മമ്മൂട്ടിക്ക് പോലുമില്ല ഈ നേട്ടം, തുടരെ 100 കോടിയുമായി മമിത ബൈജു, ഒരു സിനിമയ്ക്ക് ഇപ്പോൾ വാങ്ങുന്നത്..!

തൊട്ടയല്‍പ്പക്കത്തെ പെണ്‍കുട്ടി എന്ന് തോന്നിച്ചൊരാള്‍ കണ്ണടച്ച് തുറക്കും മുന്‍പേ തെന്നിന്ത്യന്‍ സിനിമാ ലോകം കയ്യടക്കിയ നായികയായി മാറിയ അത്ഭുത കഥയാണ് മമിത ബൈജുവിന്റേത്. വളരെ ചെറിയ വേഷങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മമിത ഉണ്ടെങ്കില്‍ പടം നൂറ് കോടി എന്ന നിലയിലേക്കാണ് താരത്തിന്റെ വളര്‍ച്ച.

ഇതിനകം മമിത നായികയായ നാല് സിനിമകളാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്. അതില്‍ മലയാളം, തമിഴ് സിനിമകളുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പോലും ഇതുവരെ ഇടംപിടിക്കാനാകാത്ത 100 കോടി ക്ലബ്ബിലാണ് 25 വയസ്സിനിടെ മമിത ബൈജു നാല് തവണ സാന്നിധ്യം അറിയിച്ചിരിക്കുന്നത്.

'ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും', കിച്ചു സുധിയുടെ കുറിപ്പ് വൈറൽ
'ഇപ്പോൾ അവിടേക്ക് വരാൻ പറ്റില്ല, പക്ഷേ ഒരു ദിവസം നിനക്ക് എല്ലാം മനസ്സിലാകും', കിച്ചു സുധിയുടെ കുറിപ്പ് വൈറൽ

പൃഥ്വിരാജ് നായകനായ പാവാടയിലൂടെയാണ് മമിത ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. അന്ന് മമിതയ്ക്ക് പ്രായം 15. സിനിമയിലെ തുടക്കം തന്നെ പാവാട എന്ന ഹിറ്റിലൂടെ. ഇന്ന് സിനിമയില്‍ 10 വര്‍ഷം മമിത തികയ്ക്കുമ്പോള്‍ തമിഴിലും മലയാളത്തിലും പറന്ന് നടന്ന് അഭിനയിക്കുകയാണെന്ന് വേണം പറയാന്‍. അതും നിവിന്‍ പോളിയും വിജയും സൂര്യയും ധനുഷും അടക്കം മുന്‍നിര നായകന്മാരുടെ കൂടെ.

Mamitha

മമിത ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന സിനിമ സൂപ്പര്‍ ശരണ്യ ആണെന്ന് പറയാം. അനശ്വര രാജന്‍ നായികയായ ചിത്രത്തില്‍ നായികയുടെ സുഹൃത്തിന്റെ വേഷം മമിത ഗംഭീരമാക്കി. ഏറെ കയ്യടി നേടിയ സോന എന്ന ഈ കഥാപാത്രത്തിന് ശേഷം മമിതയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഗിരീഷ് എഡിയുടെ പ്രേമലുവിലെ നായികാ വേഷം മമിതയെ കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ഇഷ്ടനായികയാക്കി മാറ്റി.

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ മമിതയുടെ വളര്‍ച്ച റോക്കറ്റ് വേഗത്തിലായിരുന്നു. അതിന് ശേഷം കൈ നിറയെ ചിത്രങ്ങള്‍, കൂടുതലും സൂപ്പര്‍ ഹിറ്റുകള്‍. പ്രേമലുവാണ് മമിതയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം. തമിഴിലും തെലുങ്കിലുമടക്കം ഹിറ്റായ പ്രേമലു ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത് 136 കോടി.

പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ച് സുകുമാരി മരിച്ചു എന്നത് ശരിയാണോ? അവിശ്വനീയം'; വിനയന്റെ കുറിപ്പ്
പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ച് സുകുമാരി മരിച്ചു എന്നത് ശരിയാണോ? അവിശ്വനീയം'; വിനയന്റെ കുറിപ്പ്

അതിന് ശേഷം തമിഴില്‍ പ്രദീപ് രംഗനാഥന്റെ നായികയായി അഭിനയിച്ച ഡ്യൂഡും അടിച്ചു നൂറ് കോടി. അതിന് ശേഷം വിജയുടെ അവസാന ചിത്രമായ ജനനായകനില്‍ നായികാ തുല്യമായ വേഷവും മമിതയെ തേടിയെത്തി. 300 കോടിക്ക് മുകളിലാണ് ജനനായകന്റെ കളക്ഷന്‍. അവിടെയും തീര്‍ന്നില്ല. സൂര്യ ചിത്രത്തില്‍ സൂര്യയുടെ നായികയായി ഈ ചെറിയ പ്രായത്തില്‍ തന്നെ സ്വപ്‌ന തുല്യ അവസരവും മമിതയെ തേടിയെത്തി. വിശ്വനാഥ് ആന്‍ഡ് സണ്‍സും 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.

ഇതോടെ തെന്നിന്ത്യയിലെ ഭാഗ്യ നായികയെന്ന പട്ടവും മമിത ബൈജുവിനെ തേടി എത്തിയിരിക്കുകയാണ്. ആദ്യ നൂറ് കോടി സമ്മാനിച്ച ഗിരീഷ് എഡിയുടെ ബത്ത്‌ലഹേം കുടുംബ യൂണിറ്റ് ആകട്ടെ റിലീസിന് ഒരുങ്ങിയിരിക്കുന്നു. നിവിന്‍ പോളിക്കൊപ്പം മമിത എത്തുന്ന ചിത്രവും ബോക്‌സില്‍ ഓഫീസില്‍ വലിയ പ്രതീക്ഷ നിറയ്ക്കുന്നു.

തുടരെ തുടരെ സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയതോടെ സിനിമയില്‍ മമിതയുടെ പ്രതിഫലവും കുതിച്ചുയരുകയാണ്. പ്രേമലുവിലെ നായികാ വേഷത്തിന് മമിതയുടെ പ്രതിഫലം 8 ലക്ഷം മാത്രമായിരുന്നു. എന്നാല്‍ ജനനായകനില്‍ എത്തിയപ്പോഴേക്കും അത് 75 ലക്ഷമായി. അതിന് ശേഷം 3 കോടിയാണ് മമിതയുടെ പ്രതിഫലമെന്നും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് കൂടി വന്‍ വിജയമായതോടെ 4 കോടിയിലേക്ക് പ്രതിഫലം ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q