Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് സിനിമകൾ വരുത്തിവെച്ച നഷ്ടം 91 കോടി വരും..എല്ലാം പൊട്ടിപ്പാളാൻ കാരണം';വൈറൽ കുറിപ്പ്

ദിലീപ് സിനിമകളെ തകർക്കാനാണ് നടനെതിരെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള തുടർപരാതികൾ ഉയർത്തുന്നതെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകൻ അനന്തു സുരേഷ് കുമാർ. നടി കേസിൽ അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കാൻ അടുത്തിടെ ഒരു ട്രെസ്റ്റ് രൂപീകരിക്കപ്പെട്ടിരുന്നു. നടൻ്റെ ഏറ്റവും പുതിയ സിനിമയായ 'നീക്ക'ത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സമയത്ത് തന്നെ ട്രെസ്റ്റ് രൂപീകരിച്ചത് എന്നായിരുന്നു ദിലീപ് ആരാധകരുടെ വാദം. ഇതിനെതിരെ ദിലീപ് സിനിമകളുടെ നഷ്ടം അടക്കം വിവരിച്ച് കൊണ്ടാണ് അനന്തു സുരേഷ് കുമാർ മറുപടി നൽകിയത്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

'എല്ലാ മരവാഴകളായ പേട്ടൻ ഫാൻസിന്റെയും ശ്രദ്ധയ്ക്ക്. നിങ്ങൾ കാലങ്ങൾ ആയി എന്നോടും മറ്റു പലരോടും ചോദിക്കുന്ന ഒരു വിഢിത്തരത്തിന് മറുപടി പറയാൻ ആണ് ഞാൻ ഈ കുറുപ്പ് ഇപ്പോൾ ഇവിടെ എഴുതുന്നത് . ഒരു കാര്യം വ്യക്തം ആക്കുന്നു. ദിലീപ് എന്ന നടനെ ആരാധിക്കുന്ന എല്ലാവരെയും അപമാനിക്കാൻ അല്ല ഞാൻ ഇത് എഴുതുന്നത്. ആ ആരാധനയുടേ പേരിൽ നാട്ടിൽ ഇറങ്ങി ഒരു നാണവും ഇല്ലാതെ ഇങ്ങനെ പിച്ചും പെയ്യും പാടി നടക്കുന്ന വളരെ കുറച്ച് വിവരദോഷികൾക്ക് മാത്രമുള്ള മറുപടി ആണ് ഇത്.

dileepcase2-

"ഞങ്ങൾടെ പേട്ടനെ കരിവാരി തേക്കാൻ പേട്ടന്റെ ഏതെങ്കിലും ഒരു സിനിമ റീലീസ് ആകാറായാൽ അപ്പൊ ഇറങ്ങും കുറെ എണ്ണം കുറെ കള്ള കേസുകളും പരാതികളും കൊണ്ട്. നിങ്ങൾക്കൊന്നും ആ പാവം പേട്ടനെ ദ്രോഹിച്ച് മതി ആയില്ലേ. എന്തിനാണ് നിങ്ങൾ ഞങ്ങളുടെ പാവം ദിലീപേട്ടൻ എപ്പോഴും ഇങ്ങനെ അനാവശ്യമായി സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ? ". ഇതൊക്കെ ആണ് പ്രിയപ്പെട്ട പേട്ടൻ ഫാൻസിന്റെ രോദനം.

ദിലീപ് കേസിലെ അതിജീവിത ആ കേസിലെ സെഷൻസ് ജഡ്ജി ആ കേസിൽ പല നിയമ വിരുദ്ധമായ ഇടപെടലുകൾ നടത്തി എന്നും , തനിക്കെതിരെ ഉണ്ടായ ആക്രമണ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിൻ മേൽ ഉണ്ടായ തിരുമറികളുടെ കാര്യത്തിൽ പോലും പ്രതിസ്ഥാനത്ത് നിൽക്കുന്ന ആൾ ആണ് ഈ ജഡ്ജി എന്നും അതിനാൽ അവർക്ക് ഹൈകോടതി ജഡ്ജി ആയി സ്ഥാന കയറ്റം നൽകരുത് എന്നും കാണിച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിക്കും , നിയമ മന്ത്രിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഒക്കെ കുറച്ച് നാൾ മുൻപ് നിവേദനങ്ങൾ നൽകിയപ്പോൾ , അതിനെ കുറിച്ച് വന്ന എല്ലാ ഓൺലൈൻ മാധ്യമ വാർത്തകളുടെയും കിഴിൽ നിങ്ങൾക്ക് പേട്ടൻ ഫാൻസിന്റെ ഈ മേൽ പറഞ്ഞ രോദനം കാണാം.

കെ അജിത, ഭാഗ്യലക്ഷ്മി, പ്രകാശ് ബാരെ, ജോസഫ് സി മാത്യു, ദീദി ദാമോദരൻ തുടങ്ങിയ അതിപ്രഗത്ഭരുടെ നേതൃത്വത്തിൽ ദിലീപ് കേസിലെ അതിജീവിതയ്ക്ക് മേൽ കോടതികളിലേക്ക് കേസ് നീങ്ങുമ്പോൾ ആവശ്യമാകുന്ന നിയമ സഹായങ്ങൾ നൽകാൻ രൂപീകരിച്ച 'അവൾക്കൊപ്പം ലീഗൽ ട്രസ്റ്റ്'. അതിന്റെ പ്രഖ്യാപനത്തിന്റെ താഴെയും നിങ്ങൾക്ക് പേട്ടൻ ഫാൻസിന്റെ ഇതേ രോദനം കാണാം .

ദിലീപിന്റെ പുതയതായി ഇറങ്ങാൻ പോകുന്ന 'നീക്കം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ ദിലീപിനെയും ആ സിനിമയെയും തകർക്കാൻ വേണ്ടി കുറെ എണ്ണം ഇതാ ഒരു ട്രസ്റ്റുമായി വന്നിരിക്കുന്നു എന്ന് പോലും പലരും ആ പോസ്റ്റുകളുടെ താഴെ മോങ്ങുന്നത് നിങ്ങൾക്ക് കാണാം.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മരണത്തിന് പിന്നിൽ ദുരൂഹമായ ചില ഇടപെടലുകൾ നടന്നിട്ടുണ്ട് എന്നും അദ്ദേഹത്തെ ഇല്ലാതാക്കാൻ മനഃപൂർവം തന്നെ സംഭവിപ്പിച്ചിട്ടുള്ളത് എന്ന് ഉറച്ച് വിശ്വസിക്കാവുന്ന ചില അതിക്രൂരമായ മെഡിക്കൽ നെഗ്‌ളിജൻസുകൾ ആ മരണത്തിന് പിന്നിൽ നടന്നിട്ടുണ്ട് എന്നും വളരെ നേരിട്ട് ബാലചന്ദ്രകുമാറിന്റെ കുടുംബത്തിൽ നിന്ന് തന്നെ ഞാൻ അറിയാൻ ഇടയായ വിവരങ്ങൾ കാട്ടി ഞാൻ സംസ്ഥാന മുഖ്യമന്ത്രിക്ക് ഒരു പരാതി നൽകിയ വിവരം ഞാൻ ഇവിടെ എന്റെ ഈ ഫേസ് ബുക്കിൽ എഴുതിയപ്പോൾ ഞാനും നേരിട്ട് കേട്ടു ഇതേ രോദനം. പേട്ടന്റെ പുതിയ സിനിമ വരുന്നത് കൊണ്ട് പേട്ടനെ തകർക്കാൻ ഞാൻ ഉണ്ടാക്കിയ കള്ള കേസ് ആണ് ഇതെന്ന്.

ആദ്യം തന്നെ ഒരു സന്തോഷ വാർത്ത അറിയിച്ച് കൊള്ളട്ടെ, ഞാൻ മുഖ്യമന്ത്രിക്ക് കൊടുത്ത ആ പരാതിയിൻ മേൽ നടപടി തുടങ്ങി കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്റെ പരാതി ഡി ജി പി യുടെ ഓഫിസിലേക്ക് ഫോർവേഡ് ചെയ്യുകയും, ഡി ജി പി എന്റെ പരാതിയെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി ഡി ഐ ജി യെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മെയ് പതിനഞ്ചാം തിയതി പുറപ്പെടുവിച്ചിട്ടുണ്ട്. (അതായത് ഈ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ)
കെ അജിത ആരാണ് ? ആ പേരിന്റെ മഹത്വം എന്താണ് ? എന്താണ് ആ പേരിന് കേരളത്തിന്റെ കഴിഞ്ഞ ഒരു അൻപത് കൊല്ലത്തെയെങ്കിലും ചരിത്രത്തിൽ തന്നെയുള്ള പ്രസക്തി എന്ന് പോലും അറിയാത്ത ഊളകളോട് ഞാൻ ഈ മറുപടി പറയാൻ പാടില്ലാത്തത് ആണ്. എങ്കിലും പറയുന്നു.

ഇങ്ങനെ കഷ്ടപ്പെട്ട് ട്രസ്റ്റ് ഉണ്ടാക്കിയും, പരാതി കൊടുത്തും ഒക്കെ ഇല്ലാതാക്കാൻ നിങ്ങളുടെ സൂപ്പർ താരവും അദ്ദേഹത്തിന്റെ സിനിമകളും എന്ത് തേങ്ങയാണ് അടിമക്കണ്ണുകളേ ഇന്ന് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ കാണിക്കുന്നത് ? കഴിഞ്ഞ ഒൻപത് വർഷങ്ങൾക്ക് ഇടയിൽ ഇറങ്ങിയ ദിലീപിന്റെ 95 ശതമാനം സിനിമകളും പരാജയങ്ങൾ ആണെന്ന് മാത്രം അല്ല ഭൂലോക DISASTERS ആണ്.

ദിലീപ് തന്നെ പുറത്ത് പറഞ്ഞ കണക്കിൽ അദ്ദേഹത്തിന്റെ ബാന്ദ്ര എന്ന സിനിമയുടെ ബജറ്റ് 40 കോടി. Box Office Trackers പുറത്ത് വിട്ട കണക്കിൽ സിനിമക്ക് കിട്ടിയ World Wide Gross Collections 5 കോടി. അതായത് Producer's Share 2 കോടി. ഇന്ന് ഈ നിമിഷം വരെയും ആ സിനിമയുടെ OTT - Satelllite RIghts വിറ്റിട്ടില്ല. അതായത് 40 കോടി രൂപ ബഡ്ജറ്റിൽ 'ബാന്ദ്ര' എന്ന സിനിമ നിർമ്മിച്ച നിർമ്മാതാവിന്റെ നഷ്ടം 38 കോടി.

ഇത് പോലെ ദിലീപിന്റെ 'തങ്കമണി' എന്ന സിനിമയുടെ ബജറ്റ് അവർ തന്നെ പറഞ്ഞ കണക്കിൽ 25 കോടി . World Wide Gross 4 കോടി. അതായത് നിർമ്മാതാവിന് കയ്യിൽ കിട്ടിയത് ഒന്നര കോടി . ഈ സിനിമയുടെയും OTT - Satelllite RIghts ഈ നിമിഷം വരെ വിറ്റിട്ടില്ല. അപ്പൊ 25 കോടി രൂപയുടെ സിനിമ നിർമ്മാതാവിന് സമ്മാനിച്ച നഷ്ടം ഇരുപത്തി മൂന്നര കോടി.
അതായത് ഉണ്ണി മുകുന്ദൻ, ഫഹദ് ഫാസിൽ , നിവിൻ പൊളി, ടോവിനോ തോമസ്, ബേസിൽ ജോസഫ്, നസ്ലിൻ ഗഫൂർ തുടങ്ങി ഇന്നലെ വന്ന ഹാഷിറിന്റെയും കൂട്ടുകാരുടെയും സിനിമകൾക്ക് പോലും റിലീസ് ദിവസത്തിൽ മാത്രം കിട്ടിയ കളക്ഷന്റെ പകുതി പോലും മേൽ പറഞ്ഞ ദിലീപ് സിനിമകൾ അതിന്റെ മൊത്തം theatre run കൊണ്ട് collect ചെയ്യാൻ സാധിച്ചിട്ടില്ല എന്ന്.

ഏറ്റവും ഒടുവിൽ മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരമായ മോഹൻലാലിനെ പോലും ഇറക്കി മലയാളത്തിലെ ഏറ്റവും വലിയ ബാനർ ആയ ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച ദിലീപ് സിനിമ 'ഭ ഭ ബ' . ഈ ചിത്രത്തിന്റെ ബജറ്റ് അവരായിട്ട് പുറത്ത് പറഞ്ഞിട്ടില്ലെങ്കിലും ആ സിനിമ കണ്ടിട്ടുള്ള ഏതൊരാൾക്കും കണ്ണും പൂട്ടി പറയാൻ സാധിക്കും ആ ചിത്രത്തിന് ഏറ്റവും കുറഞ്ഞത് ഒരു 60 കോടി രൂപയെങ്കിലും ചിലവാക്കിയിട്ടുണ്ടാകും എന്ന്. സിനിമയുടെ World Wide Gross 45 കോടി. അതായത് നിർമ്മാതാവിന് കിട്ടിയത് പരമാവധി 20 കോടി. മോഹൻലാൽ കൂടി ഉണ്ടായിരുന്നത് കൊണ്ട് ഈ സിനിമക്ക് OTT - Satelllite RIghts വിറ്റ് കിട്ടി . പക്ഷെ എത്രയൊക്കെ തലകുത്തി നിന്നാലും ഈ സിനിമ നിർമ്മാതാവിന് കൊടുത്തിട്ടുണ്ടാകുന്ന മൊത്തം നഷ്ടം കുറഞ്ഞത് 30 കോടി രൂപ ആയിരിക്കും.

അതായത് 'ബാന്ദ്ര', 'തങ്കമണി', 'ഭ ഭ ബ' എന്നീ മൂന്ന് സിനിയമകൾ കൊണ്ട് മാത്രം നിങ്ങളുടെ സൂപ്പർ താരം ദിലീപിന്റെ സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ച നഷ്ടം ഏറ്റവും കുറഞ്ഞത് 91 കോടി രൂപ. ഈ കണക്കുകൾ മറ്റു പല കണക്കുകളും പുറത്തു വിടുന്ന പലരും പക്ഷെ ഒരിക്കലും നിങ്ങളോട് പറയില്ല.

ഇത്രയും ഞാനിപ്പോൾ ഇവിടെ പറയാൻ കാരണം ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാക്കി തരാൻ ആണ്. ബോംബ് അല്ല ആറ്റം ബോംബ് പൊട്ടുന്നത് പോലെ ആണ് നിങ്ങളുടെ സൂപ്പർ താരം ദിലീപിന്റെ ഓരോ സിനിമകളും ഇന്ന് മലയാളം സിനിമയുടെ ബോക്സ് ഓഫീസിൽ പൊട്ടി പൊട്ടി തള്ളുന്നത്. അതും മാലപടക്കത്തിന് തിരി കൊളുത്തിയ പോലെ ഒന്നിന് പുറകെ ഒന്നായി.

ഇങ്ങനെയുള്ള ദിലീപ് അടുത്ത പൊട്ടിക്കാൻ പോകുന്ന ആറ്റം ബോംബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്നുണ്ടോ ? ടീസർ വരുന്നുണ്ടോ ? ട്രെയ്‌ലർ വരുന്നുണ്ടോ എന്ന് നോക്കി ആണോ കെ അജിതയും , ജോസഫ് സി മാത്യുവും പ്രകാശ് ബാരെയും ലീഗൽ ട്രസ്റ്റ് രൂപീകരിക്കേണ്ടത് ? ദിലീപിന്റെ അടുത്ത സിനിമയുടെ റീലിസ് തിയതി മനസ്സിലാക്കി അതിന് ഒരു ബുദ്ധിമുട്ടും വരില്ല എന്ന് ഉറപ്പ് വരുത്തി വേണമായിരുന്നോ ആ കേസിലെ അതിജീവിത തന്നോട് അത്രയും ക്രൂരമായ അനീതികൾ കാട്ടിയ ഒരു ജില്ല ജഡ്ജിയെ ഹൈക്കോടതി ജഡ്ജി ആക്കരുത് എന്ന നിവേദനം ഉന്നത അധികാരികൾക്ക് കൊടുക്കേണ്ടിയിരുന്നത് ?

ബാലചന്ദ്രകുമാർ എന്ന ഒരു പാവം മനുഷ്യൻ മരിച്ച് മണ്ണടിഞ്ഞിട്ട് ആ മരണത്തിന് പിന്നിലെ ദുരൂഹതകൾ മുഴുവൻ മനസ്സിലാക്കിയിട്ടും അത് പുറത്ത് പറയാൻ കഴിയാതെ നീറി നീറി ജീവിച്ചിരുന്ന ഒരു കുടുംബത്തിൽ നിന്ന് ഞാൻ ആ വിവരങ്ങൾ അറിയുമ്പോൾ ആ അറിഞ്ഞ കാര്യങ്ങൾ കാട്ടി ഞാൻ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമ്പോൾ ആ സമയത്ത് പേട്ടന്റെ അടുത്ത ആറ്റം ബോംബിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ വരുന്നുണ്ടോ എന്ന് നോക്കിയിട്ട് വേണ്ടേ ഞാൻ അത് ചെയ്യാൻ എന്നാണോ ആഗോള ഭൂലോക ദുരന്തങ്ങൾ ആയ മരവാഴ പൊട്ടന്മാരായ പേട്ടൻ ഫാൻസെ നീയൊക്കെ എന്നോട് പറയുന്നത് ?

എന്തിനാണ് പാവം ദിലീപിനെ ഇങ്ങനെ സംശയ നിഴിൽ നിർത്തുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി . ബാലചന്ദ്രകുമാർ നേരിട്ട് തന്നെ ഒരു നൂറ് അഭിമുഖങ്ങളിൽ എങ്കിലും നേരിട്ട് പറഞ്ഞിട്ടുണ്ട് , തന്റെ ജീവൻ അപകടത്തിൽ ആണ് എന്നും ദിലീപ് തന്നെ അപായപ്പെടുത്തും എന്നും. അങ്ങനെയുള്ള ബാലചന്ദ്രകുമാർ പിന്നീട് മരണപ്പെടുകയും ആ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ട് എന്ന് തെളിവ് സഹിതം പുറത്ത് വരുകയും ചെയ്യുമ്പോ സാമാന്യ ബോധം പണയം വെച്ചിട്ടില്ലാത്ത ജനം ദിലീപിനെ അല്ലാതെ പിന്നെ അമിതാഭ് ബച്ചനെ സംശയിക്കുവോ ?

തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ ദിലീപ് ഒരു തരി പോലും പേടിക്കേണ്ടതില്ല. പോലീസ് അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി അവർക്ക് ശിക്ഷ വാങ്ങി കൊടുത്ത് കൊള്ളും. പക്ഷെ ഈ പരാതി 'ഞങ്ങടെ പേട്ടനെ ഉദ്ദേശിച്ചാണ്, പേട്ടനെ തന്നെ ഉദ്ദേശിച്ചാണ്, പേട്ടനെ മാത്രം ഉദ്ദേശിച്ചാണ്' എന്നൊക്കെ ഏതെങ്കിലും പേട്ടൻ ഫാൻസിന് രോദനം വന്ന് പോകുന്നുണ്ടെങ്കിൽ അവരെ സമാധാനിപ്പിക്കാൻ എനിക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ല.
അവസാനമായി ഒരു കാര്യം കൂടി . ദിലീപിന്റെ സിനിമകൾ ഓടാത്തത് ദിലീപിന്റെ കയ്യിലിരിപ്പും ദിലീപിന്റെ സിനിമകളുടെ കയ്യിലിരിപ്പും കൊണ്ടാണ്. അവസാനം വന്ന 'ഭ ഭ ബ' തന്നെ നോക്കുക. ഈ നൂറ്റാണ്ടിലും ഒരു മലയാള സിനിമ നമ്മളെ ഒരു പീഡോഫൈൽ ജോക്ക് കേൾപ്പിച്ചത് ഈ ദിലീപ് ചിത്രമായിരുന്നു. അതായത് കൊച്ച് കുട്ടികൾ പോലും വിഷയം ആയ, അസ്ഥാനത്ത് പറഞ്ഞ ഒരു അലവലാതി സെക്സ് കോമഡി.

ദിലീപ് കേസിലെ വിധി വന്ന് ദിവസങ്ങൾക്ക് അകം ഇറങ്ങിയ ഈ സിനിമയിലെ മറ്റൊരു യമണ്ടൻ തമാശ , 'അണ്ണൻ അവളെ തട്ടിക്കൊണ്ട് പോയി കറന്നു' .
വേറൊരു തമാശ, കൊച്ചിയിൽ ആ സിനിമ നടി ആയ പെൺകുട്ടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് മമ്മൂട്ടിയുടെ വീട്ടിൽ വെച്ച് നടന്ന A.M.M .A എന്ന സംഘടനയുടെ യോഗത്തിലേക്ക് കയറുമ്പോൾ പൃഥ്വിരാജ് സുകുമാരൻ യഥാർത്ഥ ജീവിതത്തിൽ പറഞ്ഞ വാക്കുകൾ ഹാസ്യരൂപേണ എന്ന രീതിയിൽ അതുപോലൊരു സാഹചര്യത്തിൽ എന്നോണം ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രത്തെ കൊണ്ട് പറയിക്കുക.
ഇമ്മാതിരി വൃത്തികേടുകൾ ഒരു സിനിമയിൽ കാണിച്ച് വെച്ചിട്ട് അത് കേരളക്കര മുഴുവൻ ഏറ്റെടുത്ത് കേരളത്തിൽ ഒന്നടങ്കം ദിലീപ് തരംഗം ആഞ്ഞു വീശും എന്ന് വിശ്വസിക്കണം എങ്കിൽ, എത്രത്തോളം insensitive ആയിട്ടുള്ള idiots ആയിരിക്കും ആ സിനിമ എഴുതിയതും സംവിധാനം ചെയ്തതും എന്ന് ഓർത്ത് നോക്കുക. ആ സംവിധായകനെയും എഴുത്തുകാരെയും കൊണ്ട് ദിലീപ് ചെയ്യിച്ച ഈ ജോലിയെ ആണ് 'പച്ച പ്രൊപ്പഗാണ്ട' എന്ന് പറയുന്നത്. 'കേരള സ്റ്റോറി' സിനിമയുടെ ദിലീപ് വേർഷൻ.

സിനിമ എന്ന പേരിൽ ഇമ്മാതിരി വൃത്തികേടുകൾ കാണിച്ച് വെച്ചിട്ട് അത് ആറ്റം ബോംബ് പൊട്ടുന്ന പോലെ പൊട്ടുമ്പോ 'അയ്യോ ആരെല്ലാമോ കൂടെ എന്റെ സിനിമകളെ തകർക്കുന്നെ' എന്ന് മോങ്ങിയിട്ടോ, ഗൂഢാലോചന സിദ്ധാന്തങ്ങൾ സൃഷ്ടിച്ച് സ്വയം ന്യായീകരിച്ച് മെഴുകാൻ ശ്രമിച്ചിട്ടോ യാതൊരു പ്രയോജനവും.

ഇനി അങ്ങോട്ട് നല്ല സിനിമകൾ ചെയ്താൽ പോരാ , വളരെ നല്ല സിനിമകൾ ചെയ്താൽ മാത്രമേ ദിലീപ് എന്ന നടന്റെ സിനിമകൾ മലയാളികൾ കണ്ട് വിജയിപ്പിക്കു. കാരണം ദിലീപ് എന്ത് കാണിച്ചാലും ഞങ്ങൾ ചിരിച്ചോളാം എന്ന മനോഭാവം മലയാളികൾക്ക് മാറിയിട്ട് ഇപ്പൊ ഒൻപത് കൊല്ലം ആകുന്നു.

അത് മനസ്സിലാക്കി നല്ല സിനിമകൾ ചെയ്യാൻ ശ്രമിച്ചാൽ ചിലപ്പോ കുറച്ച് കാലം കൂടെ ദിലീപ് എന്ന നടൻ നിലനിന്നേക്കും. അല്ലാതെ സിനിമ എന്ന പേരിൽ ഇമ്മാതിരി വൃത്തികേടുകൾ കാട്ടി , അതിനെ ചോദ്യം ചെയ്യുന്നവരെ ഫാൻസിനെ ഇറക്കി ഭീഷണിപ്പെടുത്തി വാമൂടി കെട്ടാം എന്നൊക്കെ കരുതി മുന്നോട്ട് പോയാൽ, കണ്ണ് അടച്ച് തുറക്കുമ്പോഴേക്കും ആവി ആയി പോകും ദിലീപ് എന്ന സൂപ്പർ താര പ്രതിഭാസം !'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+