ഞാൻ'; ദിലീപ് പറയുന്നു

കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിൻ്റെ റെസ്റ്റോറൻ്റ് ശൃംഖലയായ 'ദേ പുട്ട്' ചെന്നൈയിൽ ആരംഭിച്ചത്. ചെന്നൈയിലെ ആദ്യ ഔട്ട്ലെറ്റ് അണ്ണാനഗറിലാണ് തുടങ്ങിയത്. കേരളത്തിൽ 'ദേ പുട്ട്' വിജയിച്ചതോടെ വിദേശ രാജ്യങ്ങളിലായിരുന്നു റെസ്റ്റോറൻ്റ് ഔട്ട്ലെറ്റുകൾ ആദ്യം ആരംഭിച്ചത്. ഇപ്പോഴിതാ ചെന്നൈയിൽ ദേ പുട്ട് തുടങ്ങാനുണ്ടായ കാരണം പറയുകയാണ് ദിലീപ്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'കൊച്ചിയിലാണ് ദേ പുട്ട് ആദ്യമായി തുടങ്ങിയത്. അതുകഴിഞ്ഞ് ദുബായ്, ഷാർജ, ഖത്തർ ഇവിടങ്ങളിലൊക്കെ ആരംഭിച്ചു. അതിനുശേഷമാണ് ചെന്നൈയിലേക്ക് വന്നത്.
'ദേ' എന്നത് വെറുതെ ഇട്ടതല്ല. അതിനൊരു ഫുൾ ഫോമുണ്ട്. ദിലീപ് ഹോസ്പിറ്റാലിറ്റി ആന്റ് എന്റർടെയ്ൻമെന്റ്സ് എന്നാണത് .ദേ മാവേലി കൊമ്പത്ത് എന്ന പേരിൽ വലിയൊരു ഹിറ്റ് പ്രോഗ്രാം ചെയ്തിരുന്നു. അതിൽ നിന്നുമാണ് ദേ എടുത്തത്. പിന്നീട് അതിനൊപ്പം പുട്ട് ചേർത്ത് ദേ പുട്ട് എന്ന ബ്രാന്റാക്കി മാറ്റി.

dileepdhe-97701

സിനിമയ്ക്ക് പുറത്ത് എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്ന് ചിന്തിച്ചപ്പോൾ ഞാനും സുഹൃത്തും സംസാരിച്ചാണ് റെസ്റ്റോറൻ്റ് എന്ന ആശയത്തിൽ എത്തിയത്. എന്ത് ടൈപ്പ് റെസ്റ്റോറൻ്റ് എന്നായി പിന്നീട് ചർച്ച. അങ്ങനെ പുട്ടിൻ്റെ ഒരു റെസ്റ്റോറൻ്റ് തുടങ്ങാം എന്ന് തീരുമാനിച്ചു. ദോശ പോലുള്ള ഐറ്റംസിനൊക്കെ പ്രത്യേക റെസ്റ്റോറൻ്റ് ഉണ്ട്. എന്നാൽ പുട്ടിന് മാത്രം എക്സ്ക്ലൂസീവായി ഒരു റെസ്റ്റോറൻറ് ഇല്ല. അതും ഇങ്ങനെ ഒരു ആശയത്തിന് കാരണമായി.

124 ടൈപ്പ് പുട്ടുകൾ ഇവിടെ ഉണ്ട്. ചിലപ്പോഴത് 150 വരെയൊക്കെ പോകാറുണ്ട്. പുട്ട് മാത്രമല്ല പല വിഭവങ്ങളും ദേ പുട്ടിൽ ഉണ്ട്. ആദ്യം പത്തിരി, അപ്പം പോലുള്ള പലഹാരങ്ങളായിരുന്നു പുട്ടിനൊപ്പം വിളമ്പിയത്. എന്നാൽ മലയാളികൾക്ക് ഉച്ചിക്ക് ചോറ് വിഭവങ്ങൾ ഇല്ലാതെ പറ്റില്ല. അങ്ങനെ നെയ്ച്ചോറും ബിരിയാണിയുമൊകെ തുടങ്ങി.

എന്തുകൊണ്ട് പുട്ട് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പിന്നിൽ നിന്നും കുത്തിയാണല്ലോ പുട്ട് ഉണ്ടാക്കുന്നത്. അതുപോലെ തന്നെ സിനിമയിൽ ആകുമ്പോൾ പിന്നിൽ നിന്ന് നിറയെ കുത്ത് കിട്ടിയിട്ടുണ്ട്.

1991 മുതൽ 1995 വരെ സിനിമയിൽ അസിസ്റ്റ്ൻ്റ് ഡയറക്ടർ ആയിരുന്ന സമയത്തെല്ലാം ഞാൻ ചെന്നൈയിലായിരുന്നു. തമിഴ് ഭാഷയോടും ആളുകളോടുമൊക്കെ എനിക്ക് പ്രത്യേക സ്നേഹം ഉണ്ട്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഞാൻ കേരളത്തിലേക്ക് മാറിയത്. ഇപ്പോൾ 4 വർഷമായി ഞാൻ ചെന്നൈയിൽ സെറ്റിൽഡ് ആണ്. നാട്ടിൽ ദേ പുട്ടിൽ നിന്നും കഴിച്ചവരെല്ലാം പറയും ഞങ്ങൾ ചെന്നൈയിലാണ് എന്തുകൊണ്ടാണ് അവിടെയൊരു ദേ പുട്ട് തുടങ്ങാത്തതെന്ന്. അങ്ങനെയാണ് ചെന്നൈയിൽ റെസ്റ്റോറൻ്റ് തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma