മഞ്ജുവിനെ കാണാൻ തിരിച്ചുവരുന്നത് വേണമെന്ന് ദിലീപിനുണ്ടായിരുന്നു; നടക്കില്ലെന്ന് ഞാൻ..';കമൽ പറയുന്നു
ദിലീപ്-മഞ്ജു വാര്യർ കോമ്പോയിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് 'ഈ പുഴയും കടന്ന്'. ആരാധകർ ഇപ്പോഴും ആകാംക്ഷയോടെ കണ്ടിരിക്കുന്നതാണ് ചിത്രത്തിലെ ക്ലൈമാക്സ് രംഗം. ഇപ്പോഴിതാ ആ ക്ലൈമാക്സ് അങ്ങനെയായിരുന്നില്ല ആദ്യാം പ്ലാൻ ചെയ്തതെന്ന് പറയുകയാണ് സംവിധായകൻ കമൽ. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
ദിലീപും മഞ്ജു വാര്യരും തമ്മിൽ ചെയ്ത സല്ലാപം ഹിറ്റായതിന് ശേഷം വരുന്ന സിനിമയാണ് 'ഈ പുഴയും കടന്നു'. അപ്പോൾ അവരുടെ ആ പെയർ ആൾക്കാർക്ക് ഇഷ്ടമാണ്. പിന്നെ ഒരു ലവ് സ്റ്റോറി എന്നുള്ള രീതിയിൽ, ഒരു ഫാമിലി ബാക്ഗ്രൗണ്ടിൽ ഒരു സബ്ജക്റ്റ് ചെയ്യുകയായിരുന്നു. അതിന്റെ ക്ലൈമാക്സ് കൃത്യമായിട്ട് നമ്മൾ എഴുതിയിട്ടുണ്ടായിരുന്നില്ല. ദിലീപ് ജയിലിൽ പോകുന്നതായിരുന്നു ആദ്യം ക്ലൈമാക്സ്. അപ്പോൾ പടം ഷൂട്ടിങ് നടക്കുന്നതിന്റെ ഇടയിൽ മറ്റൊരു ചർച്ച വന്നു. അതായത് അങ്ങനെ ജയിലിൽ പോയിട്ട് നിർത്തി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു എഫക്ട് ഇല്ല ,നെഗറ്റീവ് ആവുമല്ലോ, അതുകൊണ്ട് തിരിച്ചു വരുന്ന എന്തെങ്കിലും കാണിക്കണം എന്ന രീതിയിലായി. ദിലീപും പറഞ്ഞു സർ അതിൻ്റെ അവസാനത്തിൽ ഒരു പോസറ്റീവ് നോട്ട് വേണ്ടേയെന്നത്.

പോസിറ്റീവ് നോട്ട് എന്ന് പറഞ്ഞാൽ ദിലീപ് ജയിലിൽ നിന്ന് വരുന്നതാണ്. എന്നാൽ അത് കാണിക്കുന്നത് ക്ലൈമാക്സ് അത്ര രസകരമാക്കില്ല. വിരസത തോന്നാം.ഒരുതരം ഒരു പൈങ്കിളി ക്ലീഷേ സാധനമാകും. അങ്ങനെ എൻ്റെ ആലോചനയിൽ ദിലീപ് വരേണ്ട, പക്ഷെ വരുന്നുവെന്ന തോന്നലിൽ സിനിമ അവസാനിപ്പിക്കാം എന്നായി. എന്നാൽ തിരിച്ചുവരുന്നതായി കാണണമെന്ന് ദിലീപിന് ആഗ്രഹമുണ്ടായിരുന്നു.
ഞാൻ പറഞ്ഞു അത് നടക്കില്ല ദിലീപേ, നീ വന്നു കഴിഞ്ഞാൽ അതിന്റെ കംപ്ലീറ്റ് ചാം പോകുമെന്ന്. നീ വരാതിരിക്കുമ്പോഴാണ് അതിനൊരു പുതുമ ഉള്ളത്. അത് ആൾക്കാരിലും ഒരു കൗതുകം ഉണ്ടാക്കി. അങ്ങനെയാണ് അത് അങ്ങനെ ക്ലൈമാക്സ് കൊണ്ടുവന്നത്.
കാറ്റടിക്കുന്നതിന്റെ ആ മൂടും കാര്യങ്ങളും ഒക്കെ വന്നപ്പോൾ ആൾക്കാർക്ക് അത് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അന്നും അത് ചർച്ച ചെയ്യപ്പെട്ടു .റിലീസ് ചെയ്ത സമയത്തും അത് ചർച്ച ചെയ്യപ്പെട്ടു.
ഭയങ്കര മൂഡ് ഉണ്ടായിരുന്നു രംഗമായിരുന്നു അത്',കമൽ പറഞ്ഞു.
അയാൾ കഥയെഴുതുകയാണ് എന്ന സിനിമയെ കുറിച്ചും അഭിമുഖത്തിൽ കമൽ പ്രതിപാദിച്ചു. മോഹൻലാലിൻ്റെ അഭിനയം കണ്ട് സെറ്റ് മുഴുവൻ ചിരിക്കുകയായിരുന്നുവെന്നാണ് കമൽ പറഞ്ഞത്. 'സിദ്ധീഖിന്റെ കഥ, ശ്രീനിവാസൻ എഴുതുന്നു, ഞാൻ ഡയറക്ട് ചെയ്യുന്നു, മോഹൻലാൽ നായകൻ അതായിരുന്നു അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൻ്റെ ആകർഷണം തന്നെ.
കഥയിൽ സെക്കൻഡ് ഹാഫിൽ കുറച്ച് കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു. അതുപക്ഷെ ശ്രീനി എഴുതി വരുമ്പോൾ ശരിയാകും എന്നുള്ള രീതിയിൽ ഞങ്ങൾ ഷൂട്ടിങ് തുടങ്ങി. ഫസ്റ്റ് ഹാഫ് ഭയങ്കരമായിട്ട് എൻജോയ് ചെയ്താണ് ഷൂട്ട് ചെയ്തത്. അതിൽ ലാൽ അഭിനയിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിരുന്നു. പ്രത്യേകിച്ച് കള്ള് കുടിച്ചിട്ടൊക്കെ ചെയ്യുന്ന രംഗങ്ങൾ. കാരണം ഇന്ത്യയിലെ വേറ് ഏത് ആക്ടർ ചെയ്തു കഴിഞ്ഞാലും ബോറായി പോകാവുന്ന, ഓവർ ആയി പോകാവുന്ന രീതിയിലുള്ള ഒരു ക്യാരക്ടറൈസേഷൻ ആണ് അത്. അതിൽ ലാലിന്റെ കൺട്രോൾ അസാധ്യമായിരുന്നു. ശ്രീനിവാസൻ്റെ വീടിൻ്റെ അവിടെ വന്നിട്ട് കോളിങ് ബെൽ അടിച്ച് ഷോക്ക് അടിച്ചിട്ട് ലാൽ വീഴുന്ന ഒരു ഷോട്ട് ഉണ്ട് .അത് ശരിക്കും ഞാനൊന്നും പറഞ്ഞു കൊടുത്തിട്ടില്ല.
ലാൽ പറഞ്ഞു റിഹേഴ്സൽ വേണ്ട ടേക്ക് എടുക്കാം എന്ന്. ആ ഷോക്കടിക്കുന്ന രംഗത്തിൽ വീണു കഴിഞ്ഞ് പിന്നേയും ലാൽ പിടക്കുന്നുണ്ട്. സത്യത്തിൽ കട്ട് പറയാൻ ഞാൻ മറന്നതാണ്. ലാലിൻ്റെ പ്രസൻസ് ഓഫ് മൈൻ്റാണ് കാണിച്ചത് അവിടെ . ഞാൻ കട്ട് പറയാത്തത് കൊണ്ട് അഭിനയിച്ചുകൊണ്ടിരിക്കണമല്ലോ, അങ്ങനെയാണ് വീണ്ടും പിടക്കുന്നത്. അതാണ് വർക്കായത്. സെറ്റിൽ എല്ലാവരും ചിരിക്കുകയായിരുന്നു'.


Click it and Unblock the Notifications
