റസൂൽ പൂക്കുട്ടിയെ സജ്ന നൂർ ഭീഷണിപ്പെടുത്തി ഒരു കട തുറക്കാൻ പോകുകയാണ്';ദിയ സന പറയുന്നു
റസൂൽ പൂക്കുട്ടി വിഷയത്തിൽ സജ്ന താനടക്കമുളളവരെ തെറ്റിധരിക്കുകയായിരുന്നുവെന്ന് ദിയ സന. സ്ജന നൂറിനെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിഞ്ഞ നിമിഷത്തിൽ ഞങ്ങൾ അവളുമായുള്ള സൌഹൃദം ഒഴിവാക്കുകയായിരുന്നു. എന്നാൽ റസൂൽ പൂക്കുട്ടിയും സ്ജനയും തമ്മിലുളള വിഷയങ്ങൾ ഞങ്ങളാണ് ഫിറോസിനെ അറിയിച്ചതെന്ന് സജ്ന തെറ്റിധരിക്കുകയായിരുന്നുവെന്നും ദിയ പറഞ്ഞു. ഇപ്പോഴും റസൂൽ പൂക്കുട്ടിയെ സജ്ന ഭീഷണിപ്പെടുത്തുകയാണെന്നും ദിയ പറഞ്ഞു. ദിയയുടെ വാക്കുകളിലേക്ക്
'റസൂൽ പൂക്കുട്ടി-സജ്ന നൂർ വിഷയം പുറത്തുവന്നതിന് ശേഷമാണ് ഞങ്ങളും ഇതിനകത്ത് നടന്നത് എന്തൊക്കെ ആണെന്ന് അറിയുന്നത്. അതുവരെ ഞങ്ങളും വിചാരിച്ചത് റസൂൽ പൂക്കുട്ടിയുടെ രണ്ടാം ഭാര്യയാണ് സജ്ന എന്നാണ്.
കാരണം നമ്മുടെ അടുത്ത് അങ്ങനെയാണ് ഇവർ രണ്ടുപേരും പറഞ്ഞത്. ഈ പുള്ളിക്കാരൻ വിളിച്ചു പറയുന്നതിനനുസരിച്ചല്ലേ ഞാൻ പോയിട്ട് ഇവരെ ഹെൽപ്പ് ചെയ്യാൻ പോയത്.

സജ്നയും ഫിറോസും ഇപ്പോഴും നിയമപരമായി വേർപിരിഞ്ഞിട്ടില്ല. എന്നാൽ അവർ ലീഗലി ഡിവോഴ്സ് ആയി എന്നാണ് സജ്ന ഞങ്ങളോട് പറഞ്ഞത്. അതിനുശേഷം ഇയാൾ കല്യാണം കഴിച്ചു എന്നാണ് ഞങ്ങളുടെ അടുത്ത് പറഞ്ഞത്. പിന്നെയാണ് അറിയുന്നത് ഇത് കല്യാണം കഴിച്ചിട്ടില്ല എന്നത്. പുള്ളിക്കാരത്തിയുടെ രീതികളും ബിഹേവിയറും ഒക്കെ അയാൾക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥ വന്നു. അയാളെ ടോർച്ചർ ചെയ്യാനൊക്കെ തുടങ്ങി. അങ്ങനെയാണ് മനസ്സിലാക്കുന്നത് സജ്നയെ നമുക്ക് ഡീൽ ചെയ്യാൻ പറ്റില്ല എന്നത്. വളരെ ടോക്സിക് ആയിട്ടുള്ള രീതിയിൽ അവരുടെ പ്രതികരണം വന്നിരുന്നു.
ആ സാഹചര്യത്തിൽ അവരെ ഞങ്ങൾ അങ്ങ് ഒഴിവാക്കി. എന്നാൽ അവർ കരുതിയത് ഫിറോസിക്കയുടെ അടുത്ത് നമ്മളാണ് ഇൻഫർമേഷൻ പാസ്സ് ചെയ്യുന്നതെന്ന്. കാരണം ഫിറോസിക്കയെ എനിക്ക് 10-20 വർഷമായിട്ട് അറിയാം, നമ്മുടെ സുഹൃത്തുക്കൾക്കുമൊക്കെ അദ്ദേഹത്തെ അറിയാം. അവരൊക്കെ ഫിറോസിന്റെ ഒപ്പം ആയിരിക്കും ,അതുകൊണ്ടാണ് അവൾ വിളിച്ചാൽ എടുക്കാത്തത് എന്നുള്ള രീതിയിലൊക്കെ സ്വയം ചിന്തിച്ചുകൂട്ടി വന്നതാണ്.
എനിക്കെതിരെ വളരെ ഗുരുതര ആരോപണമാണ് വന്നത്. സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നു, പെണ്ണ് കടത്തൽ കള്ളക്കടത്ത് എന്നൊക്കെയായിരുന്നു ആരോപണം. ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ ഭയങ്കരമായിട്ട് പാനിക് ആയി പോകും . ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ ഇതിനെതിരെ പോരാടുക എന്നത് എൻ്റെ ഉത്തരവാദിത്തമാണ്. ആത്മഹത്യ ചെയ്യാൻ പോയ ഒരാളെ ഞാൻ രക്ഷപ്പെടുത്തി അതാണ് ഞാൻ ചെയ്ത തെറ്റ്. അന്ന് ചത്തിരുന്നെങ്കിൽ മതിയായിരുന്നുവെന്ന് ഇപ്പോൾ പറയാൻ തോന്നുന്നു. എന്നെ മാത്രമല്ല എത്ര സ്ത്രീകൾ ഇതിനകത്ത് യഥാർത്ഥത്തിൽ പെട്ടെന്നറിയാമോ. അതൊന്നും പുറത്തുവന്നില്ല. പേഴ്സണലി പലതരത്തിൽ അറ്റാക്ക് ചെയ്തിട്ടുണ്ടായിരുന്നു.
മ്യൂസിയം പോലീസ് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. സജിനക്കെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ടായിരുന്നു. അതിൽ അന്വേഷണം നടക്കും. ഇവരുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു കള്ള പ്രചരണം ഒക്കെ നടത്തിയിട്ടുണ്ടായിരുന്നല്ലോ. അതിലും അന്വേഷണം നടക്കും.
ഇപ്പോഴും റസൂൽ പൂക്കുട്ടിയെ ഭീഷണിപ്പെടുത്തി അയാളുടെ കയ്യിൽ നിന്ന് കാശും തട്ടിയെടുത്ത് ദാ ഇപ്പോ ഒരു കട തുറക്കാൻ വേണ്ടി പോകുന്നുണ്ട്', ദിയ സന പറഞ്ഞു.


Click it and Unblock the Notifications
