ദിലീപ് ആ നടനോട് പറയും ആ വെളുപ്പ് എനിക്ക് തന്നൂടേയെന്ന്, അത്രയ്ക്കും ഓറയാണ് അദ്ദേഹത്തിന്';കിഷോർ
മിമിക്രിയിലൂടെ മിനിസ്ക്രീനിലെത്തി തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് കിഷോർ നെടുമങ്ങാട്. വ്യത്യസ്തമായ അവതരശൈലി കൊണ്ടും കിഷോർ ശ്രദ്ധനേടിയിട്ടുണ്ട്. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. ഇപ്പോഴിതാ പ്രമുഖ താരങ്ങൾക്കൊപ്പമുള്ള സിനിമ അനുഭവം പങ്കിടുകയാണ് താരം. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കൂട്ടുകുടുംബം എന്ന് പറയുന്ന സീരിയലിൽ മധു സാറിൻ്റെ കൂടെ അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നു. എൻ്റെ വലിയച്ഛനായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. മല്ലിക ചേച്ചിയും ഉണ്ട് വല്യമ്മയായിട്ട്. കൃഷ്ണേട്ടനാണ് എഴുതുന്നത് രാധാകൃഷ്ണൻ മംഗലത്താണ് ഡയറക്ട് ചെയ്തത്. ഫസ്റ്റ് ഷോട്ട് മധു സാർ ഓഫീസിലേക്ക് പോകുമ്പോൾ ഞാൻ എതിരെ വന്നു നിന്നിട്ട് വല്യച്ഛൻ എന്ത് വൃത്തിയടാണ് കാണിക്കുന്നത്, ചോറ് കൊണ്ട് പോണ്ടേ എന്ന് ചോദിക്കുന്നതാണ്. സജഷൻ ഷോട്ട് ആണ് വെച്ചിരിക്കുന്നത്. ഞാൻ നേരെ ആ ഫ്രെയിമിലേക്ക് എന്റർ ചെയ്ത് സാറിന്റെ മുഖത്ത് നോക്കി ഇങ്ങനെ കൈ ചൂണ്ടി പറയണം. നീ പോടാ ചെറുക്ക അതൊക്കെ എനിക്കറിയാം എന്ന് അദ്ദേഹം പറയും.

ഫ്രെയിമിലേക്ക് കയറി നിന്നപ്പോൾ മലയാള സിനിമ മൊത്തം മനസിലേക്ക് ഇങ്ങനെ കയറിപ്പോകുകയാണ്. സാറിന് മനസ്സിലായി എൻ്റെ ഭയം. സാർ പറഞ്ഞു കുഴപ്പമില്ല പറഞ്ഞോളൂ, അഭിനയമല്ലേ എന്ന്. നമ്മൾ ആദ്യത്തെ ദിവസം സാർ സെറ്റിൽ വരുമ്പോൾ നമ്മളൊക്കെ കോമഡി പറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്ന് സാർ വന്നപ്പോൾ ഞങ്ങളെല്ലാവരും എഴുന്നേറ്റ് നിന്നു. പിന്നെ മിണ്ടിയില്ല. പക്ഷെ സാർ വേഗം കൂട്ടായി, നമ്മളെക്കാൾ വൈബാണ് അദ്ദേഹം.സാർ സ്റ്റുഡിയോലേക്ക് വരുമ്പോൾ ചക്കയൊക്കെ കൊണ്ടുവന്നിട്ട് പ്രൊഡക്ഷൻ പയ്യൻമാരുടെ അടുത്ത് കൊടുത്ത് ചക്കപുഴുങ്ങിയതൊക്കെ ഉണ്ടാക്കിത്തരാൻ പറയും. അങ്ങിനെയൊരു ആളായിരുന്നു. എന്തായാലും ആദ്യ സീൻ അദ്ദേഹത്തിന്റെ കൂടെ പിന്നെ ശരിയായി. സിനിമയല്ലേ ജീവിതമല്ലല്ലോയെന്നാണ് അദ്ദേഹം പറയുക.
അങ്ങനെ അല്ലാതെ പിന്നെ പേടി തോന്നിയ മറ്റൊരാൾ ജനാർദനൻ ചേട്ടനാണ്. നാടോടി മന്നൻ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് .ഫിസിക് പ്രസൻസ് ഉള്ള , ഓറയുള്ള മനുഷ്യനാണ് അദ്ദേഹം. നല്ല ഫ്രണ്ട്ലിയാണ്. അദ്ദേഹം പറഞ്ഞു ആരാണ് മുൻപിൽ നിൽക്കുന്നത് എന്ന് നോക്കരുത്, ഡയറക്ടർ ആക്ഷൻ എന്ന് പറഞ്ഞാൽ നമുക്ക് ചെയ്യാനുള്ളത് ചെയ്തേക്കണം എന്ന് അദ്ദേഹം പറഞ്ഞു. ജനേട്ടൻ നല്ല കൂട്ടായി പിന്നീട്. അദ്ദേഹം എറണാകുളത്ത് വരുമ്പോഴൊക്കെ എന്നെ വിളക്കും. ഇവിടെ വരുമ്പോൾ ചമ്പാവരി ചോറും അവിയലും കഴിക്കും
ജെനുവേട്ടൻ വെളുത്ത് തുടുത്ത മനുഷ്യനാണ്. അതിൻ്റെ കൂടെ സിൽക്ക് ജുബ്ബയൊക്കെ ഇട്ട് ഫ്രണ്ടിൽ നിന്നാൽ അയ്യോ ഒരു രക്ഷയും ഇല്ല പുള്ളിയെ കാണാൻ. ദിലീപേട്ടൻ ഇടക്കിടക്ക് പറയും ഈ കളർ എനിക്ക് തന്നാൽ എന്താന്നൊക്കെ ചോദിക്കും. ജയറാമേട്ടനും നല്ല ഫ്രണ്ട്ലിയാണ്. ചെയ്യുന്നത് എന്ന് ആദ്യം ചോദിച്ചു.വേഗം നമ്മളെ സഹായിക്കും, സപ്പോർട്ട് ചെയ്യും. ദിലീപേട്ടൻ വേഗം നമ്മളുമായി കൂട്ടാകുന്ന ആളാണ്. മണിയൻപിള്ള രാജുച്ചേട്ടൻ, ജഗദീഷേട്ടൻ ഇവരെല്ലാവരും തന്നെ നല്ല കൂട്ടാണ്'.












Click it and Unblock the Notifications