ദിലീപ് തിരിച്ചു വന്നാൽ അല്ല, ഇത് സംഭവിച്ചാലേ 'അമ്മ'യിലെ പ്രശ്നങ്ങൾ തീരു;ഉഷ ഹസീന
അമ്മയിലെ വിവാദങ്ങൾ കടുത്തതോടെ ദിലീപ് സംഘടനയിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി പലതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.ദിലീപ് വന്നാൽ പ്രശ്നങ്ങളെല്ലാം അടങ്ങുമെന്നാണ് ഇവരുടെ വാദം. എന്നാൽ ഇതിനെ തള്ളുകയാണ് നടി ഉഷ ഹസീന. ദിലീപ് അല്ല സംഘടയിലേക്ക് വരേണ്ടതെന്നും മോഹൻലാലും മമ്മൂട്ടിയും മൌനം വെടിഞ്ഞ് ഈ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ ഇടപെടണമെന്നും അവർ പറഞ്ഞു. ഒരു യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്
'ദിലീപ് പോകുന്നതിനു മുമ്പ് പോയതല്ലേ അതിജീവിത . കുറെ പെൺകുട്ടികളും പോയിട്ടുണ്ട് .ഷമ്മി തിലകനെ പുറത്താക്കിയിട്ടുണ്ട് .ശ്വേതാ മേനോനൊക്കെ ഒക്കെ ഉൾപ്പെടുന്ന ഒരു കമ്മിറ്റിയാണ് ഷമ്മിയെ പുറത്താക്കിയത്. ദീലീപ് അമ്മയിലേക്ക് തിരിച്ചുവന്നാൽ അല്ല,മമ്മൂക്കയും ലാലേട്ടനും വരണം. അവർ മൗനം വെടിഞ്ഞ് കാര്യങ്ങളിൽ ഇടപെടണം. അവര് പറഞ്ഞാൽ എല്ലാവരും അനുസരിക്കും. തെറ്റായ കാര്യമൊന്നും അവർ പറയത്തില്ല. സംഘടന നന്നായി ശക്തമായിട്ട് മുൻപോട്ട് കൊണ്ടുപോകണം എന്നുള്ളതാണ് അവരുടെ ഇഷ്ടം ,അവരുടെ ആഗ്രഹവും. അവർ അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് അവരാണ് വരേണ്ടത്.

ന്യായം നീതി ഏതാണ് അതിനൊപ്പം നിൽക്കുന്നയാളാണ് ഞാൻ.
ദിലീപുമായിട്ട് എനിക്ക് വ്യക്തിപരമായി യാതൊരു അടുപ്പവും ഇല്ല. ദിലീപ് നിരപരാധി ആണെങ്കിൽ അത് കോടതിയിൽ തെളിയിക്കണം. അതിജീവിത ഇപ്പോൾ അപ്പീലുമായി പോയിട്ടുണ്ടല്ലോ. അതിജീവിതയ്ക്ക് നീതി കിട്ടണം എന്നനിലപാടാണ് എനിക്ക്. എന്തായാലും ക്വട്ടേഷൻ കൊടുത്ത ഒരാൾ ഉണ്ടാകുമല്ലോ. ആ ആൾ ആരാണെന്ന് അറിയണം. അവരാണല്ലോ യഥാർത്ഥ കുറ്റക്കാരൻ.
അമ്മയിലെ പ്രശ്നങ്ങൾ അവസാനിക്കണമെങ്കിൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തണം. നല്ലൊരു ഭരണസമിതി അമ്മയുടെ ഭരണം മുന്നോട്ട് കൊണ്ടുപോണം. ഒരുപാട് ആൾക്കാർക്ക് ഇത് പിരിച്ചുവിടൂ എല്ലാവരും രാജിവെച്ചു പോകൂ എന്നൊക്കെ പറയാൻ എളുപ്പമാണ്. ഈ സംഘടനയിൽ നിന്ന് സഞ്ജീവനി പദ്ധതിയിലൂടെ മരുന്ന് വാങ്ങുന്ന കുറേപ്പേരുണ്ട്. കൈനീട്ടം വാങ്ങിക്കുന്ന ആളുകളുണ്ട്. അവർക്ക് വേണ്ടിയിട്ട് ഈ സംഘടന മുൻപോട്ട് പോണം ഇനിയും ഒരുപാട് കാര്യങ്ങൾ അമ്മയക്ക് ചെയ്യാനുണ്ട്. പാവപ്പെട്ട ആർട്ടിസ്റ്റുകൾക്ക് വേണ്ടി ഒത്തിരി ചെയ്യാനുണ്ട് .അതുകൊണ്ട് ഈ സംഘടന നിലനിൽക്കണം. പിരിച്ചുവിടാൻ പറയുന്നവരുടെ മനസ്സ് എന്തുമാത്രം ക്രൂരത നിറഞ്ഞതാണെന്നുള്ള കാര്യം ആലോചിക്കണം. ഈ സംഘടനയെ നശിപ്പിക്കാൻ വേണ്ടി കുറെ ആൾക്കാർ ശ്രമിക്കുന്നുണ്ട് .അവരോട് എനിക്കൊരു അപേക്ഷയ ഉള്ളൂ, ദയവചെയ്ത് ഈ സംഘടന നശിപ്പിക്കരുത്.
കഴിവുള്ള ഒരുപാട് പേർ സംഘടനയിൽ ഉണ്ട്. അവരൊക്കെ ഭരണത്തിലേക്ക് വരണമെന്നാണ് എൻ്റെ ആഗ്രഹം. പുതിയ തലമുറയിലും ഒരുപാട് കുട്ടികളില്ലേ. അവരൊക്കെ വരട്ടെ. കഴിഞ്ഞ കുറെ നാളുകളായിട്ട് ജനറൽ ബോഡിയിൽ ലാലേട്ടൻ വളരെ സങ്കടത്തോടെ പറയുന്ന കാര്യങ്ങളാണ് പുതിയ തലമുറയിലെ ആൾക്കാർ വരണമെന്ന്. പിന്നെ പുതുതലമുറയൊക്കെ എങ്ങനെ വരാനാണ്. ഇതൊക്കെയല്ലേ ഇവിടെ നിന്ന് കേൾക്കുന്നത്. പിന്നെ പൃഥ്വിരാജ് സുകുമാരനൊക്കെ വന്നാൽ വെൽകം. രാജുവാണേലും ചാക്കോച്ചനാണേലും ദുൽഖറാണേലും വരണം. ദുൽഖറൊക്കെ ഒരു തവണമാത്രമാണ് വന്നത്. ഫഹദും. ഇന്ദ്രജിത്തൊക്കെ മിക്കപ്പോഴും വരാറുണ്ട്. മല്ലിക ചേച്ചിയും. ഈ വിവാദങ്ങൾക്കിടെ ചേച്ചി എന്തിനാണ് രാജിവെച്ചതെന്ന് മനസിലാകുന്നില്ല'












Click it and Unblock the Notifications