Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയ കൃഷ്ണ പ്രേമിച്ച് നടക്കുമ്പോൾ അശ്വിൻ്റെ അമ്മയെ മീനമ്മാ എന്നല്ലേ വിളിച്ചത്';പരിഹസിച്ച് സായ് കൃഷ്ണ

നടൻ കൃഷ്‍ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‍ണയെ വിമർശിച്ച് ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. ദിയയുടെ സംസാര രീതി തന്നെ പലപ്പോഴും പ്രശ്നമാണെന്നും അതിനാലാണ് അവർ എപ്പോഴും എയറിൽ പോകുന്നതെന്നും സായ് പറഞ്ഞു. കഴിഞ്ഞ ദിവസം ദിയ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ‌ മീഡിയയിൽ വലിയ വിവാദമായി മാറിയിരുന്നു.ഇക്കാര്യത്തിലാണ് സായിയുടെ പ്രതികരണം.

അശ്വിൻ്റെ അമ്മയെ ആൻ്റി എന്നേ വിളിക്കാനാകൂവെന്നും അമ്മയെന്ന് വിളിക്കാൻ തനിക്ക് സാധിക്കില്ലെന്നുമായിരുന്നു ദിയ പറഞ്ഞത്. എന്തുകൊണ്ട് അശ്വിൻ്റെ അമ്മയെ 'അമ്മ' എന്ന് മാത്രം വിളിക്കുന്നില്ലെന്ന് ചിലർ വിമർശിച്ചതിനെതിരായിട്ടായിരുന്നു ദിയ ഇത്തരത്തിൽ പ്രതികരിച്ചത്. അതേസമയം പ്രണയിച്ചിരുന്ന കാലത്ത് പലപ്പോഴും മീനമ്മ എന്നല്ലേ ദിയ വിളിച്ചിരുന്നതെന്ന് സായ് ചോദിച്ചു. സായിയുടെ വാക്കുകളിലേക്ക്

diyasai2-

'ദിയാ കൃഷ്ണയുടെ സംസാരം സീനാണ്, അതുകൊണ്ട് തന്നെയാണ് ഇവര് പലപ്പോഴായിട്ട് അതിഭീകരമായിട്ട് എയറിൽ പോകുന്നത്. അമ്മ എന്ന് വിളിക്കുന്നതാണ് വിഷയം . അശ്വിന്റെ അമ്മയെ ഇതിനു മുമ്പും വീഡിയോയിൽ പലപ്പോഴായിട്ട് ദിയാ കൃഷ്ണ ഫീച്ചർ ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ മീനമ്മ എന്ന് തന്നെയാണ് കൊടുത്തിട്ടുള്ളത്. മീനമ്മയുടെ അച്ചാർ മീനമ്മയുടെ മൈസൂർ പാക്ക്, അങ്ങനെ പണ്ടത്തെ വ്ലോഗിലൊക്കെ മീനമ്മയായിരുന്നു.

എന്തുകൊണ്ട് അശുന്റെ ഫാമിലിയെ നീ ഒപ്പം കൂട്ടുന്നില്ലെന്ന ചോദ്യം പലപ്പോഴായി പലരും ദിയയോട് ചോദിച്ചിട്ടുണ്ട്. പണ്ട് ദിയയുടെ വീഡിയോ കണ്ടവർക്ക് അറിയാം, അന്ന് അശ്വിൻ്റെ വീട്ടിനകത്തേക്ക് പോയി അവിടുന്ന് അച്ചാറും സർവത്തും ആയിട്ട് വീഡിയോ എടുക്കുന്ന ദിയാ കൃഷ്ണയെയാണ് കണ്ടിട്ടുള്ളത്. ഫുൾ ടൈം അവിടെയായിരുന്നു. അന്ന് ദിയ കൃഷ്ണയ്ക്ക് അവിടെ കംഫേർട്ട് ഇല്ലായ്മയൊന്നും തോന്നിയിട്ടില്ല.
ഇപ്പോൾ കംഫർട്ട് സോൺ മാറി, മീനമ്മ മാറി മീനാന്റി ആയി. അങ്ങനെയൊക്കെ വരുന്ന സമയത്ത് ആളുകൾ ഒബവിയസ്ലി ചോദിക്കും കുട്ടി ഉണ്ടായതിനുശേഷം അശ്വിൻ്റെ വീട്ടുകാരെ നിങ്ങൾ കാണാറില്ലേ, സംസാരിക്കാറില്ലേ എന്നുള്ളത്.

പല പ്രാവശ്യങ്ങളിലും പല വിഷയങ്ങളിലും ദിയാ കൃഷ്ണ സംസാരിക്കുമ്പോൾ വേണേൽ കേട്ടിട്ട് പോടെ എന്നുള്ള മൂഡിലുള്ള സംസാരമാണ് പ്രേക്ഷകരോ.ട് ആക്ച്വലി അത് അങ്ങനെയല്ല, പ്രേക്ഷകർ ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് കൃത്യമായിട്ടുള്ള ഉത്തരം കൊടുക്കാൻ പറ്റണം. ഇനിയിപ്പോൾ അങ്ങനെ പറ്റാത്തവർ ആണെന്നുണ്ടെങ്കിൽ അറ്റ്ലീസ്റ്റ് അത് പറയുന്ന രീതിയിൽ ഒരു സട്ടിൽനെസ് വേണം.

ഒരു അഹങ്കാരത്തിൻ്റെ മൂഡിൽ പറഞ്ഞുകഴിഞ്ഞാൽ വ്യൂവേഴ്സ് ഇളകും വ്യൂവേഴ്സ് എടുത്ത് പൊങ്കാല അടിക്കുകയും ചെയ്യും, എയറിൽ അടിക്കുകയും ചെയ്യും . ദിയയ്ക്ക് വേണമെങ്കിൽ വളരെ സോഫ്റ്റായി പറയാം അശ്വിൻ്റെ വീട്ടുകാരെ കാണാറുണ്ട്, പക്ഷെ അവർക്ക് സോഷ്യൽ മീഡിയയിൽ വരാൻ താത്പര്യം ഇല്ലാത്ത് കൊണ്ടാണ് കാണിക്കാത്തത്, അവസരം വരുമ്പോൾ കാണിക്കാം എന്നൊക്കെ പറയാം. പക്ഷെ അതല്ല, ഇത് അഹങ്കാരത്തിലാണ് പറയുക.

ഭർത്താവിൻ്റെ അമ്മമാരെ ആൻ്റി എന്നൊക്കെ വിളിക്കുന്നത് ദിയ കൃഷ്ണ മാത്രമല്ല, ഇതിനെ കുറിച്ച് ദിയ ആദ്യം പറഞ്ഞ് തുടങ്ങിയത് ഒകെയായിരുന്നു, എന്നാൽ പിന്നീട് നടത്തിയ താരതമ്യമൊക്കെയാണ് പ്രശ്നം. വഴിയില് നിൽക്കുന്നവരെ പോയി അമ്മ എന്ന് വിളിക്കാനാകില്ല എന്നൊക്കെയാണ് പറയുന്നത്.ഇതാണ് ആളുകൾ ചോദ്യം ചെയ്യുന്നത്',സായ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+